വാഷിങ്ടൺ: ആരാധകരുടെ ഇഷ്ട താരജോഡിയാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഗായകാനായ നിക്ക് ജൊനാസും. 2018ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2022 ജനുവരിയിലാണ് ദമ്പതികൾ വാടക ഗർഭധാരണത്തിലൂടെ മകളെ വരവേറ്റത്.
ഇത്രയും നാൾ മകൾ മാൾട്ടി മേരിയുടെ മുഖം താരം വെളിപ്പെടുത്തിയിരുന്നില്ല. സമൂഹമാധ്യമങ്ങളിൽ സജീവമായ പ്രിയങ്ക മകളുടെ മുഖം വ്യക്തമാകാത്ത ഫോട്ടോകളാണ് പങ്കുവച്ചിരുന്നത്. അതുകൊണ്ടുതന്നെ മാൾട്ടിയെ കാണാൻ ആരാധകർ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ മകൾക്ക് ഒരു വയസ് പൂർത്തിയായി ആഴ്ചകൾക്ക് ശേഷം മകളുടെ മുഖം മറയ്ക്കാതെ മാധ്യമങ്ങൾക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരദമ്പതികൾ.
നിക്ക് ജൊനാസിന്റെയും സഹോദരൻമാരുടെയും മ്യൂസിക് ബാൻഡായ ജൊനാസ് ബ്രദേഴ്സിന്റെ പരിപാടിയിൽ പങ്കെടുക്കാനാണ് പ്രിയങ്ക എത്തിയത്.