Priyanka and Nick shares first pic of daughter: മകളുടെ ആദ്യ ചിത്രം പങ്കുവച്ച് ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്രയും ഗായകന് നിക് ജൊനാസും. ലോക മാതൃദിനത്തില്‍ അര്‍ദ്ധരാത്രിയിലാണ് മകള്‍ മാള്‍ട്ടി മേരിക്കൊപ്പമുള്ള ചിത്രം പങ്കിട്ട് താരദമ്പതികള്‍ സോഷ്യല്‍ മീഡിയയിലെത്തിയത്. ഒപ്പം ദീര്‍ഘമായൊരു കുറിപ്പും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
Priyanka Nicks shares daughter pic: കുഞ്ഞിന്റെ മുഖം മറച്ചു കൊണ്ടുള്ള ചിത്രമാണ് താരദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിനെ മാറോടണച്ച് പിടിച്ചിരിക്കുന്ന പ്രിയങ്കയും തൊട്ടടുത്ത് മകളെ സ്നേഹപൂര്‍വ്വം നോക്കിയിരിക്കുന്ന നിക്കിനെയുമാണ് ചിത്രത്തില്‍ കാണാനാവുക. കുഞ്ഞിന്റെ ചിത്രത്തോടൊപ്പമുള്ള പ്രിയങ്കയുടെയും നിക്കിന്റെയും കുറിപ്പുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="
">
Nick Jonas post about daughter: 'കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞങ്ങള്‍ സഞ്ചരിച്ച പാതകളെ കുറിച്ച് ഇപ്പോള്‍ പറയാതിരിക്കാനാവില്ല. ഒരുപാട് ആളുകള്‍ അനുഭവിച്ചിട്ടുള്ള കാര്യമാണിത്. NICUല്‍ നിന്ന് 100 ദിവസങ്ങള്‍ക്ക് ശേഷം ഞങ്ങളുടെ മകള്‍ ഇപ്പോള്‍ വീട്ടില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞു പോയത് വെല്ലുവിളി നിറഞ്ഞ ഏതാനും മാസങ്ങളായിരുന്നുവെങ്കിലും ഓരോ നിമിഷവും എത്രമാത്രം വിലപ്പെട്ടതായിരുന്നുവെന്ന് മനസ്സിലാക്കുന്നു.
മകള്‍ വീട്ടിലെത്തിയതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ആശുപത്രിയില്‍ മകളെ പരിചരിച്ച ഡോക്ടര്‍മാരോടും നഴ്സുമാരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ്. ഞങ്ങളുടെ ജീവിതത്തിലെ പുതിയ അധ്യായം ഇവിടെ ആരംഭിക്കുന്നു. മോളെ, മമ്മിയും ഡാഡിയും നിന്നെ ഒരുപാട് സ്നേഹിക്കുന്നു.
- " class="align-text-top noRightClick twitterSection" data="
">
എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍ നേരുകയാണ്. അമ്മയെന്ന നിലയില്‍ പ്രിയങ്ക എന്നെ അതിശയിപ്പിക്കുന്നു. അവളുടെ ആദ്യ മാതൃദിനമാണ് ഇത്. പ്രിയങ്കയ്ക്ക് ഹൃദ്യമായ മാതൃദിനാശംസകള്‍. നീ എല്ലാ വിധത്തിലും എന്നെ പ്രചോദിപ്പിക്കുകയാണ്. ദൃഢനിശ്ചയത്തോടെയാണ് ജീവിതത്തില്‍ അമ്മ എന്ന പുതിയ റോള്‍ നീ ഏറ്റെടുത്തിരിക്കുന്നത്. ഈ ജീവിത യാത്രയില്‍ നിനക്കൊപ്പം കൂടാന്‍ സാധിച്ചതില്‍ ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനായിരിക്കുന്നു. നീ അവിശ്വസനീയമായ അമ്മയാണ്. മാതൃദിനാശംസകള്‍. ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു.' -നിക് ജൊനാസ് കുറിച്ചു.
Priyanka Chopra post about daughter: ഇതേ കുറിപ്പില്‍ മാതൃദിന ആശംസകള്‍ നേര്‍ന്ന് പ്രിയങ്കയും പോസ്റ്റ് പങ്കുവച്ചു. 'ഞങ്ങളുടെ കുഞ്ഞ് ശരിക്കും കിടിലനാണ്. മമ്മിയും ഡാഡിയും നിന്നെ സ്നേഹിക്കുന്നു. എന്റെ ജീവിതത്തിലും പുറത്തുമുള്ള എല്ലാ അമ്മമാര്‍ക്കും കെയര്‍ ടേക്കര്‍മാര്‍ക്കും ഹാപ്പി മദേഴ്സ് ഡേ. നിങ്ങള്‍ എല്ലാം എളുപ്പത്തിലാക്കുന്നു. നന്ദി. നിനക്കൊപ്പം അല്ലാതെ എനിക്കിത് ചെയ്യാനാവില്ല. എന്നെ ഒരു അമ്മയാക്കിയതിന് നന്ദി. ഐ ലവ് യു നിക്ക് ജൊനാസ്'- ഇപ്രകാരം പ്രിയങ്കയും കുറിച്ചു.
Priyanka Nick daughter post viral: പ്രിയങ്കയുടെയും നിക്കിന്റെയും കുറിപ്പുകള്‍ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. 2.6 ദശലക്ഷത്തിലധികം ലൈക്കുകളാണ് പ്രിയങ്കയുടെ കുറിപ്പിന് ലഭിച്ചിരിക്കുന്നത്. നിക്കിന്റെ പോസ്റ്റിന് ഒരു ദശലക്ഷത്തിലധികം ലൈക്കുകളും നേടി.
Priyanka Nick blessed with a baby: 2022 ജനുവരി 22നാണ് പ്രിയങ്കയ്ക്കും നിക്കിനും വാടക ഗര്‍ഭപാത്രത്തിലൂടെ പെണ്‍കുഞ്ഞ് പിറന്നത്. മാതാപിതാക്കളായ വിവരം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത്. മാള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്.
Priyanka Nick baby name meaning: ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കില്‍ ചന്ദ്രപ്രകാശം എന്നാണ് മാള്‍ട്ടി എന്ന വാക്കിനര്‍ഥം. സംസ്കൃതത്തില്‍ നിന്നും ഉത്ഭവിച്ച വാക്കാണ് മാള്‍ട്ടി. കടലിലെ നക്ഷത്രം എന്നര്‍ഥം വരുന്ന സ്റ്റെല്ല മാരിസ് എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് മേരി എന്ന പേര് സ്വീകരിച്ചത്. യോശു ക്രിസ്തുവിന്റെ മാതാവായ മേരി എന്ന ബിബ്ലിക്കല്‍ അര്‍ഥവുമുണ്ട് ഈ പേരിന്. 2018ലാണ് നിക്കും പ്രിയങ്കയും വിവാഹിതരായത്.
Also Read: മകള്‍ക്ക് പേരിട്ട് പ്രിയങ്കയും നിക്കും