തിരക്കുകളിൽ നിന്ന് മാറി തനിക്ക് വേണ്ടി മാത്രം അൽപ്പം സമയം ചെലവഴിച്ച് ഗ്ലോബൽ ഐക്കൺ പ്രിയങ്ക ചോപ്ര. പർപ്പിൾ നിറത്തിലുള്ള സ്വിം സ്യൂട്ട് ധരിച്ച് പൂളിന് അരികിലിരുന്ന് ആസ്വദിക്കുന്ന വീഡിയോ താരം ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു. വീഡിയോയ്‌ക്ക് മനോഹരമായ കമന്‍റുകളാണ് ആരാധകർ പോസ്റ്റ് ചെയ്‌തത്.
![Priyanka chopra in purple swimsuit actress Priyanka chopra in swimsuit Priyanka chopra spends some Me Time by pool പ്രിയങ്ക ചോപ്ര ചിത്രങ്ങൾ പർപ്പിൾ സ്വിം സ്യൂട്ട് ധരിച്ച് പ്രിയങ്ക ചോപ്ര](https://etvbharatimages.akamaized.net/etvbharat/prod-images/15557237_kjf.jpg)
ബീച്ചിൽ നിന്നുള്ള ചിത്രങ്ങൾ മിക്കപ്പോഴും പ്രിയങ്ക ചോപ്ര പങ്കുവയ്‌ക്കാറുണ്ട്. തനിക്ക് 18 വയസുളള സമയത്ത് എടുത്ത ഒരു ചിത്രം കഴിഞ്ഞ ആഴ്‌ച താരം പങ്കുവച്ചിരുന്നു. ബ്രൗൺ നിറത്തിലുള്ള ബിക്കിനി ധരിച്ച പ്രിയങ്കയെ ചിത്രത്തിൽ കാണാം.
![Priyanka chopra in purple swimsuit actress Priyanka chopra in swimsuit Priyanka chopra spends some Me Time by pool പ്രിയങ്ക ചോപ്ര ചിത്രങ്ങൾ പർപ്പിൾ സ്വിം സ്യൂട്ട് ധരിച്ച് പ്രിയങ്ക ചോപ്ര](https://etvbharatimages.akamaized.net/etvbharat/prod-images/15557237_jh.jpg)
ബൾഗരിയുടെ നാല് പുതിയ ബ്രാൻഡ് അംബാസഡർമാരിൽ ഒരാളായി പ്രിയങ്ക ചോപ്രയെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഹോളിവുഡ് ചിത്രങ്ങളാണ് താരത്തിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്നത്. റുസ്സോ ബ്രദേഴ്‌സ് നിർമിച്ച സിറ്റാഡൽ എന്ന നടിയുടെ വെബ് സീരീസ് ഉടൻ ആമസോൺ പ്രൈമിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തും.
'എൻഡിംഗ് തിംഗ്‌സ്', 'ഇറ്റ്‌സ് ഓൾ കമിങ് ബാക്ക് ടു മി' എന്നിവയും പ്രിയങ്കയുടെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഫർഹാൻ അക്തറിന്‍റെ 'ജീ ലെ സരാ' എന്ന ബോളിവുഡ് ചിത്രത്തിന് വേണ്ടിയും താരം കരാർ ഒപ്പിട്ടു.