മുംബൈ : ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സ്‌പൈ കോമഡി ഡ്രാമയുമായി ബോളിവുഡ് താരം രാധിക ആപ്‌തെ എത്തുന്നു. തൻ്റെ ഏറ്റവും പുതിയ സിനിമയിൽ 10 വർഷം മുൻപ് രഹസ്യാന്വേഷണ ഏജൻ്റായി പരിശീലനം ലഭിച്ച് ഇപ്പോൾ ഒരു സാധാരണ വീട്ടമ്മയുടെ ജീവിതം നയിക്കുന്ന സ്‌ത്രീയായിട്ടാണ് രാധിക വേഷമിടുന്നത്. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡ്യൂട്ടിയിലേക്ക് തിരികെ വിളിക്കുമ്പോൾ രാധികയുടെ കഥാപാത്രം നേരിടുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കേന്ദ്രീകരിച്ചുകൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. പുരുഷാധിപത്യ വിശ്വാസങ്ങളെ തച്ചുടയ്ക്കുന്ന സിനിമ ഏപ്രിൽ 14-ന് ZEE5-ൽ സ്ട്രീമിംഗ് ആരംഭിക്കുമെന്ന് പ്ലാറ്റ്‌ഫോം വ്യാഴാഴ്ച പ്രഖ്യാപിച്ചു.
നമ്മുടെ പുരുഷാധിപത്യ സമൂഹത്തിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് എതിരെയാണ് സിനിമ പോരാടുന്നതെന്നും നർമത്തിൻ്റെ മറവിൽ ഇത് മനോഹരമായി ചെയ്തിട്ടുണ്ടെന്നും നടി തൻ്റെ ഒരു പ്രസ്‌താവനയില്‍ പറഞ്ഞിരുന്നു. രാധികയെ കൂടാതെ രാജേഷ് ശർമ്മ, സുമീത് വ്യാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ നവാഗതയായ അനുശ്രീ മേത്തയാണ് എഴുതി സംവിധാനം ചെയ്യുന്നത്.
- " class="align-text-top noRightClick twitterSection" data="">
രാധികയെ തേടി രഹസ്യാന്വഷണ സംഘത്തിൻ്റ തലവൻ : സിനിമയുടെ ട്രെയിലർ റിലീസായി മണിക്കൂറുകൾക്കകം തന്നെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. ഒരു അമ്പലത്തിൻ്റെ പശ്ചാത്തലത്തിൽ തുടങ്ങുന്ന ട്രെയിലറിൽ, അവിടേക്ക് വരുന്ന രാധികയെ പൂജാരിയുടെ വേഷത്തിൽ വരുന്ന മറ്റൊരു ഏജൻ്റ് വിളിച്ചുവരുത്തുകയും ഒരു പുതിയ ദൗത്യത്തെ പറ്റി സംസാരിക്കുകയും ചെയ്യുന്നു. തുടർന്ന് ജീവിതത്തില്‍ സ്വതന്ത്രരും, ശക്തരുമായ സ്‌ത്രീകളെ മാത്രം ഉന്നം വയ്ക്കുന്ന ഒരു സീരിയൽ കൊലയാളിയെ പറ്റിയാണ് ട്രെയിലറിൽ കാണിക്കുന്നത്. ആയാളെ പിടികൂടാനോ തടയാനോ ആർക്കും കഴിയാത്ത സാഹചര്യത്തിലാണ് രാധികയെ തേടി രഹസ്യാന്വഷണ സംഘത്തിൻ്റ തലവൻ എത്തുന്നത്.
പുരുഷാധിപത്യ സമൂഹത്തെ കളിയാക്കിക്കൊണ്ടുള്ള സിനിമ : എന്നാൽ തനിക്ക് അതൊന്നും ചെയ്യാൻ ഇപ്പോൾ സാധിക്കില്ലെന്നും താൻ ഇപ്പോൾ ഒരു വീട്ടമ്മയാണെന്നും തൻ്റെ കുടുംബമാണ് വലുതെന്നും പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറുന്ന രാധികയെ പരമാവധി മനസ് മാറ്റിയെടുക്കാൻ ശ്രമിക്കുന്ന രഹസ്യാന്വേഷണ സംഘത്തലവനെയാണ് പിന്നീട് കാണാൻ സാധിക്കുന്നത്. വളരെ രസകരമായി ചിത്രീകരിച്ചിരിക്കുന്ന ഈ രംഗങ്ങൾ പ്രേക്ഷകരിൽ അങ്ങേയറ്റം ചിരിയുണ്ടാക്കുന്നതാണ്. പല പല വേഷങ്ങൾ സ്വീകരിച്ച് രാധികയുടെ മനസുമാറ്റാൻ ശ്രമിക്കുന്ന രഹസ്യസംഘത്തലവൻ്റെ കഥാപാത്രവും വളരെ മികച്ചതാണ്.
- " class="align-text-top noRightClick twitterSection" data="
">
also read: രാമനായി പ്രഭാസ്, സീതയായി കൃതി സനോണ്‍; ആദിപുരുഷ് പുതിയ പോസ്‌റ്റര്‍ പുറത്ത്
തുടർന്ന് തനിക്ക് കിട്ടിയ പരിശീലനങ്ങൾ ഓർത്തെടുത്ത് കൊലയാളിയെ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന രാധികയെയും കാണാൻ സാധിക്കും. തുടർന്ന് ആക്ഷന്‍ രംഗങ്ങൾ കാണിച്ച് മുന്നോട്ടുപോകുന്ന ട്രെയിലറിൽ ഏറ്റവും അവസാനം രാധിക ആപ്‌തെ ഇതെല്ലാം സ്വപ്‌നം കണ്ടതാണെന്ന് കാണിച്ച് പ്രേക്ഷകരെ കുഴപ്പിക്കുകയും ചെയ്യുന്നു. B4U മോഷൻ പിക്‌ചേഴ്‌സിനൊപ്പം ജാദുഗർ ഫിലിംസും നൈറ്റ് സ്കൈ മൂവീസും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ഏപ്രിൽ 14-ന് ZEE5 ൽ 'മിസിസ് അണ്ടർകവർ' സ്‌ട്രീമിങ് ആരംഭിക്കും.