RRR OTT release: തെന്നിന്ത്യന്‍ ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയ രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രമാണ് രൗദ്രം രണം രുധിരം (ആര്‍ആര്‍ആര്‍). തിയേറ്ററുകളില്‍ റിലീസിനെത്തിയ ചിത്രം ഇപ്പോള്‍ ഒടിടിയിലും റിലീസ് ചെയ്‌തു. ഒടിടി പ്ലാറ്റ്‌ഫോമായ സീ 5ലൂടെയാണ് ചിത്രം റിലീസായത്.
RRR in Zee 5: മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ഇംഗ്ലീഷ് സബ്‌റ്റൈറ്റില്‍ ഉള്‍പ്പടെ സീ5 ലൂടെ 'ആര്‍ആര്‍ആര്‍' കാണാം. സീ 5 ഗ്ലോബല്‍ പ്രീമിയം വരിക്കാര്‍ക്ക് മാത്രമാണ് ചിത്രം സൗജന്യമായി കാണാനുള്ള അവസരം ലഭിച്ചിരിക്കുന്നത്. ഫോര്‍ കെ ക്വാളിറ്റിയില്‍ ഡോള്‍ബി അറ്റ്‌മോസ് ശബ്‌ദമികവിലാണ് സീ 5 ആര്‍ആര്‍ആര്‍ എത്തിക്കുന്നത്.
RRR big budget: ജൂനിയര്‍ എന്‍.ടി.ആറിന്‍റെ ജന്മദിനത്തിലാണ് ചിത്രം ഒടിടി റിലീസിനെത്തിയത് എന്നതും പ്രത്യേകതയാണ്. ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമ ആയാണ് തിയേറ്ററുകളിലെത്തിയത്. 650 കോടിയാണ് ചിത്രത്തിന്‍റെ നിര്‍മാണ ചെലവ്.
RRR theatre release: ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ മാര്‍ച്ച് 25നാണ് ചിത്രം റിലീസിനെത്തിയത്. റിലീസ് ചെയ്‌ത കേന്ദ്രങ്ങളിലെല്ലാം ചിത്രം ഇപ്പോഴും മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു. ഷിബു തമീന്‍സിന്‍റെ നേതൃത്വത്തില്‍ റിയ ഷിബുവിന്‍റെ എച്ച് ആര്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്‌തത്.
'ബാഹുബലി' രണ്ടാം ഭാഗത്തിന് ശേഷമുള്ള രാജമൗലിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് 'ആര്‍ആര്‍ആര്‍'. 'ബാഹുബലി 2'ന് ശേഷം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'ആര്‍ആര്‍ആര്‍' എത്തുന്നത്. അച്ഛന്‍ കെ.വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്‌ക്ക് രാജമൗലിയാണ് തിരക്കഥ. സായ് മാധവ് ബുറയാണ് ചിത്രത്തിനായി സംഭാഷണങ്ങള്‍ ഒരുക്കിയത്.
RRR stars: ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍, ആലിയ ഭട്ട്, അജയ് ദേവ്‌ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂസി, റേ സ്‌റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. 1920ല്‍ സ്വാതന്ത്ര്യ സമര സേനാനികളായ കോമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരുടെ ജീവിത കഥയെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രമാണ് 'ആര്‍ആര്‍ആര്‍'.
Also Read: ജൂനിയര്‍ എന്‍ടിആറിനെ അഭിമുഖം ചെയ്യാന്‍ അവസരം കിട്ടിയാല്‍? ആര്‍ആര്‍ആര്‍ ചോദ്യ പേപ്പറിലും