കന്നട താരം രാഗിണി ദ്വിവേദി (Ragini Dwivedi) കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഷീല' (Sheela). സിനിമയുടെ ഉദ്വേഗജനകമായ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് (Sheela Trailer release) ചെയ്‌തിരുന്നു. നിലവില്‍ 'ഷീല'യുടെ ട്രെയിലറാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ രാഗിണിയും റിയാസ് ഖാനുമാണ് (Riyaz Khan) ഹൈലൈറ്റാകുന്നത്. ഏറെ ദുരൂഹതകള്‍ നിറഞ്ഞ ഒരു വീട്ടില്‍ ചോരയില്‍ കുളിച്ച നിലയിലുള്ള രാഗണിയുടെ കഥാപാത്രം അവിടെ നിന്നും രക്ഷാപ്പെടാന്‍ ശ്രമിക്കുന്നതാണ് ട്രെയിലറില്‍ ദൃശ്യമാകുന്നത്. അതേവീട്ടില്‍ രക്ഷകനായി ഒരു പൊലീസ് ഓഫിസറുടെ വേഷത്തില്‍ റിയാസ് ഖാനും എത്തുന്നുണ്ട്. ശ്വാസമടക്കിപ്പിടിക്കുന്ന രംഗങ്ങളാണ് ട്രെയിലറിലുടനീളം കാണാനാവുക.
- " class="align-text-top noRightClick twitterSection" data="">
സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ തന്നെ അലട്ടുന്ന ഒരു വലിയ പ്രശ്‌നത്തിന് ഉത്തരം തേടി, ബെംഗളൂരുവില്‍ നിന്നും കേരളത്തിലെത്തുന്ന ഷീല എന്ന യുവതിക്ക് നേരിടേണ്ടി വരുന്ന സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളാണ് 'ഷീല'യില്‍ പറയുന്നത്.
നേരത്തെ 'ഷീല'യുടെ ഫസ്‌റ്റ് ലുക്കും പുറത്തിറങ്ങിയിരുന്നു. ദേഹമാസകലം ചോര ഒലിപ്പിച്ച രാഗിണിയുടെ കഥാപാത്രമായിരുന്നു ഫസ്‌റ്റ് ലുക്കില്‍. റിയാസ് ഖാനും രാഗിണിയും ഒന്നിച്ചുള്ള മറ്റൊരു പോസ്‌റ്ററും അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
ബാലു നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രം ഒരേസമയം മലയാളത്തിലും കന്നടയിലുമായാണ് ഒരുക്കിയിരിക്കുന്നത്. രാഗിണി, റിയാസ് ഖാൻ എന്നിവരെ കൂടാതെ മഹേഷ്, സുനിൽ സുഖദ, പ്രദോഷ് മോഹന്‍, അവിനാഷ് (കന്നട നടന്‍), ശോഭരാജ് (കന്നട നടന്‍), മുഹമ്മദ് എരവട്ടൂർ, ശ്രീപതി, ലയ സിംപ്‌സണ്‍, ചിത്ര ഷേണായി, സ്നേഹ മാത്യു, ജാനകി ദേവി, ബബിത ബഷീർ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
പ്രിയ ലക്ഷ്‌മി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ ഡിഎം പിള്ള ആണ് 'ഷീല'യുടെ നിര്‍മാണം. അരുണ്‍ കൂത്തടുത്ത് ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ജോർജ് പോൾ, ടിപിസി വളയന്നൂർ, റോസ് ഷാരോൺ ബിനോ എന്നിവരുടെ വരികൾക്ക് അലോഷ്യ പീറ്റർ, എബി ഡേവിഡ് എന്നിവർ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
ആക്ഷന്‍ - റണ്‍ രവി, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - സിജോ ജോസഫ്, അസോസിയേറ്റ് ഡയറക്‌ടര്‍ - ജംനാസ് മുഹമ്മദ്, സന്ദീപ് എം തോമസ്, അസിസ്‌റ്റന്‍റ് ഡയറക്‌ടര്‍ - ശരത് കുമാര്‍, ജസ്‌റ്റിന്‍ ജോസഫ്, സിബിച്ചന്‍, ബിജിഎം - എബി ഡേവിഡ്, സൗണ്ട് ഡിസൈന്‍ - രാജേഷ് പി എം, കല - അനൂപ് ചുലൂർ, മേക്കപ്പ് - സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം - ആരതി ഗോപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - രാജേഷ് ഏലൂർ, സ്‌റ്റില്‍സ് - രാഹുല്‍ എം സത്യന്‍, പരസ്യകല - മനു ഡാവിഞ്ചി, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് - അനില്‍ ജി നമ്പ്യാർ.
അതേസമയം 'ഷീല', രാഗിണിയുടെ ആദ്യ മലയാള ചിത്രമല്ല. 'പുതുമുഖങ്ങള്‍' (Puthumukhangal), 'കാണ്ഡഹാര്‍' (Kandahar), 'ഫെയ്‌സ് ടു ഫെയ്‌സ്' (Face to Face) എന്നീ സിനിമകള്‍ക്ക് ശേഷമുള്ള രാഗിണിയുടെ മലയാള ചിത്രം കൂടിയാണ് 'ഷീല'.
2009ല്‍ പുറത്തിറങ്ങിയ 'വീര മഡകരി' എന്ന കന്നട ചിത്രത്തിലൂടയാണ് വെള്ളിത്തിരയിലേയ്‌ക്കുള്ള രാഗിണിയുടെ അരങ്ങേറ്റം. പിന്നീട് 2011ല്‍ 'കെംപെ ഗൗഡ', 'ശിവ' (2012), 'ബംഗരി' (2013), 'രാഗിണി ഐപിഎസ്' (2014) തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ നടി കന്നടയിലെ മികച്ച താരമായി മാറി. നടി മാത്രമല്ല, ഒരു മോഡല്‍ കൂടിയാണ് രാഗിണി.
Also Read: സര്‍വൈവല്‍ ത്രില്ലര്‍ 'ഷീല' ; ചോരയില്‍ കുളിച്ച് രാഗിണി ദ്വിവേദി