RRR crossed 1000 crores: ആയിരം കോടി നേട്ടത്തില്‍ എസ്‌എസ് രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'ആര്‍ആര്‍ആര്‍'. റെക്കോഡ് നേട്ടമാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും രാജമൗലി ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ആയിരം കോടി എന്ന സ്വപ്‌ന നേട്ടം കൈവരിച്ചതിന് പിന്നാലെ വമ്പന്‍ ആഘോഷം ഒരുക്കി 'ആര്‍ആര്‍ആര്‍' ടീം.
RRR success celebration: ലോക വ്യാപക കലക്ഷനില്‍ നിന്നും 1000 കോടി നേടിയത് കൂടാതെ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 200 കോടി പിന്നിടുകയും ചെയ്‌തിരുന്നു. ഇരട്ടി നേട്ടത്തിന്‍റെ സന്തോഷം വന്‍ ആഘോഷമാക്കുകയാണ് 'ആര്‍ആര്‍ആര്‍' ടീം. 10 ദിവസം കൊണ്ട് ചിത്രം 820 കോടിയോളം കലക്ഷനും നേടിയിരുന്നു. രജനികാന്തിന്‍റെ 2.0 യുടെ ആകെ കലക്ഷനായ 800 കോടിയെയാണ് 'ആര്‍ആര്‍ആര്‍' മറികടന്നത്.
മുംബൈയില്‍ നടന്ന ചടങ്ങില്‍ ആമിര്‍ ഖാന്‍ ആണ് മുഖ്യ അതിഥിയായി എത്തിയത്. രാജമൗലി, ആര്‍ആര്‍ആര്‍ താരങ്ങളായ രാംചരണ്‍, എന്‍.ടി.ആര്‍ എന്നിവര്‍ക്കൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ജോണി ലെവെര്‍, മകരന്ദ് ദേശ്‌പാണ്ഡേ, ഹുമാ ഖുറേഷി എന്നിവരും ആഘോഷത്തില്‍ പങ്കാളിയായി. അതേസമയം 'ആര്‍ആര്‍ആര്‍' നായിക ആലിയ ഭട്ട് ചടങ്ങിനെത്തിയിരുന്നില്ല.
Ram Charan without footwear: ആഘോഷത്തിനിടെ കറുത്ത വസ്‌ത്രമണിഞ്ഞ് ചെരുപ്പിടാതെ റെഡ് കാര്‍പ്പറ്റില്‍ എത്തിയ രാം ചരണും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. ചെരുപ്പിടാതെ എത്തിയ താരം ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നതും കാണാം. എന്‍.ടി.ആറും കറുത്ത വസ്‌ത്രത്തിലാണ് എത്തിയത്.
- " class="align-text-top noRightClick twitterSection" data="
">
RRR release: ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ മാര്‍ച്ച് 25നാണ് 'ആര്‍ആര്‍ആര്‍' തിയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്‌ത കേന്ദ്രങ്ങളിലെല്ലാം ചിത്രം ഇപ്പോഴും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തി.
RRR collections: റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് 'ആര്‍ആര്‍ആര്‍' സ്വന്തമാക്കിയിരുന്നു. 450 കോടി ബഡ്‌ജറ്റിലൊരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്. ഡിജിറ്റല്‍ സാറ്റലൈറ്റ് അവകാശത്തിലൂടെയാണ് 'ആര്‍ആര്‍ആര്‍' ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്‌ഫ്ലിക്‌സ്, സ്‌റ്റാര്‍ഗ്രൂപ്പ് തുടങ്ങിയ കമ്പനികളാണ് റൈറ്റ് സ്വന്തമാക്കിയത്.
Also Read: ഐഎംഡിബി ടോപ്പ് 5 ലിസ്റ്റിൽ ആർആർആർ; ഏറ്റവും മികച്ച ജനപ്രിയ സിനിമകളിലെ ഏക ഇന്ത്യൻ സിനിമയെന്ന ഖ്യാതിയും