ETV Bharat / entertainment

കുഞ്ഞുമാലാഖയുടെ ചിത്രങ്ങൾ പങ്കുവച്ച് പ്രിയങ്ക ചോപ്ര ; പൂജ ചടങ്ങില്‍ ലെഹങ്കയിൽ മാൾട്ടി - Priyanka Chopra father

പിതാവിന്‍റെ ചരമ വാർഷികത്തോടനുബന്ധിച്ച് വീട്ടില്‍ നടത്തിയ പൂജ ചടങ്ങിനിടെ പകർത്തിയ മകൾ മാൾട്ടി മേരിയുടെ ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയങ്ക ചോപ്ര

Priyanka Chopra  Priyanka Chopra latest news  Malti marie in lehenga  Priyanka instagram post  Priyanka chopra daughter malti marie  priyanka chopra dad  priyanka chopra dad death anniversary  Priyanka Chopra drops pic of daughter Malti Marie  Priyanka Chopra AND daughter Malti Marie  Priyanka Chopra daughter Malti Marie  Malti Marie  പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജോനാസും  Priyanka Chopra and husband Nick Jonas  Nick Jonas  അഭിനേത്രി പ്രിയങ്ക ചോപ്ര  പ്രിയങ്ക ചോപ്ര  പ്രിയങ്ക ചോപ്രയുടെ മകൾ മാൾട്ടി മേരി  പ്രിയങ്ക ചോപ്രയുx മകൾ മാൾട്ടി മേരിയും  മാൾട്ടി മേരി  viral photos  viral  social media  Priyanka Chopra father  Priyanka Chopra remembering father
കുഞ്ഞുമാലാഖയുടെ ചിത്രങ്ങൾ പങ്കുവച്ച് പ്രിയങ്ക ചോപ്ര; പൂജ ചടങ്ങില്‍ ലെഹങ്കയിൽ മാൾട്ടി
author img

By

Published : Jun 11, 2023, 12:59 PM IST

ഹൈദരാബാദ് : തെന്നിന്ത്യയില്‍ തിളങ്ങി പിന്നീട് ബോളിവുഡില്‍ നിന്ന് ഹോളിവുഡിലെത്തി ലോകശ്രദ്ധ ആർജിച്ച അഭിനേത്രി പ്രിയങ്ക ചോപ്ര ഇന്ത്യക്കാർക്കെന്നും അഭിമാനമാണ്. ലോക സിനിമ ഭൂപടത്തിലേക്ക് നടന്നുകയറിയ പ്രിയങ്കയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. മുന്നില്‍ തടസമായി വന്ന പ്രതിസന്ധികളെയും വിമർശനങ്ങളെയും വിവാദങ്ങളെയുമെല്ലാം അതിജീവിച്ച് അവർ ഇന്നെത്തി നില്‍ക്കുന്നത് ആരാലും തകർക്കാൻ പറ്റാത്തത്ര ഉയരത്തിലാണ്.

2018ലാണ് ഗായകനായ നിക്ക് ജൊനാസിനെ പ്രിയങ്ക വിവാഹം കഴിക്കുന്നത്. 2022 ജനുവരിയില്‍ ദമ്പതികൾ മകൾ മാൾട്ടി മേരിയെ വരവേറ്റു. പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജൊനാസും മാത്രമല്ല ഇപ്പോൾ മാൾട്ടി മേരിയും സമൂഹ മാധ്യമങ്ങളിൽ താരമാണ്.

മകളുടെ മിക്ക വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാ‌റുണ്ട്. മാൾട്ടിക്ക് ഒപ്പമുള്ള ഒഴിവ് സമയങ്ങളും രസകരമായ മുഹൂർത്തങ്ങളും കളിചിരികളുമൊക്കെ പ്രിയങ്ക പുറത്തുവിടുന്ന ചിത്രങ്ങളിലുണ്ടാകാറുണ്ട്. ഇപ്പോഴിതാ പ്രിയങ്ക പങ്കുവച്ച മാൾട്ടിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

തന്‍റെ പിതാവിന്‍റെ ചരമ വാർഷികത്തോടനുബന്ധിച്ച് വീട്ടിൽ നടത്തിയ പൂജയ്ക്കി‌ടെ പകർത്തിയ മകളുടെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ഇന്ത്യൻ വസ്‌ത്രത്തിലുള്ള കുഞ്ഞ് മാൾട്ടിയുടെ ചിത്രങ്ങൾ ഏവരുടെയും ഹൃദയം കവരുന്നതായി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ചിത്രങ്ങൾ പുറത്തുവിട്ടത്.

Priyanka Chopra  Priyanka Chopra latest news  Malti marie in lehenga  Priyanka instagram post  Priyanka chopra daughter malti marie  priyanka chopra dad  priyanka chopra dad death anniversary  Priyanka Chopra drops pic of daughter Malti Marie  Priyanka Chopra AND daughter Malti Marie  Priyanka Chopra daughter Malti Marie  Malti Marie  പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജോനാസും  Priyanka Chopra and husband Nick Jonas  Nick Jonas  അഭിനേത്രി പ്രിയങ്ക ചോപ്ര  പ്രിയങ്ക ചോപ്ര  പ്രിയങ്ക ചോപ്രയുടെ മകൾ മാൾട്ടി മേരി  പ്രിയങ്ക ചോപ്രയുx മകൾ മാൾട്ടി മേരിയും  മാൾട്ടി മേരി  viral photos  viral  social media  Priyanka Chopra father  Priyanka Chopra remembering father
ലെഹങ്കയിൽ കുഞ്ഞുമാൾട്ടി

ലെഹങ്കയിലാണ് പ്രിയങ്കയുടെയും നിക്കിന്‍റെയും ലിറ്റിൽ പ്രിൻസസ് ചടങ്ങിനെത്തിയത്. ഇതാദ്യമായാണ് കുഞ്ഞ് മാൾട്ടി ഇത്തരമൊരു വസ്‌ത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മാൾട്ടി മേരിയുടെ രണ്ട് ചിത്രങ്ങൾ പങ്കുവച്ച താരം വിടപറഞ്ഞ പിതാവ് പിതാവ് ഡോ. അശോക് ചോപ്രയുടെ ഓർമകളെയും സ്‌മരിക്കുന്നു.

