ETV Bharat / entertainment

'കാവ്യ മാധവന്‍ എന്‍റെ ഭാര്യയാണെന്നാണ് ചിലര്‍ കരുതിയിരുന്നത്'; മാധ്യമങ്ങളോട് മാധവന്‍

Madhavan about Kavya Madhavan: റോക്കട്രിയുടെ പ്രമോഷന്‍ തിരക്കിലാണിപ്പോള്‍ മാധവന്‍. സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് മാധവന്‍ കൊച്ചിയിലെത്തി മാധ്യമങ്ങളെ കണ്ടിരുന്നു

author img

By

Published : Jun 20, 2022, 5:41 PM IST

മാധ്യമങ്ങളോട് മാധവന്‍  Madhavan about Kavya Madhavan  കാവ്യ മാധവന്‍ എന്‍റെ ഭാര്യയാണെന്ന് കരുതിയിരുന്നു  R Madhavan in Rocketry promotions  Madhavan about Kerala peoples  Madhavan about Nambi Narayanan  Rocketry The Nambi Effect release  Madhavan makeover for Nambi Narayanan
'കാവ്യ മാധവന്‍ എന്‍റെ ഭാര്യയാണെന്നാണ് ചിലര്‍ കരുതിയിരുന്നത്'; മാധ്യമങ്ങളോട് മാധവന്‍

R Madhavan in Rocketry promotions: തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങിയ നടന്‍ മാധവന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'റോക്കട്രി: ദി നമ്പി ഇഫക്‌ട്‌'. ഐഎസ്‌ആര്‍ഒ മുന്‍ ശാസ്‌ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിത കഥ പറയുന്ന ചിത്രം 2022 ജൂലൈ 1നാണ് തിയേറ്ററുകളില്‍ എത്തുക. റിലീസിനോടടുക്കുന്ന സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് ഇപ്പോള്‍ മാധവന്‍.

Madhavan about Kavya Madhavan: റോക്കട്രിയുടെ പ്രമോഷന്‍റെ ഭാഗമായി മാധവന്‍ കൊച്ചിയില്‍ എത്തി മാധ്യമങ്ങളെ കണ്ടിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ മലയാളികള്‍ക്ക് തന്നോടുള്ള സ്‌നേഹത്തെ കുറിച്ച് നടന്‍ സംസാരിച്ചിരുന്നു. മലയാളത്തില്‍ നിന്നായിരുന്നു തന്‍റെ തുടക്കങ്ങളൊക്കെ എന്നാണ് താരം പറഞ്ഞത്. 'കേരളത്തില്‍ നിന്നാണ് തന്‍റെ സിനിമയുടെ ഷൂട്ടിങ്‌ ആരംഭിച്ചത്‌. അന്ന് മുതല്‍ ഞാന്‍ മലയാളിയാണ് എന്നാണ് എല്ലാവരും കരുതിയത്‌. കാരണം എന്‍റെ പേര്‌ തന്നെയാണ്‌. മാധവന്‍ എന്നായതിനാല്‍ തന്നെ ചിലര്‍ കാവ്യ മാധവന്‍ എന്‍റെ ഭാര്യയാണെന്ന് വരെ കരുതിയിട്ടുണ്ട്‌.

Madhavan about Kerala peoples: ഇതൊക്കെ എന്നോടുള്ള സ്‌നേഹവും ഇഷ്‌ടവും കൊണ്ടാണെന്ന് അറിയാം. കേരളത്തില്‍ നിന്ന് മാത്രമല്ല, ദുബായിലോ മറ്റ്‌ എവിടെയാണെങ്കില്‍ പോലും മലയാളികളുടെ സാന്നിധ്യവും സ്‌നേഹവും അറിഞ്ഞു. ഞാന്‍ അവര്‍ക്ക് മാധവന്‍ ചേട്ടനാണ്. മലയാളികളും കേരളവും എനിക്ക് വേണ്ടി ഒരുപാട് സംഭാവനകള്‍ ചെയ്‌തിട്ടുണ്ട്‌. അതൊരു ഭാഗ്യമായിട്ടാണ്‌ ഞാന്‍ കരുതുന്നത്‌', മാധവന്‍ പറഞ്ഞു.

