മലയാളികളുടെ പ്രിയ താരം ഷെയിന്‍ നിഗമിനെ (Shane Nigam) സംബന്ധിച്ച് മികച്ചൊരു വര്‍ഷമാണ് 2023. റിലീസായതും റിലീസിനൊരുങ്ങുന്നതും അണിയറയില്‍ ഒരുങ്ങുന്നതുമായ നിരവധി ചിത്രങ്ങളാണ് ഷെയിന്‍ നിഗം ആരാധകരെ കാത്തിരിക്കുന്നത് (Shane Nigam Upcoming movie). ഒന്നിന് പുറകെ ഓരോ ചിത്രങ്ങള്‍ തേടിയെത്തുകയാണ് ഈ യുവതാരത്തെ.
ഇപ്പോഴിതാ ഷെയിന്‍ നിഗമിന്‍റെ പുതിയ ചിത്രത്തെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റാണ് പുറത്തുവരുന്നത് (Shane Nigam new movie). ഷെയിനിന്‍റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രങ്ങളില്‍ ഒന്നാണ് 'ഖുര്‍ബാനി' (Qurbani). 'ഖുര്‍ബാനി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ (Qurbani first look poster) പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഷെയിന്‍ നിഗവും തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ഫസ്‌റ്റ് ലുക്ക് പങ്കുവച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
പച്ചിലകള്‍ക്കിടയില്‍ ദൃശ്യമാകുന്ന ഷെയിനിന്‍റെ മുഖത്ത് വെള്ളം ഊര്‍ന്നിറങ്ങുന്നതാണ് 'ഖുര്‍ബാനി'യുടെ ഫസ്‌റ്റ്‌ലുക്കില്‍ കാണാനാവുക. പോസ്‌റ്റര്‍ പങ്കുവച്ചതിന് പിന്നാലെ ആരാധകരുടെ കമന്‍റുകളും ഒഴുകിയെത്തി. ചുവന്ന ഹാര്‍ട്ട് ഇമോജികളും അഭിനന്ദന ഇമോജികളും ആശംസകളുമായി ആരാധകര്‍ താരത്തിന്‍റെ കമന്‍റ് ബോക്‌സ് നിറച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് 'ഖുര്‍ബാനി'യുടെ ചിത്രീകരണം ആരംഭിച്ചത്. 2019ല്‍ ആരംഭിച്ച സിനിമയുടെ ചിത്രീകരണം പല കാരണങ്ങളാല്‍ നീണ്ടു പോവുകയായിരുന്നു. ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചന. ജിയോ വി ആണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. അതേസമയം സിനിമയിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. ഉടന്‍ തന്നെ അവ വെളിപ്പെടുത്തുമെന്നാണ് സൂചന.
മഹാ സുബൈര്‍ വര്‍ണചിത്ര അവതരിപ്പിക്കുന്ന സിനിമ, മഹാ സുബൈര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സുനോജ് വേലായുധന്‍ ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. സാഹസ് ബാലയാണ് കലാസംവിധാനം. സൈനുദ്ദീന്‍ ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
അതേസമയം 'ആര്‍ഡിഎക്‌സ്' (റോബര്‍ട്ട് ഡോണി സേവ്യര്‍) ആണ് ഷെയിനിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ഷെയ്ന്‍ നിഗമിനൊപ്പം ആന്‍റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയിരുന്നു. റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നീ മൂന്ന് യുവാക്കളുടെ ജീവിതമാണ് ചിത്രം പറഞ്ഞത്. ലാല്‍, ബാബു ആന്‍റണി, ബൈജു, മാല പാര്‍വതി, മഹിമ നമ്പ്യാര്‍, ഐമ റോസ്‌മി സെബാസ്റ്റ്യന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു.
ഒരു മാസ് ആക്ഷന്‍ ഫാമിലി ഡ്രാമയായി എത്തിയ ചിത്രത്തില്‍, അന്യഭാഷ സിനിമകളോട് കിടപിടിക്കുന്ന നിരവധി മാസ് ആക്ഷൻ രംഗങ്ങള്‍ ഉണ്ടായിരുന്നു. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്‌ത ചിത്രം ഓണം റിലീസായി ഓഗസ്‌റ്റ് 25നാണ് തിയേറ്ററുകളില്‍ എത്തിയത്.
തിയേറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ഒടിടി അവകാശം വന്‍ തുകയ്‌ക്ക് നെറ്റ്‌ഫ്ലിക്‌സ് ആണ് സ്വന്തമാക്കിയത്. റിലീസിന് മുമ്പ് തന്നെ നെറ്റ്‌ഫ്ലിക്‌സ് 'ആര്‍ഡിഎക്‌സി'ന്‍റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരുന്നു.
'വേല' ആണ് ഷെയിനിന്‍റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഒരു പൊലീസ് കണ്‍ട്രോള്‍ റൂമിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷമാണ് ചിത്രത്തില്‍ ഷെയിന്‍ നിഗം അവതരിപ്പിക്കുന്നത്. സണ്ണി വെയ്‌ന്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവരും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തും.