ETV Bharat / entertainment

മരക്കാറിന് ശേഷം കൊറോണ പേപ്പേഴ്‌സ്‌; ഇത്തവണ പുതുമുഖങ്ങളാണ് പ്രിയദര്‍ശനൊപ്പം - പ്രിയദര്‍ശന്‍റെ പുതിയ സിനിമ

Corona Papers starts rolling: പ്രിയദര്‍ശന്‍റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു. ഷെയ്‌ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് സംവിധായകന്‍ പുതിയ ചിത്രം ഒരുക്കുന്നത്.

Priyadarshan new movie  Corona Papers starts rolling  Corona Papers  മരക്കാറിന് ശേഷം കൊറോണ പേപ്പേഴ്‌സ്‌  കൊറോണ പേപ്പേഴ്‌സ്‌  പ്രിയദര്‍ശന്‍  ഷെയ്‌ന്‍ നിഗം  ഷൈന്‍ ടോം ചാക്കോ  പ്രിയദര്‍ശന്‍റെ പുതിയ സിനിമ  Badusha shares Corona Papers update
മരക്കാറിന് ശേഷം കൊറോണ പേപ്പേഴ്‌സ്‌; ഇത്തവണ പുതുമുഖങ്ങളാണ് പ്രിയദര്‍ശനൊപ്പം
author img

By

Published : Oct 27, 2022, 3:53 PM IST

Priyadarshan new movie: ബിഗ്‌ ബജറ്റ് ചിത്രം മരക്കാറിന് ശേഷം പുതിയ ചിത്രവുമായി സംവിധായകന്‍ പ്രിയദര്‍ശന്‍. ഷെയ്‌ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ഇത്തവണ പ്രിയദര്‍ശന്‍ ചിത്രമൊരുക്കുക. 'കൊറോണ പേപ്പേഴ്‌സ്‌' എന്നാണ് സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്.

Corona Papers starts rolling: സിനിമയുടെ പൂജ നടന്നു. ഇന്ന് (ഒക്‌ടോബര്‍ 27ന്‌) രാവിലെ 7.30നാണ് പൂജ ചടങ്ങുകള്‍ ആരംഭിച്ചത്. നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരാണ് വിളക്ക് കൊളുത്തിയത്. പ്രിയദര്‍ശന്‍, ഷെയ്‌ന്‍ നിഗം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Badusha shares Corona Papers update: സിനിമയുടെ ഷൂട്ടിങ് തുടങ്ങിയ വിവരം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്. 'പ്രിയൻ സാറിൻ്റെ ഫോർ ഫ്രെയിംസിൻ്റെ ആദ്യ നിർമാണ സംരംഭമായി പുതിയ സിനിമ തുടങ്ങുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി ഞാനുമുണ്ട്. സിനിമയുടെ പേര് കൊറോണ പേപ്പേഴ്‌സ്. പ്രിയൻ സാറും ഷെയ്ൻ നിഗമും.. ഏവരുടെയും പ്രാർഥനയും അനുഗ്രഹവുമുണ്ടാവണം'- ബാദുഷ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ നായിക ഗായത്രി ശങ്കര്‍ ആകും 'കൊറോണ പേപ്പേഴ്‌സി'ലും നായികയായെത്തുക. യുവതലമുറയെ അണിനിരത്തി പ്രിയദര്‍ശന്‍ ഇതാദ്യമായാണ് ചിത്രം ഒരുക്കുന്നത്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമാണ് ഇതെന്നും സൂചനയുണ്ട്.

സിദ്ദിഖ്, മണിയന്‍ പിള്ള രാജു, സന്ധ്യ ഷെട്ടി, പി.പി കുഞ്ഞികൃഷ്‌ണന്‍, ശ്രീ ധന്യ, മേനക, ശ്രീകാന്ത് മുരളി, വിജിലേഷ്‌, ബിജു പാപ്പന്‍ തുടങ്ങിയവരും സിനിമയില്‍ അണിനിരക്കും. ദിവാകര്‍ എസ്‌ മണി ഛായാഗ്രഹണവും എം.എസ് അയ്യപ്പന്‍ നായര്‍ എഡിറ്റിംഗും നിര്‍വഹിക്കും.

ഫോര്‍ ഫ്രെയിംസ് ബാനറില്‍ പ്രിയദര്‍ശന്‍ തന്നെയാണ് സിനിമയുടെ നിര്‍മാണം. പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും രചിക്കുക. ശ്രീഗണേഷ ആണ് കഥ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.