പൃഥ്വിരാജ് സുകുമാരന്‍റേതായി Prithviraj Sukumaran അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വിലായത്ത് ബുദ്ധ' Vilayath Budha. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ആവേശപൂര്‍വമാണ് ഏറ്റെടുക്കാറ്. ഇപ്പോഴിതാ 'വിലായത്ത് ബുദ്ധ'യുടെ ലൊക്കേഷന്‍ വീഡിയോ Vilayath Budha location video പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
കാട്ടില്‍ നിന്നുള്ള രാത്രി ദൃശ്യങ്ങള്‍ ആനപ്പുറത്തിരുന്ന് ക്യാമറ വച്ച് ഷൂട്ട് ചെയ്യുന്ന മൊബൈല്‍ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പ്രശസ്‌ത ഛായാഗ്രാഹകന്‍ അരവിന്ദ് കശ്യപ് ആണ് 'വിലായത്ത് ബുദ്ധ'യുടെ ഛായാഗ്രാഹകന്‍. 'കാന്താര', '777 ചാര്‍ലി' എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് അരവിന്ദ് കശ്യപ്.
സിനിമയുടെ അവസാന ഘട്ട ചിത്രീകരണം ഇടുക്കിയിലെ മറയൂരില്‍ പുരോഗമിക്കുകയാണ്. ഹൈറേഞ്ചിലും കാട്ടിലുമായി നടക്കുന്ന ആക്ഷന്‍ സീക്വന്‍സുകളാണ് 'വിലായത്ത് ബുദ്ധ'യുടെ ഹൈലൈറ്റ്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളില്‍ എത്തും.
-
Vilayath budha
— Akhil pfwa kollam (@AkhilJa81337536) June 22, 2023 " class="align-text-top noRightClick twitterSection" data="
Some thing heavy loading❤🙏🏾!@PrithviOfficial pic.twitter.com/y10WDwPXto
">Vilayath budha
— Akhil pfwa kollam (@AkhilJa81337536) June 22, 2023
Some thing heavy loading❤🙏🏾!@PrithviOfficial pic.twitter.com/y10WDwPXtoVilayath budha
— Akhil pfwa kollam (@AkhilJa81337536) June 22, 2023
Some thing heavy loading❤🙏🏾!@PrithviOfficial pic.twitter.com/y10WDwPXto
ജിആര്‍ ഇന്ദുഗോപന്‍റെ 'വിലായത്ത് ബുദ്ധ' എന്ന നോവലിനെ ആസ്‌പദമാക്കിയുള്ളതാണ് അതേപേരില്‍ ഒരുങ്ങുന്ന ചിത്രം. ഒരു ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ് 'വിലായത്ത് ബുദ്ധ'. പകയും പ്രതികാരവും പ്രണയവും പ്രമേയമാക്കി മറയൂരിലെ ചന്ദന കാടുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ഏറ്റവും മൂല്യമുള്ള ചന്ദന മരത്തിനായി ഗുരുവും ശിഷ്യനും ഇടയിലുണ്ടാകുന്ന ഏറ്റുമുട്ടലുകളെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കുന്നത്.
നേരത്തെയും സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തില്‍ ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുക. ചന്ദനത്തടികള്‍ കടത്തുന്ന കള്ളക്കടത്തുകാരന്‍റെ വേഷമാണ് ചിത്രത്തില്‍ പൃഥ്വിരാജിന്. പ്രിയംവദ ആണ് സിനിമയിലെ നായിക. അനു മോഹന്‍, ടി ജെ അരുണാചലം, രാജശ്രീ നായര്‍, കോട്ടയം രമേഷ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
ജയന്‍ നമ്പ്യാര്‍ ആണ് സിനിമയുടെ സംവിധാനം. അന്തരിച്ച സംവിധായകന്‍ സച്ചി സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ച പ്രൊജക്‌ടായിരുന്നു ഇത്. സച്ചിയുടെ മരണത്തെ തുടര്‍ന്ന് ജയന്‍ നമ്പ്യാര്‍ 'വിലായത്ത് ബുദ്ധ'യിലേക്ക് എത്തുകയായിരുന്നു. സച്ചിയുടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ജയന്‍ നമ്പ്യാര്‍.
ഉര്‍വശി തിയേറ്റേഴ്‌സിന്‍റെ ബാനറില്‍ സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ശ്രീജിത്ത് സാരംഗ് ആണ് എഡിറ്റിംഗ്. ജേക്‌സ് ബിജോയ് സംഗീതവും നിര്‍വഹിക്കും.
സഹസംവിധാനം - ആദിത്യന്‍ മാധധവ്, ജിഷ്‌ണു വേണുഗോപാല്‍, അര്‍ജുന്‍; അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് - മണ്‍സൂര്‍ റഷീദ്, വിനോദ് ഗംഗ, സഞ്ജയന്‍ മാര്‍ക്കോസ്, കലാസംവിധാനം - ബംഗ്ലാന്‍, പ്രൊജക്‌ട് ഡിസൈനര്‍ - മനു ആലുക്കല്‍, കോസ്‌റ്റ്യൂം ഡിസൈന്‍ - സുജിത് സുധാകരന്‍, മേക്കപ്പ് - മനുമോഹന്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ - സംഗീത് സേനന്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - കിരണ്‍ റാഫേല്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌സ് - രാജേഷ് മേനോന്‍, നോബിള്‍ ജേക്കബ്; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അലക്‌സ് ഈ കുര്യന്‍.
അതേസമയം പ്രശസ്‌ത സാഹിത്യകാരന്‍ ബെന്യാമിന്‍റെ 'ആടുജീവിതം' എന്ന നോവലിനെ ആസ്‌പദമാക്കി സംവിധായകന്‍ ബ്ലെസ്സി അതേ പേരില്‍ ഒരുക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ മറ്റൊരു പ്രൊജക്‌ട്.
Also Read: ജടപിടിച്ച മുടി, മെലിഞ്ഞുണങ്ങി അസ്ഥിപരുവമായ രൂപം ; ഇത് പൃഥ്വിരാജ് തന്നെയോയെന്ന് ആരാധകര്‍