Madhavan about Nambi Narayanan: നമ്പി നാരായണന്‍റെ ജീവിതത്തിലെ ദുരന്തം മാത്രം പറയുന്ന ഒരു ചിത്രമല്ല 'റോക്കട്രി: ദി നമ്പി ഇഫക്‌ട്‌' എന്നാണ് സിനിമയെ കുറിച്ച് മാധവന്‍ പറയുന്നത്‌. നമ്പി നാരായണന്‍റെ ജീവിതത്തിലെ ഒരു സംഭവം മാത്രമാണ് അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ നടന്ന ദുരന്തമെന്നും, അതില്‍ അദ്ദേഹം നിരപരാധിത്വം തെളിയിച്ചതാണെന്നും അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ സംഭവിച്ചത്‌ നിര്‍ഭാഗ്യകരമായ കാര്യങ്ങളാണെന്നും താരം പറഞ്ഞു.

Rocketry The Nambi Effect release: പ്രേക്ഷകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന ഈ മാധവന്‍ ചിത്രം ഈ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്‌റ്റിവലിലും പ്രദര്‍ശിപ്പിച്ചിരുന്നു. മലയാളം, ഹിന്ദി, ഇംഗ്ലീഷ്‌, തെലുങ്ക്, കന്നഡ, അറബിക്‌, ഫ്രഞ്ച്‌, സ്‌പാനിഷ്‌, ജര്‍മ്മന്‍, ചൈനീസ്‌, റഷ്യന്‍, ജപ്പാനീസ്‌ തുടങ്ങി നിരവധി അന്താരാഷ്‌ട്ര ഭാഷകളിലടക്കമാണ് സിനിമ റിലീസിനൊരുങ്ങുന്നത്‌.

Madhavan makeover for Nambi Narayanan: നമ്പി നാരായണന്‍റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ് മുതല്‍ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്കോവറുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. വിവിധ കാലഘട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവന്‍ വലിയ മാറ്റങ്ങള്‍ വരുത്തി. തലയിലെ നര മാത്രമാണ് താരം കൃത്രിമമായി ഉപയോഗിച്ചിട്ടുള്ളത്‌.

സിമ്രാന്‍ ആണ് ചിത്രത്തില്‍ നായികയായെത്തുക. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാധവനും സിമ്രാനും വീണ്ടും ഈ സിനിമയിലൂടെ ഒന്നിച്ചത്. ഷാരൂഖ്‌ ഖാനും സൂര്യയും അതിഥി വേഷത്തിലെത്തുന്ന ചിത്രത്തില്‍ നിരവധി ഹോളിവുഡ്‌ താരങ്ങളും അണിനിരക്കുന്നു.

Rocketry the Nambi Effect budget: 100 കോടിക്ക് മുകളിലാണ് 'റോക്കട്രി'യുടെ ചെലവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍.മാധവന്‍റെ ട്രൈ കളര്‍ ഫിലിംസും, ഡോക്‌ടര്‍ വര്‍ഗീസ്‌ മൂലന്‍റെ വര്‍ഗീസ്‌ മൂലന്‍ പിക്‌ചേഴ്‌സും, ഹോളിവുഡ്‌ പ്രൊഡക്ഷന്‍ കമ്പനിയായ 27ത് ഇന്‍വെസ്‌റ്റ്‌മെന്‍റ്‌സും ചേര്‍ന്നാണ് നിര്‍മാണം. മാധവന്‍റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്‌. നിര്‍മാണത്തിന് പുറമെ ചിത്രത്തിന്‍റെ രചന, സംവിധാനം എന്നിവ നിര്‍വഹിക്കുന്നതും മാധവന്‍ തന്നെയാണ്. സിനിമയില്‍ മാധവനാണ് നമ്പി നാരായണനായി വേഷമിടുന്നത്‌. മലയാളി സംവിധായകന്‍ പ്രജേഷ്‌ സെന്‍ ആണ് സിനിമയുടെ സഹ സംവിധായകന്‍. ശ്രീഷ റായ്‌ ആണ് ഛായാഗ്രഹണം. ബിജിത്ത് ബാല എഡിറ്റിങും നിര്‍വഹിക്കുന്നു.

Also Read: ലോകത്തെ ഏറ്റവും വലിയ ബില്‍ബോര്‍ഡില്‍ 'റോക്കട്രി' ട്രെയ്‌ലര്‍ ; ആള്‍ക്കൂട്ടത്തില്‍ നമ്പി നാരായണനും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.