ETV Bharat / entertainment

വീണ്ടും ആടുജീവിതം.. ഇനി 40 നാള്‍ സഹാറ മരുഭൂമിയില്‍; വീഡിയോ പങ്കുവച്ച്‌ പൃഥ്വിരാജ്‌ - Prithviraj about his character in Aadujeevitham

Prithviraj in Sahara dessert: 'ആടുജീവിത'ത്തിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ്‌ പൃഥ്വിരാജ്‌ സഹാറ മരുഭൂമിയിലെത്തിയിരിക്കുന്നത്‌.

Prithviraj shares Aadujeevitham video  ഇനി 40 നാള്‍ സഹാറ മരുഭൂമിയില്‍  വീഡിയോ പങ്കുവച്ച്‌ പൃഥ്വിരാജ്‌  Prithviraj in Sahara dessert  സഹാറ മരുഭൂമിയിലാണിപ്പോള്‍ പൃഥ്വിരാജ്‌  Prithviraj about Aadujeevitham  Prithviraj as Najeeb  Prithviraj about his character in Aadujeevitham  Aadujeevitham Jordhan shoot
ഇനി 40 നാള്‍ സഹാറ മരുഭൂമിയില്‍; വീഡിയോ പങ്കുവച്ച്‌ പൃഥ്വിരാജ്‌
author img

By

Published : Apr 6, 2022, 9:47 AM IST

Prithviraj shares Aadujeevitham video: പ്രേക്ഷകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുകയാണ് പൃഥ്വിരാജിന്‍റെ 'ആടുജീവിത'ത്തിനായി. പ്രശസ്‌ത എഴുത്തുകാരന്‍ ബെന്യാമിന്‍റെ 'ആടുജീവിതം' എന്ന നോവലിനെ ആസ്‌പദമാക്കി പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രമാണിത്‌. ചിത്രത്തെ കുറിച്ചുള്ള ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്‌.

Prithviraj in Sahara dessert: ഇപ്പോഴിതാ സഹാറ മരുഭൂമിയില്‍ നിന്നുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്‌. 'ആടുജീവിത'ത്തിന്‍റെ അടുത്ത ഘട്ട ചിത്രീകരണത്തിന്‍റെ ഭാഗമായാണ് പൃഥ്വിരാജ്‌ അല്‍ജീരിയയില്‍ എത്തിയത്‌. മാര്‍ച്ച്‌ 31നാണ്‌ പൃഥ്വിരാജ്‌ അല്‍ജീരിയയിലെത്തിയത്‌. അടുത്ത 40 ദിവസത്തോളം താരം സഹാറ മരുഭൂമിയില്‍ ആയിരിക്കുമെന്ന്‌ പൃഥ്വിരാജ്‌ പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ജൂണിലാകും താരം നാട്ടിലേക്ക്‌ മടങ്ങുക.

Prithviraj about Aadujeevitham: പൃഥ്വിരാജിന്‍റെ ഏറ്റവും പുതിയ ചിത്രം 'ജനഗണമന'യുടെ പ്രമോഷനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്‌. 'നാല്‍പത്‌ ദിവസത്തോളം അള്‍ജീരിയയില്‍ സഹാറ മരുഭൂമിയില്‍ ഷൂട്ടിങ്‌ ഉണ്ട്‌. അതിന് ശേഷം 35 ദിവസത്തോളം ജോര്‍ദാനില്‍ വാദി റമ്മില്‍ ഷൂട്ടിങ്ങുമുണ്ട്‌. മിക്കവാറും ജൂണ്‍ മാസത്തിലേ തിരിച്ചു വരികയുള്ളൂ. ദൈവം അനുഗ്രഹിച്ച്‌ ഇത്തവണ തിരിച്ചു വരുമ്പോള്‍ ആടുജീവിതം തീര്‍ത്തിട്ട്‌ തിരിച്ചു വരാന്‍ സാധിക്കട്ടെ.'- പൃഥ്വിരാജ്‌ പറഞ്ഞു.

Prithviraj as Najeeb: സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ്‌ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്‌. താടിയും മുടിയും വളര്‍ത്തി മെലിഞ്ഞ രൂപത്തിലുള്ള താരത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടയിരുന്നു. ആടുജീവിതത്തിനായി ശരീര ഭാരം കുറച്ചതിന്‍റെ കഷ്‌ടപ്പാടുകള്‍ അടുത്തിടെ താരം വെളിപ്പെടുത്തുകയുണ്ടായി.

Prithviraj about his character in Aadujeevitham: 'ശരീരത്തിന് മാറ്റം വേണമെന്ന്‌ ആടുജീവിതം എന്ന സിനിമയ്‌ക്ക്‌ വേണ്ടി 2008ല്‍ കമ്മിറ്റ്‌ ചെയ്യുമ്പോള്‍ തന്നെ എനിക്കറിയാമായിരുന്നു. അത്‌ ഞാന്‍ ചെയ്‌തു. അതുപോലെ ഇനി ഒരു സിനിമയ്‌ക്ക്‌ വേണ്ടിയും ഞാന്‍ ചെയ്യില്ല എന്ന്‌ തീരുമാനിച്ചതാണ്. കാരണം, എന്‍റെ ശരീരത്തെ വീണ്ടും അത്‌ പോലെയാക്കുക എന്നത്‌ അസാധ്യമാണ്. വാസ്‌തവത്തില്‍ ആടുജീവിതത്തിന്‍റെ രൂപമാറ്റം നിങ്ങളാരും കണ്ടിട്ടില്ല. അതിന്‍റെ ഏറ്റവും തീവ്രമായ അവസ്ഥയിലെ സീനുകളോ സ്‌റ്റില്‍സോ പുറത്ത്‌ വന്നിട്ടില്ല.

ആടുജീവിത്തിന് ശേഷം ജോര്‍ദാനില്‍ നിന്ന്‌ തിരിച്ചു വന്നപ്പോള്‍ ഞാന്‍ ഏറ്റവും മെലിഞ്ഞിരുന്ന അവസ്ഥ കഴിഞ്ഞിരുന്നു. അവിടെ ഷൂട്ടിങ്‌ മുടങ്ങി അകപ്പെട്ടുപോയതിന് ശേഷം ഭക്ഷണമൊക്കെ കഴിച്ച്‌ രണ്ടര മാസം കഴിഞ്ഞുള്ള അവസ്ഥയാണ് നിങ്ങള്‍ കണ്ടത്‌. സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക്‌ അത്‌ മനസ്സിലാവും.'- ഇപ്രകാരമാണ് ആടുജീവിതത്തിനായി ശരീര ഭാരം കുറച്ചതിനെ കുറിച്ചുള്ള പൃഥ്വിയുടെ വാക്കുകള്‍.

Aadujeevitham Jordhan shoot: ആടുജീവിതത്തിന്‍റെ ജോര്‍ദ്ദാനിലെ ചിത്രീകരണം 2022ല്‍ പൂര്‍ത്തിയാക്കിയിരുന്നു. കൊവിഡ്‌ മഹാമാരിക്കിടെ പൃഥ്വിയും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയിരുന്നു. ജോര്‍ദാനിലെ രംഗങ്ങള്‍ സിനിമയ്‌ക്കായി ചിത്രീകരിച്ചതിന് ശേഷമായിരുന്നു താരം മടങ്ങിയത്‌. 2022 മെയ്‌ 22നാണ് ജോര്‍ദാനില്‍ നിന്നും പൃഥ്വിയും സംഘവും പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിയത്‌.

Also Read: രശ്‌മിക മന്ദാന, 26 ന്‍റെ നിറവില്‍; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായ ചിത്രങ്ങള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.