ETV Bharat / entertainment

സ്വര്‍ണം കൊണ്ട് പ്രതികാരം എഴുതാന്‍ ഖലീഫ; പിറന്നാള്‍ ദിനത്തില്‍ പുതിയ പ്രഖ്യാപനം

Khalifa first look poster: പുതിയ സിനിമയുടെ പ്രഖ്യാപനവുമായി പൃഥ്വിരാജ്. ഖലീഫ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് താരത്തിന്‍റെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Prithviraj Sukumaran announces his next film  Khalifa with director Vysakh  Khalifa  Prithviraj Sukumaran  Vysakh  സ്വര്‍ണം കൊണ്ട് പ്രതികാരം എഴുതാന്‍ ഖലീഫ  ഖലീഫ  Prithviraj Sukumaran birthday  Prithviraj announce new movie  Khalifa first look poster  Vysakh with Prithviraj  Vysakh shares Khalifa poster  Jinu V Abraham with Prithviraj  Khalifa team  പുതിയ സിനിമയുടെ പ്രഖ്യാപനവുമായി പൃഥ്വിരാജ്  Prithviraj birthday special  Prithviraj latest movies
സ്വര്‍ണം കൊണ്ട് പ്രതികാരം എഴുതാന്‍ ഖലീഫ; പിറന്നാള്‍ ദിനത്തില്‍ പുതിയ പ്രഖ്യാപനം
author img

By

Published : Oct 16, 2022, 7:26 PM IST

Prithviraj Sukumaran birthday: സൂപ്പര്‍താരം പൃഥ്വിരാജിന്‍റെ 40-ാം ജന്മദിനമാണ് ഇന്ന്(ഒക്‌ടോബര്‍ 16). പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ആരാധകരും സഹതാരങ്ങളും അടക്കം നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. പുതിയ സിനിമകളുടെ അണിയറപ്രവര്‍ത്തകരും പൃഥ്വിക്ക് സര്‍പ്രൈസ് സമ്മാനങ്ങളുമായി എത്തിയിട്ടുണ്ട്.

Prithviraj announce new movie: ഇപ്പോഴിതാ ജന്മദിനത്തില്‍ താരത്തിന്‍റെ പുതിയൊരു സിനിമയുടെ പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ്. പൃഥ്വിയെ കേന്ദ്രകഥാപാത്രമാക്കി സംവിധായകന്‍ വൈശാഖ് ഒരുക്കുന്ന സിനിമയുടെ പ്രഖ്യാപനമാണ് നടന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. 'ഖലീഫ' എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്ററും പുറത്തുവിട്ടിരിക്കുകയാണ്.

  • " class="align-text-top noRightClick twitterSection" data="">

Khalifa first look poster: സ്വര്‍ണം ഒലിച്ചിറങ്ങുന്ന കൈ കൊണ്ട് മുഖം പാതി മറച്ച് നില്‍ക്കുന്ന താരത്തെയാണ് പോസ്‌റ്ററില്‍ കാണാനാവുക. ദി റൂളര്‍ എന്നും ടൈറ്റിലിന് മുകളിലായി എഴുതിയിട്ടുണ്ട്. 'പ്രതികാരം സ്വര്‍ണത്താല്‍ എഴുതപ്പെടും' എന്ന അടിക്കുറിപ്പോടു കൂടിയാണ് പൃഥ്വിരാജ് പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരു പ്രതികാര കഥയായിരിക്കും ചിത്രം പറയുന്നത് എന്നാണ്‌ തലവാചകവും പോസ്‌റ്ററും നല്‍കുന്ന സൂചന.

