സിനിമാസ്വാദകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'എമ്പുരാന്‍'. സിനിമയെ കുറിച്ചുള്ള ഓരോ പുതിയ വിവരങ്ങള്‍ക്കായുമുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ എമ്പുരാനുമായി ബന്ധപ്പെട്ട പുതിയൊരു അപ്‌ഡേറ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
പൃഥ്വിരാജാണ് പുതിയ അപ്‌ഡേറ്റ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഷോട്ട് അവസാനിക്കുന്നു. ബ്ലാക്ക് ഔട്ട് (സ്‌ക്രീനില്‍) എന്നാണ് താരം പങ്കുവച്ച ചിത്രത്തില്‍ കാണാനാകുന്നത്. അതേസമയം എമ്പുരാന്‍ തിരക്കഥയുടെ അവസാന ഭാഗത്തിന്‍റെ ചിത്രത്തില്‍ മറ്റൊന്നും വ്യക്തമല്ല.
- " class="align-text-top noRightClick twitterSection" data="">
പോസ്‌റ്റിന് പിന്നാലെ നിരവധി കമന്‍റുകളും കമന്‍റ് ബോക്‌സില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഓഗസ്‌റ്റിലായിരുന്നു ചിത്ര പ്രഖ്യാപനം. 2023 പകുതിയോടെ 'എമ്പുരാന്‍റെ' ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശത്തായിരിക്കും സിനിമയുടെ ചിത്രീകരണം. 2024 പകുതിയോടെ സിനിമ തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.
'എമ്പുരാന്‍' ഒരു പാന്‍ ഇന്ത്യന്‍ ചിത്രമല്ലെന്നും വേള്‍ഡ് ചിത്രമായാണ് നിര്‍മാതാക്കള്‍ വിഭാവനം ചെയ്യുന്നതെന്നുമാണ് സിനിമയെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. 'എമ്പുരാന്‍' ലൂസിഫറിന്‍റെ രണ്ടാം ഭാഗമല്ലെന്നും മൂന്ന് ഭാഗങ്ങളുള്ള സീരീസിലെ രണ്ടാമത്തെ ചിത്രമാണെന്നുമാണ് തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞത്.