ETV Bharat / entertainment

നാലര വര്‍ഷത്തെ അധ്വാനം അന്തിമ ഘട്ടത്തിലേക്ക്‌ ; ആടുജീവിതം അവസാന ഷെഡ്യൂള്‍ റാന്നിയില്‍ - Aadujeevitham schedules

Aadujeevitham shooting: മലയാള സിനിമ ചരിത്രത്തിലാദ്യമായാണ് ഒരു ചിത്രത്തിന്‌ ഇത്രയും നീണ്ട ഷെഡ്യൂളുകള്‍. 160ലേറെ ദിവസങ്ങളാണ് ചിത്രീകരണത്തിനായി വേണ്ടിവന്നതെങ്കിലും അത് പൂര്‍ത്തീകരിക്കാന്‍ നാലര വര്‍ഷത്തോളം എടുത്തു

Aadujeevitham final schedule at Ranni  Prithviraj starrer Aadujeevitham  ആടുജീവിതം അവസാന ഷെഡ്യൂള്‍ റാന്നിയില്‍  Aadujeevitham shooting  Aadujeevitham schedules  Prithviraj as Najeeb
നാലര വര്‍ഷത്തെ അധ്വാനം അവസാന ഘട്ടത്തിലേക്ക്‌; ആടുജീവിതം അവസാന ഷെഡ്യൂള്‍ റാന്നിയില്‍
author img

By

Published : Jun 23, 2022, 7:50 PM IST

Prithviraj starrer Aadujeevitham: പ്രശസ്‌ത എഴുത്തുകാരന്‍ ബെന്യാമിന്‍റെ 'ആടുജീവിതം' എന്ന നോവലിനെ ആസ്‌പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആടുജീവിതം'. പൃഥ്വിരാജ്‌ കേന്ദ്രകഥാപാത്രമായെത്തുന്ന സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലേയ്‌ക്ക്. നാലര വര്‍ഷം നീണ്ട സിനിമയുടെ ഷൂട്ടിംഗ് ഈ മാസം അവസാനിക്കും.

Aadujeevitham final schedule at Ranni: 'ആടുജീവിത'ത്തിന്‍റെ അവസാന ഷെഡ്യൂള്‍ റാന്നിയില്‍ ആരംഭിച്ചു. രണ്ടുദിവസത്തെ പാച്ച് വര്‍ക്കുകള്‍ കൂടിയാണ് ഇനി സിനിമയുടേതായി അവശേഷിക്കുന്നത്‌. പൃഥ്വിരാജ്‌ അതിനായി പത്തനംതിട്ടയിലെത്തിയിട്ടുണ്ട്‌. ജയില്‍ രംഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്. ഇതിനായി ജയിലിന്‍റെ സെറ്റ്‌ വര്‍ക്കുകളും പൂര്‍ത്തിയായിട്ടുണ്ട്‌.

Aadujeevitham shooting : മലയാള സിനിമ ചരിത്രത്തിലാദ്യമായാണ് ഒരു ചിത്രത്തിന്‌ ഇത്രയും നീണ്ട ഷെഡ്യൂളുകള്‍. 160ലേറെ ദിവസങ്ങളാണ് ചിത്രീകരണത്തിനായി വേണ്ടിവന്നതെങ്കിലും അത് പൂര്‍ത്തീകരിക്കാന്‍ നാലര വര്‍ഷത്തോളം എടുത്തു. എന്നാല്‍ നാലര വര്‍ഷത്തെ തുടര്‍ച്ചയായ ചിത്രീകരണം ആയിരുന്നില്ല 'ആടുജീവിത'ത്തിന്. കൊവിഡ്‌ സാഹചര്യത്തില്‍ പലകുറി ചിത്രീകരണം തടസപ്പെട്ടു. ഇടവേളകളായായിരുന്നു ചിത്രീകരണം.