പ്രിയങ്കയ്‌ക്ക് തന്‍റെ പിതാവിനോടുണ്ടായിരുന്ന ആത്മബന്ധവും സ്‌നേഹവുമെല്ലാം അവരുടെ പല ഇന്‍റർവ്യൂകളില്‍ നിന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നും പ്രേക്ഷകർക്ക് വ്യക്തമാണ്. ഇന്ന് കാണുന്ന തന്നിലേക്കുള്ള വളർച്ചയില്‍, ശക്തയും സ്വതന്ത്രയുമായ ഒരു സ്‌ത്രീയാകാൻ തന്നെ പ്രോത്സാഹിപ്പിച്ചതില്‍ പിതാവിന്‍റെ പങ്ക് വളരെ വലുതാണെന്ന് പ്രിയങ്ക പറഞ്ഞിരുന്നു. തന്‍റെ എല്ലാ അഭിലാഷങ്ങളെയും ആഗ്രഹങ്ങളെയും പിതാവ് പരിപൂർണമായി പിന്തുണച്ചിരുന്നതായും നടി പറഞ്ഞിരുന്നു.

2013 ൽ ആയിരുന്നു ഡോ. അശോക് ചോപ്രയുടെ മരണം. ക്യാൻസർ ബാധിതനായി നീണ്ട നാളത്തെ പോരാട്ടത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ മരണം. പ്രിയങ്ക ചോപ്രയും അമ്മ മധു ചോപ്രയും ചേർന്നാണ് ഇപ്പോൾ പത്താം ചരമ വാർഷികത്തിൽ അവരുടെ വീട്ടിൽ പൂജ നടത്തിയത്.

പ്രിയങ്ക തന്‍റെ പ്രിയപ്പെട്ട പിതാവിനെ വല്ലാതെ മിസ് ചെയ്യുന്നതായി അവരുടെ പോസ്റ്റുകളില്‍ നിന്ന് വായിച്ചെടുക്കാം. മകൾ മാൾട്ടി മേരി തന്‍റെ നാനയുടെ(മുത്തച്ഛൻ) ചിത്രത്തിനൊപ്പം ഉള്ളതുൾപ്പടെ, പൂജയിൽ നിന്നുള്ള മനോഹരമായ കുറച്ച് കാഴ്‌ചകളാണ് പ്രിയങ്ക പങ്കിട്ടത്. ഏറെ മനോഹരമായ, പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് മാൾട്ടി മേരി ധരിച്ചിരിക്കുന്നത്.

തറയിൽ പൂജ സ്റ്റേഷണറികൾക്കൊപ്പം കളിക്കുന്ന മാൾട്ടിയെയാണ് ആദ്യ ഫോട്ടോയിൽ കാണുന്നത്. "ഇത് പൂജാ സമയമാണ്, താങ്കളെ മിസ് ചെയ്യുന്നു നാനാ," എന്ന അടിക്കുറിപ്പോടെയാണ് പ്രിയങ്ക ചോപ്ര തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കിട്ടത്. പിന്നീട് മാൾട്ടിയുടെ മറ്റൊരു ചിത്രവും താരം അപ്‌ലോഡ് ചെയ്‌തു.

"മിസ് യു ഡാഡ്''

തന്‍റെ പ്രിയപ്പെട്ട മുത്തച്ഛന്‍റെ ഛായാചിത്രത്തിന് മുന്നിൽ ഇരിക്കുന്ന മാൾട്ടിയാണ് ചിത്രത്തിലുള്ളത്. "മിസ് യു ഡാഡ്," പ്രിയങ്ക തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഫോട്ടോ പങ്കിട്ടുകൊണ്ട് കുറിച്ചു.

ALSO READ: 'ഒടുവിൽ മറ നീക്കി'... മകളുടെ മുഖം ആദ്യമായി വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

അതേസമയം തന്‍റെ ഏറ്റവും പുതിയ പ്രൊജക്റ്റായ സ്‌പൈ ത്രില്ലർ സീരീസ് സിറ്റാഡല്‍ വൻ വിജയമായതിന്‍റെ ത്രില്ലിലാണ് പ്രിയങ്ക ഇപ്പോൾ. ആമസോൺ പ്രൈം വീഡിയോയിൽ സീരീസ് ലഭ്യമാണ്. ജോൺ സീന, ഇദ്രിസ് എൽബ എന്നിവർക്കൊപ്പമാണ് താരം അടുത്തതായി അഭിനയിക്കുന്നത്. കൂടാതെ പ്രമുഖ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവരെ അണിനിരത്തി ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ചിത്രമായ 'ജീ ലെ സരാ'യിലും പ്രിയങ്ക വേഷമിടുമെന്നാണ് വിവരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.