ETV Bharat / entertainment

സിദ്ധാര്‍ഥ് കിയാര വിവാഹത്തില്‍ പൃഥ്വിരാജും സുപ്രിയയും; ക്ഷണിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍ - ക്ഷണിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍

കരണ്‍ ജോഹറിനൊപ്പമുള്ള പൃഥ്വിയുടെയും സുപ്രിയയുടെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Prithviraj and Supriya attend SidKiara wedding  Prithviraj and Supriya posed with Karan Johar  Mohanlal also spotted in Jaisalmer  Mohanlal posed with Karan Johar  Ram Charan wife Upasana apologized to Kiara  Ram Charan Kiara Advani movies  SidKiara wedding  SidKiara wedding reception  Sidharth Malhotra Kiara Advani wedding  Prithviraj Sukumaran attends  Sidharth Malhotra Kiara Advani  പൃഥ്വിരാജും സുപ്രിയയും  സിദ്ധാര്‍ഥ് കിയാര വിവാഹത്തില്‍  പൃഥ്വിയുടെയും സുപ്രിയയുടെയും ചിത്രം  ക്ഷണിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍
സിദ്ധാര്‍ഥ് കിയാര വിവാഹത്തില്‍ പൃഥ്വിരാജും സുപ്രിയയും
author img

By

Published : Feb 9, 2023, 12:53 PM IST

Prithviraj and Supriya attend SidKiara wedding: ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ഥ് മല്‍ഹോത്രയുടെയും കിയാര അദ്വാനിയുടെയും വിവാഹത്തില്‍ പങ്കെടുത്ത് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയ മേനോനും. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ സൂര്യഗഡ് കൊട്ടാരത്തില്‍ നടന്ന പ്രൗഡ ഗംഭീരമായ വിവാഹത്തില്‍ പൃഥ്വിരാജും സുപ്രിയയും പങ്കെടുത്തതിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Prithviraj and Supriya posed with Karan Johar: സംവിധായകന്‍ കരണ്‍ ജോഹറിനൊപ്പമാണ് പൃഥ്വിരാജും സുപ്രിയയും ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കരണ്‍ ജോഹറിനൊപ്പം ചിരിച്ച് കൊണ്ട് ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്ന പൃഥ്വിരാജും സുപ്രിയയുമാണ് ചിത്രത്തില്‍. സിദ്ധാര്‍ഥ് കിയാര വിവാഹത്തില്‍ വെള്ള ഷെര്‍വാണി ധരിച്ചാണ് പൃഥ്വിരാജ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഓറഞ്ച് ലെഹങ്കയാണ് സുപ്രിയ ധരിച്ചിരിക്കുന്നത്. കറുപ്പും ഗോള്‍ഡന്‍ നിറവും ചേര്‍ന്ന പരമ്പരാഗത വേഷമാണ് കരണ്‍ ജോഹര്‍ ധരിച്ചിരിക്കുന്നത്.

Mohanlal also spotted in Jaisalmer: അടുത്തിടെ മോഹൻലാലും ജയ്‌സാൽമീറിൽ എത്തിയിരുന്നു. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് താരം ജയ്‌സാല്‍മീറില്‍ എത്തിയത്. ബുധനാഴ്‌ച വിമാനത്താവളത്തില്‍ എത്തിയ മോഹന്‍ലാലിനോട് സിദ്ധാര്‍ഥ് കിയാര വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍, ക്ഷണിച്ചിട്ടില്ല എന്നായിരുന്നു മറുപടി. സിദ്ധാര്‍ഥ് മല്‍ഹോത്ര കിയാര അദ്വാനി വിവാഹത്തില്‍ പങ്കെടുത്തിരുന്നോ എന്നായിരുന്നു പാപ്പരാസികളുടെ ചോദ്യം. 'അതിനെ കുറിച്ച് എനിക്കറിയില്ല. എന്നെ ക്ഷണിച്ചിട്ടില്ല' -എന്നായിരുന്നു ഇതിന് മറുപടിയായി മോഹന്‍ലാല്‍ പറഞ്ഞത്.