Aadujeevitham schedules : 2018ലാണ് 'ആടുജീവിത'ത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്‌. പത്തനംതിട്ടയിലായിരുന്നു തുടക്കം. പിന്നീട്‌ പാലക്കാട്ട്‌ കുറച്ച്‌ ഭാഗങ്ങള്‍ ചിത്രീകരിച്ചു. അതേ വര്‍ഷം ജോര്‍ദാനിലും ഷൂട്ടുചെയ്‌തു. 30 ദിവസത്തെ ഷൂട്ടിംഗായിരുന്നു ജോര്‍ദാനില്‍. പിന്നീട്‌ 2020ലാണ് വീണ്ടും അവിടെയെത്തുന്നത്. അന്ന്‌ അള്‍ജീരിയ ഷെഡ്യൂളും പ്ലാന്‍ ചെയ്‌തിരുന്നു. 2019ല്‍ ജോര്‍ദാനില്‍ പോകാന്‍ പദ്ധതിയിട്ടെങ്കിലും പൃഥ്വിയുടെ ഡേറ്റ്‌ ക്ലാഷ്‌ കാരണം ചിത്രീകരണം മാറ്റിവയ്‌ക്കേണ്ടിവന്നു.

സിനിമയുടെ പ്രധാന ഭാഗങ്ങളെല്ലാം ജോര്‍ദാനിലാണ് ചിത്രീകരിച്ചത്‌. അതേസമയം കൊവിഡ്‌ സാഹചര്യത്തില്‍ 65 ദിവസത്തോളം പൃഥ്വി ഉള്‍പ്പടെ ബ്ലെസ്സിയും സംഘവും ജോര്‍ദാനില്‍ കുടുങ്ങിപ്പോയിരുന്നു. രണ്ടര മാസത്തിന് ശേഷം 2020 മെയ്‌ 22നാണ്‌ പൃഥ്വിയും സംഘവും പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിയത്‌. പിന്നീട്‌ ഒരു വര്‍ഷം കൊവിഡിനെ തുടര്‍ന്ന് ചിത്രീകരണം നടന്നില്ല.

Also Read: 'അത്‌ വീണ്ടും ചെയ്യാന്‍ ഞാനിനി പൃഥ്വിരാജിനോട്‌ പറയണോ'? മേജര്‍ രവിയോട്‌ അല്‍ഫോന്‍സ്‌ പുത്രന്‍

പിന്നീട്‌ 2022 മാര്‍ച്ച്‌ 16നാണ് 'ആടുജീവിതം' രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചത്‌. സഹാറ, അള്‍ജീരിയ എന്നിവിടങ്ങളിലായിരുന്നു രണ്ടാം ഘട്ടം ഷൂട്ടിംഗ്. മാര്‍ച്ച് 31നാണ് പൃഥ്വിരാജ്‌ ലൊക്കേഷനിലെത്തിയത്‌. കൊവിഡ്‌ സാഹചര്യത്തില്‍ വീണ്ടും ഷൂട്ടിംഗ്‌ മുടങ്ങി. പിന്നീട് ഏപ്രില്‍ 24ന്‌ ജോര്‍ദാനിലെ വാദിറാമില്‍ ആണ് ചിത്രീകരണം ആരംഭിച്ചത്‌. 40 ദിവസം സഹാറ മരുഭൂമിയിലും 35 ദിവസത്തോളം ജോര്‍ദാനിലെ വാദിറാമിലുമായിരുന്നു ചിത്രീകരണം. ഒടുവില്‍ ജൂണ്‍ 16നാണ് പൃഥ്വിരാജ് തിരികെ നാട്ടിലെത്തിയത്‌.

Prithviraj as Najeeb: സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ്‌ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ പൃഥ്വി അവതരിപ്പിക്കുന്നത്‌. പൃഥ്വിരാജിനെ കൂടാതെ അമല പോള്‍, ശോഭ മോഹന്‍ എന്നിവരും സുപ്രധാന വേഷങ്ങളിലെത്തും. കെ.എസ്‌ സുനിലാണ് ഛായാഗ്രഹണം. എ.ആര്‍ റഹ്മാന്‍ സംഗീതവും നിര്‍വഹിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.