പ്രിയങ്ക ചോപ്രയുടെ ഏറ്റവും പുതിയ ഹോളിവുഡ് ചിത്രം 'ഇറ്റ്സ് ഓള്‍ കമിങ് ബാക്ക് റ്റു മി'യുടെ ഫസ്‌റ്റ് ലുക്ക് പുറത്തിറങ്ങി. പ്രിയങ്ക ചോപ്രയാണ് ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് ട്വിറ്ററില്‍ പങ്കുവച്ചത്. 2023 ഫെബ്രുവരി 10ന് ചിത്രം പ്രദര്‍ശനത്തിനത്തുമെന്നും പ്രിയങ്ക അറിയിച്ചു.
ട്വീറ്റിന് പിന്നാലെ പ്രിയങ്കയെ പ്രശംസിച്ചുകൊണ്ട് ചിത്രത്തിലെ സഹതാരം സാം ഹ്യൂഗന്‍ രംഗത്തെത്തി. 'പ്രി ഇതില്‍ (ചിത്രത്തില്‍) അതിശയിപ്പിക്കുന്നു', പ്രിയങ്കയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്‌തുകൊണ്ട് സാം ഹ്യൂഗന്‍ കുറിച്ചു.
-
Pri is WONDERFUL in this!!!😍 https://t.co/MZS9xMcPE3
— Sam Heughan (@SamHeughan) April 19, 2022 " class="align-text-top noRightClick twitterSection" data="
">Pri is WONDERFUL in this!!!😍 https://t.co/MZS9xMcPE3
— Sam Heughan (@SamHeughan) April 19, 2022Pri is WONDERFUL in this!!!😍 https://t.co/MZS9xMcPE3
— Sam Heughan (@SamHeughan) April 19, 2022
ഇതിന് പിന്നാലെ പ്രിയങ്ക സാം ഹ്യൂഗിന് മറുപടിയുമായെത്തി. 'ആരാണ് സംസാരിക്കുന്നതെന്ന് നോക്കൂ. ഇത് വളരെ മനോഹരമായ ഒരു വാലന്‍റൈന്‍സ് ഡേ ചിത്രമായിരിക്കുമെന്ന് ഞാൻ കരുതുന്നു. ഒപ്പം പുതിയ സെലിന്‍ ഡിയോണ്‍ സംഗീതവും', പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
-
Aww.. Look who is talking @SamHeughan! I think this will be such a lovely Valentine’s Day movie! And the new @celinedion music!!! 😍❤️🥺😀 https://t.co/Kh9c6ok53p
— PRIYANKA (@priyankachopra) April 20, 2022 ട" class="align-text-top noRightClick twitterSection" data="
ട">Aww.. Look who is talking @SamHeughan! I think this will be such a lovely Valentine’s Day movie! And the new @celinedion music!!! 😍❤️🥺😀 https://t.co/Kh9c6ok53p
— PRIYANKA (@priyankachopra) April 20, 2022
ടAww.. Look who is talking @SamHeughan! I think this will be such a lovely Valentine’s Day movie! And the new @celinedion music!!! 😍❤️🥺😀 https://t.co/Kh9c6ok53p
— PRIYANKA (@priyankachopra) April 20, 2022
2016ൽ പുറത്തിറങ്ങിയ ജർമ്മന്‍ ചിത്രം 'എസ്‌എംഎസ് ഫുഡിച്ച് (SMS fur Dich) റീമേക്കാണ് 'ഇറ്റ്സ് ഓള്‍ കമിങ് ബാക്ക് റ്റു മി'. നേരത്തെ 'ടെക്‌സ്റ്റ് ഫോര്‍ യു' എന്ന് പേരിട്ട റൊമാന്‍റിക് ഡ്രാമ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്ര, സാം ഹ്യൂഗന്‍ എന്നിവര്‍ക്ക് പുറമേ കനേഡിയന്‍ ഗായിക സെലിന്‍ ഡിയോണും പ്രധാന വേഷത്തിലെത്തുന്നു.
തന്‍റെ പ്രതിശ്രുത വരന്‍റെ മരണത്തിൽ നിന്ന് മുന്നോട്ട് പോകാൻ പാടുപെടുന്ന ഒരു യുവതിയുടെ വേഷത്തിലാണ് പ്രിയങ്ക ചിത്രത്തില്‍ എത്തുന്നത്. പ്രതിശ്രുത വരന്‍റെ പഴയ ഫോൺ നമ്പറിലേക്ക് അവള്‍ സന്ദേശങ്ങൾ അയയ്‌ക്കാൻ തുടങ്ങുന്നു. സമാന അനുഭവത്തിലൂടെ കടന്നുപോകുന്ന സാം ഹ്യൂഗന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിനാണ് ഇത് ലഭിക്കുന്നത്. തുടര്‍ന്ന് ഇരുവരും കണ്ടുമുട്ടുന്നതും ഇരുവര്‍ക്കുമിടയില്‍ പുതിയൊരു ബന്ധം വികസിക്കുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം.