ETV Bharat / entertainment

കുര്യച്ചന്‍റെ ജയില്‍ ഫൈറ്റ് വൈറല്‍ ; നാടന്‍ തല്ലിന് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി - Prithviraj fight scene in Kaduva

Kaduva jail fight scene: തിയേറ്ററുകളില്‍ മികച്ച കൈയ്യടി നേടിയ സീനുകളില്‍ ഒന്നാണിത്. മാജിക്‌ ഫ്രെയിംസിന്‍റെ യൂട്യൂബ്‌ ചാനലിലൂടെ പുറത്തുവിട്ട വീഡിയോ പൃഥ്വിരാജും പങ്കുവച്ചു

Kaduva jail fight scene  Prithviraj starrer Kaduva  കുര്യച്ചന്‍റെ ജയില്‍ ഫൈറ്റ്  നാടന്‍ തല്ലിന് സോഷ്യല്‍ മീഡിയയില്‍  Prithviraj fight scene in Kaduva  Prithviraj Shaji Kailas apology
കുര്യച്ചന്‍റെ ജയില്‍ ഫൈറ്റ് വൈറല്‍; നാടന്‍ തല്ലിന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയ്യടി
author img

By

Published : Jul 16, 2022, 12:05 PM IST

Kaduva jail fight scene: പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ്‌ ഒരുക്കിയ 'കടുവ'യിലെ ജയില്‍ ഫൈറ്റ് സീന്‍ പുറത്ത്. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ചിത്രത്തിലെ 3.56 മിനിട്ട് ദൈര്‍ഘ്യമുള്ള ഫൈറ്റ്‌ സീന്‍ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. തിയേറ്ററുകളില്‍ മികച്ച കൈയ്യടി നേടിയ സീനുകളില്‍ ഒന്നാണിത്.

Prithviraj fight scene in Kaduva: മാജിക്‌ ഫ്രെയിംസിന്‍റെ യൂട്യൂബ്‌ ചാനലിലൂടെ പുറത്തുവിട്ട ഈ വീഡിയോ പൃഥ്വിരാജും പങ്കുവച്ചിട്ടുണ്ട്‌. കനല്‍ കണ്ണന്‍, മാഫിയ ശശി എന്നിവര്‍ ചേര്‍ന്നാണ്‌ ചിത്രത്തിന് വേണ്ടി സംഘട്ടനം ഒരുക്കിയിരിക്കുന്നത്‌. വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ താരത്തിന്‍റെ നാടന്‍ തല്ലിനെ പുകഴ്‌ത്തി കമന്‍റ്‌ ചെയ്‌തിട്ടുണ്ട്‌.

  • " class="align-text-top noRightClick twitterSection" data="">

പൃഥ്വിരാജ്‌ പ്രൊഡക്ഷന്‍സും ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മാണം. ഇരുപത് കോടി ബഡ്‌ജറ്റിലായാണ് ചിത്രം ഒരുങ്ങിയത്‌. മലയാളം ഉള്‍പ്പടെ അഞ്ച്‌ ഭാഷകളിലായാണ് ചിത്രം റിലീസ്‌ ചെയ്‌തത്. ജൂലൈ ഏഴിന് റിലീസിനെത്തിയ ചിത്രം ആദ്യ വാരം പിന്നിടുമ്പോള്‍ മികച്ച പ്രതികരണവുമായി ബോക്‌സ്‌ഓഫിസില്‍ മുന്നേറുകയാണ്. ആഗോളതലത്തില്‍ 30 കോടി പിന്നിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

Also Read: വിവാദ സംഭാഷണം നീക്കം ചെയ്‌തു; പുതിയ പകര്‍പ്പ് സെന്‍സര്‍ ബോര്‍ഡിന് നല്‍കി; പരസ്യമായി മാപ്പ് പറഞ്ഞ് പൃഥ്വിരാജ്

Prithviraj Shaji Kailas apology: കടുവയിലെ വിവാദ പരാമര്‍ശത്ത തുടര്‍ന്ന് മാപ്പ് പറഞ്ഞ് പൃഥ്വിരാജും സംവിധായകന്‍ ഷാജി കൈലാസും രംഗത്തെത്തിയിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണം ചിത്രത്തിൽ ഉൾപ്പെടുത്തിയതിനാണ് ഇരുവരും മാപ്പുപറഞ്ഞത്. വിമർശനങ്ങൾക്ക് പിന്നാലെ സിനിമയിലെ വിവാദ സംഭാഷണം നീക്കം ചെയ്‌തു.

വിവാദ സംഭാഷണം ഒഴിവാക്കിയുള്ള പകർപ്പ് സെൻസർ ബോർഡിന് നൽകിയിട്ടുണ്ട്. സെൻസർ സർട്ടിഫിക്കറ്റ് കിട്ടിയാൽ ഉടൻ പ്രിൻ്റ് മാറ്റുമെന്ന് പൃഥ്വിരാജ് വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.