Mohanlal posed with Karan Johar: എന്നാല്‍ കരണ്‍ ജോഹറിനൊപ്പമുള്ള ചിത്രം മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഒരു സ്വകാര്യ വിമാനത്തിനുള്ളില്‍ നിന്നെടുത്ത ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവച്ചത്. 'കരണ്‍ ജോഹറിനൊപ്പം സമയം ചെലവഴിച്ചു' എന്ന അടിക്കുറിപ്പോടു കൂടിയായിരുന്നു പോസ്‌റ്റ്.

Ram Charan wife Upasana apologized to Kiara: രാം ചരണിനും ഭാര്യ ഉപാസനക്കും വിവാഹത്തില്‍ ക്ഷണം ലഭിച്ചിരുന്നെങ്കിലും ദമ്പതികള്‍ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതില്‍ സിദ്ധാര്‍ഥിനോടും കിയോരയോടും മാപ്പ് ചോദിച്ച് രാം ചരണും ഭാര്യയും രംഗത്തെത്തിയിരുന്നു. ഇന്‍സ്‌റ്റഗ്രാമില്‍ കിയാര പങ്കുവച്ച വിവാഹ ചിത്രത്തിന് താഴെയായിരുന്നു രാം ചരണിന്‍റെ ഭാര്യ ഉപാസനയുടെ ക്ഷമാപണം. 'അഭിനന്ദനങ്ങള്‍. ഇത് വളരെ മനോഹരമാണ്. ഞങ്ങള്‍ക്ക് അവിടെ എത്താന്‍ കഴിഞ്ഞില്ല. നിങ്ങള്‍ രണ്ടു പേരോടും ഒരുപാട് സ്‌നേഹം.'- ഇപ്രകാരമാണ് ഉപാസന കുറിച്ചത്.

Ram Charan Kiara Advani movies: 'ആര്‍സി 15' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കിയാരയും രാം ചരണും ഒന്നിച്ചഭിനയിക്കുന്നുണ്ട്. ഇത് രണ്ടാം തവണയാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. 2019ല്‍ പുറത്തിറങ്ങിയ 'വിനയ വിധേയ രാമ' എന്ന തെലുഗു ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചെത്തിയത്. വിവേക് ഒബ്രോയ്, സ്‌നേഹ, രവി വര്‍മ തുടങ്ങി താരങ്ങളും ചിത്രത്തില്‍ അണിനിരന്നിരുന്നു.

SidKiara wedding: ചൊവ്വാഴ്‌ച (ഫെബ്രുവരി 7) യാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും ജയ്‌സാല്‍മീറിലെ സൂര്യഗഡ് കൊട്ടാരത്തില്‍ വച്ച് വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. കരൺ ജോഹർ, ഷാഹിദ് കപൂർ, മീരാ രാജ്‌പുത്, ജൂഹി ചൗള, മനീഷ് മൽഹോത്ര തുടങ്ങിയ നിരവധി പ്രമുഖരും വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

SidKiara wedding reception: അതേസമയം വ്യാഴാഴ്‌ച (ഫെബ്രുവരി 9) സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും ഡല്‍ഹിയില്‍ വിവാഹ സല്‍ക്കാരം നടത്തും. ഫെബ്രുവരി 12ന് താര ദമ്പതികള്‍ ബോളിവുഡ് സുഹൃത്തുക്കള്‍ക്കായി മറ്റൊരു വിവാഹ സല്‍ക്കാരവും നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read: മുന്‍ കാമുകി ആലിയ ഭട്ട് മുതല്‍ രാം ചരണ്‍ വരെ; സിദ്ധാര്‍ഥിനും കിയാരക്കും ആശംസകളുമായി സിനിമ ലോകം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.