ETV Bharat / entertainment

Priyanka Chopra Birthday Post For Nick Jonas 'എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നീയാണ്'; നിക്കിന് ആശംസകൾ അറിയിച്ച് പ്രിയങ്ക - നിക്ക് ജോനാസ് പിറന്നാൾ

Priyanka Chopra post on nick jonas : പ്രിയതമന് ഹൃദയംഗമമായ ജന്മദിനാശംസകളുമായി പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര  Priyanka Chopra birthday post for Nick Jonas  birthday post for Nick Jonas  Nick Jonas  Celebrating you is the greatest joy of my life  Priyanka Chopra  Priyanka Chopra birthday wish to Nick Jonas  Nick Jonas birthday  Priyanka Chopra wishing birthday to Nick Jonas  നിക്ക് ജോനാസിന് പിറന്നാൾ  നിക്ക് ജോനാസ് പിറന്നാൾ  Priyanka Chopra Instagram Post
Priyanka Chopra birthday post for Nick Jonas
author img

By ETV Bharat Kerala Team

Published : Sep 17, 2023, 3:47 PM IST

ഗായകനും പ്രിയങ്ക ചോപ്രയുടെ ഭർത്താവുമായ നിക്ക് ജോനാസിന് സെപ്റ്റംബർ 16ന് ഒരു വയസ്സ് കൂടെ പിന്നിട്ടിരിക്കുകയാണ്. ഇൻസ്‌റ്റഗ്രാമിലൂടെ 'എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം' എന്ന് എഴുതികൊണ്ടാണ് തന്‍റെ പ്രിയതമന് പ്രിയങ്ക ചോപ്ര ഹൃദയംഗമമായ ജന്മദിനാശംസകൾ കുറിച്ചത് (Priyanka Chopra birthday post for Nick Jonas).

പിറന്നാൾ ദിനത്തിൽ ഇരുവരുടെയും ഒരു കൂട്ടം മനോഹരമായ ചിത്രങ്ങളും അതിനു മാറ്റുകൂട്ടാൻ അവരുടെ മകളായ മാൾട്ടി മേരിയുടെ ചിത്രവും ഉൾപ്പെടുത്തിയാണ് പിറന്നാൾ സന്ദേശം ഇൻസ്‌റ്റഗ്രാമിലൂടെ അറിയിച്ചത്.

പ്രിയങ്ക പങ്കിട്ട ചിത്രങ്ങൾ: നിക്കിന്‍റെ കവിളിൽ ഒരു മുത്തം നൽകുന്ന ചിത്രമാണ് പ്രിയങ്ക പങ്കിട്ട ആദ്യ ഫോട്ടോ. പിന്നീടുളള രണ്ടാമത്തെ ചിത്രം അവ്യക്തവും ഇരുവരും ആലിംഗനം ചെയ്യുന്നതുമാണ്. അഭിനിവേശത്തിൽ മുഴുകി ഗോൾഫ് കളിക്കുന്ന നിക്കിന്‍റെ മനോഹരമായ ചിത്രമാണ് മൂന്നാമതായി താരം പങ്കിട്ടത് (Priyanka Chopra Instagram Post).

പിന്നീടുളള ഫോട്ടോ ഗോൾഫ് കളിക്കുമ്പോളുളള പ്രിയങ്കയുടെ രസകരമായ പോസാണ്. താരം പങ്കിട്ട ഫോട്ടോകളിൽ ഏറ്റവും ഹൃദയസ്‌പർശിയായ ഫോട്ടോകളിലൊന്ന് നിക്ക് ജോനാസ് യാത്രയിലായിരിക്കുമ്പോൾ അവരുടെ മകളായ മാൾട്ടിക്ക് സ്‌നേഹത്തോടെ ഭക്ഷണം നൽകുന്ന ചിത്രമാണ്.

ഈ മനോഹരമായ ചിത്രങ്ങൾക്കൊപ്പം പ്രിയങ്കയുടെ പിറന്നാൾ സന്ദേശം ഇങ്ങനെയായിരുന്നു. "നിന്നെ ആഘോഷിക്കുന്നത് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ്. എനിക്ക് സാധ്യമാണെന്ന് അറിയാത്ത വഴികളിലൂടെ നീ എന്നെ തള്ളിവിടുന്നു. എനിക്കിതുവരേയും ഞാൻ അറിയാത്തതു പോലുളള സമാധാനം കാണിച്ചു തന്നു.

നിനക്ക് കഴിയുന്നതുപോലെ നീ എന്നെ സ്നേഹിക്കുന്നു. എന്‍റെ പിറന്നാളുകാരാ ഞാൻ നിന്നെ സ്നേഹിക്കുന്നു! നിന്‍റെ ആഗ്രഹങ്ങളെല്ലാം സഫലമാവട്ടെ. ഹാപ്പി ബർത്ത്‌ഡേ ബേബി @നിക്ജോനാസ്."

പ്രിയങ്കയുടെ പോസ്‌റ്റിന് പിന്നാലെ പ്രശസ്‌ത ജ്വല്ലറി ഡിസൈനറായ സബ പട്ടൗഡി നിക്കിന് ആശംസയുമായി എത്തി. "അനുഗ്രഹിക്കപ്പെട്ടവരായി തുടരുക, നിക്കിന് ജന്മദിനാശംസകൾ" ഇങ്ങനെയാണ് സബ ജന്മദിനാശംസകൾ കുറിച്ചത്.

2018-ൽ ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ ക്രിസ്‌ത്യൻ, ഹൈന്ദവ വിശ്വാസ പ്രകാരമാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും ഗംഭീരമായ ആഘോഷത്തിൽ വിവാഹിതരായത്. പിന്നീട് ഡൽഹിയിലും മുംബൈയിലും ഒരുക്കിയ രണ്ട് ആഡംബര സത്‌ക്കാര വിരുന്നും ശ്രദ്ധേയമായിരുന്നു.

2022 ജനുവരിയിൽ വാടക ഗർഭധാരണത്തിലൂടെ തങ്ങളുടെ പ്രിയപ്പെട്ട മകൾ മാൾട്ടി മേരിയുടെ വരവ് പ്രഖ്യാപിച്ച വാർത്തയും ആരാധകരെ സന്തോഷത്തിലാഴ്‌ത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.