Vysakh with Prithviraj: 'പോക്കിരി രാജ'യ്‌ക്ക് ശേഷം പൃഥ്വിരാജും വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും 'ഖലീഫ'യിലൂടെ വീണ്ടും ഒന്നിക്കുന്നത്. ഇക്കാര്യം വൈശാഖ് തന്നെയാണ് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

Vysakh shares Khalifa poster: 'പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൃഥ്വിരാജുമായി ഒന്നിക്കുന്നത്. ഒരു ഹൈ വോള്‍ട്ടേജ് മാസ് എന്‍റര്‍ടെയ്‌നറാണിത്. ഞങ്ങളുടെ ഖലീഫയെ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. ഈ സ്വപ്‌നം സാക്ഷാത്‌ക്കരിക്കാന്‍ ശക്തമായ തിരക്കഥയുമായി എത്തിയ ജിനു വി.എബ്രഹാമിന് നന്ദി', 'ഖലീഫ' പോസ്‌റ്റര്‍ പങ്കുവച്ച് സംവിധായകന്‍ വൈശാഖ്‌ കുറിച്ചു. മറ്റൊരു പോസ്‌റ്റില്‍ വൈശാഖ് പൃഥ്വിരാജിന് പിറന്നാള്‍ ആശംസകളും നേര്‍ന്നു.

Jinu V Abraham with Prithviraj: അതേസമയം സിനിമയിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ ലഭ്യമല്ല. ദുബായ് പശ്ചാത്തലമായി ബിഗ് ബജറ്റ് കാന്‍വാസിലാകും ചിത്രം ഒരുങ്ങുക. 'കടുവ'യ്‌ക്ക് ശേഷം ജിനു വി എബ്രഹാം തിരക്കഥ എഴുതുന്ന ചിത്രമെന്ന പ്രത്യേകതയും 'ഖലീഫ'യ്‌ക്കുണ്ട്.

Khalifa team: ജിനു വി എബ്രഹാം, സുരാജ്‌ കുമാര്‍, ഡോള്‍വിന്‍ കുര്യാക്കോസ്‌, സാരിഗമ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കും. ജേക്‌സ്‌ ബിജോയ്‌ സംഗീതവും നിര്‍വഹിക്കും.

Prithviraj birthday special: പിറന്നാള്‍ ദിനത്തില്‍ 'സലാര്‍', 'കാളിയന്‍', 'വിലായത്ത് ബുദ്ധ' എന്നീ ചിത്രങ്ങളുടെ കാരക്‌ടര്‍ പോസ്‌റ്ററുകളും മോഷന്‍ പോസ്‌റ്ററും പുറത്തിറങ്ങിയിരുന്നു. 'സലാര്‍', 'വിലായത്ത് ബുദ്ധ' എന്നീ ചിത്രങ്ങളിലെ താരത്തിന്‍റെ കാരക്‌ടര്‍ പോസ്‌റ്ററാണ് പുറത്തിറങ്ങിയത്. ചിത്രത്തില്‍ വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്‌. 'വിലായത്ത് ബുദ്ധ'യില്‍ ഡബിള്‍ മോഹന്‍ എന്ന വേഷമാണ് താരത്തിന്. അതേസമയം 'കാളിയനി'ലെ മോഷന്‍ പോസ്‌റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

Prithviraj latest movies: 'ഗോള്‍ഡ്‌' ആണ് പൃഥ്വിരാജിന്‍റെ വരാനിരിക്കുന്ന മറ്റൊരു പുതിയ ചിത്രം. അല്‍ഫോണ്‍സ് പുത്രനാണ് സംവിധാനം. മോഹന്‍ലാല്‍ നായകനായെത്തുന്ന 'മോണ്‍സ്‌റ്ററാണ്' വൈശാഖിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. ഒക്‌ടോബര്‍ 21ന് 'മോണ്‍സ്‌റ്റര്‍' തിയേറ്ററുകളിലെത്തും.

Also Read: വിലായത്ത് ബുദ്ധയിലെ ഡബിള്‍ മോഹന്‍; കാരക്‌ടര്‍ പോസ്‌റ്റര്‍ പങ്കുവച്ച് നന്ദി പറഞ്ഞ് പൃഥ്വിരാജ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.