Mohanlal movie Barroz: ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്‍റെ ആദ്യ സംവിധാന സംരഭമായ 'ബറോസ്'. പ്രഖ്യാപനം മുതല്‍ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രത്തിന്‍റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തില്‍ നിന്നും പിന്‍മാറിയതിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.
Prithviraj rejects Barroz: 'ബറോസി'ല്‍ നിന്നും പിന്‍മാറേണ്ടി വന്നതില്‍ വിഷമമുണ്ടെന്ന് പൃഥ്വിരാജ്. ആടുജീവിതത്തിന്‍റെ ഷൂട്ടിന് പോകേണ്ടി വന്നതുകൊണ്ടാണ് തനിക്ക് 'ബറോസി'ന്‍റെ ഭാഗമാകാന്‍ കഴിയാതെ പോയതെന്നും പൃഥ്വിരാജ് പറയുന്നു. ഒരു സ്വകാര്യ റേഡിയോ ചാനലിനോടായിരുന്നു പൃഥ്വിയുടെ ഈ വെളിപ്പെടുത്തല്‍.
Prithviraj says why he rejects Barroz: 'ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുള്ള ഒരു അവസരമായിരുന്നു ആ സിനിമ. ഞാന്‍ ഒരാഴ്‌ച അവിടെ നിന്ന സമയത്ത് എന്‍റെ ഒഴിവ് സമയം മുഴുവന്‍ ഞാന്‍ ചിലവഴിച്ചത് എനിക്ക് സ്വന്തമായി ഒരു ത്രീഡി സിനിമ സംവിധാനം ചെയ്യണമെങ്കില്‍ എന്തൊക്കെ കാര്യങ്ങള്‍ പഠിക്കണം എന്നതിലായിരുന്നു. ഞാന്‍ ഫുള്‍ ടൈം ആ ത്രിഡി സ്‌റ്റേഷനിലായിരുന്നു. ഇന്ന് ലോകത്തില്‍ തന്നെ ലഭ്യമായ ഏറ്റവും മികച്ച ത്രിഡി ഫെസിലിറ്റി തന്നെയാണ് അവര്‍ ഉപയോഗിച്ചത്. അല്ലാതെ മലയാളം സിനിമ ആയതുകൊണ്ട് ഒരു വിലകുറഞ്ഞ സാധനമൊന്നുമല്ല.
ഇന്ന് ലോകത്ത് ലഭ്യമായിട്ടുള്ള ഏറ്റവും നല്ല ടെക്‌നോളജി തന്നെയാണ് ഉപയോഗിക്കുന്നത്. ആ കാര്യങ്ങളൊക്കെ പഠിക്കാന്‍ എനിക്ക് ഭയങ്കര ആവേശമായിരുന്നു. ഒരു പത്ത് മുപ്പത് ദിവസം അവിടെ നില്‍ക്കാന്‍ പറ്റിയിരുന്നെങ്കില്‍ പൊളിച്ചേനെ എന്ന് തോന്നിയിരുന്നു. പിന്നെ സന്തോഷേട്ടന്‍ ഷൂട്ട് ചെയ്യുന്നു, ജിജോ സാര്‍, ലാലേട്ടന്‍ ഡയറക്‌ട് ചെയ്യുന്നു, ഒരു ഫിലിം സ്‌റ്റുഡന്‍റിനെ സംബന്ധിച്ച് ഭയങ്കര അവസരമായിരുന്നു. എനിക്ക് ആ സിനിമയില്‍ തിരിച്ച് ജോയിന്‍ ചെയ്യാന്‍ പറ്റാത്തതില്‍ ഏറ്റവും വലിയ നഷ്‌ടബോധം അതാണ്'. -പൃഥ്വിരാജ് പറഞ്ഞു.
Barroz theme: പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള ഒരു പിരീഡ് ത്രിഡി ചിത്രമാണ് 'ബറോസ്'. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് 'ബറോസ്'. 400 വര്‍ഷമായി നിധിക്ക് കാവലിരിക്കുന്ന 'ബറോസ്' യഥാര്‍ഥ അവകാശിയെ കാത്തിരിക്കുന്നതും നിധി തേടി ഒരു കുട്ടി 'ബറോസി'ന്‍റെ മുന്നിലെത്തുന്നതുമാണ് പ്രമേയം. ടൈറ്റില്‍ കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. 'ബറോസി'ല്‍ മൊട്ട അടിച്ച ലുക്കിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുക.
Barroz movie announcement: 2019ലായിരുന്നു ചിത്ര പ്രഖ്യാപനം. പല കാരണങ്ങളാല്‍ 'ബറോസി'ന്‍റെ ചിത്രീകരണം മുടങ്ങിയിരുന്നു. കൊവിഡ് സാഹചര്യത്തില്‍ പാതിവഴിയിലായ സിനിമയുടെ ചിത്രീകരണം 2021 ഡിസംബര്‍ 26ന് പുനരാരംഭിച്ചു. ഷൂട്ടിങ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നപ്പോള്‍ കണ്ടിന്യൂറ്റി നഷ്‌ടമാകുമെന്ന കാരണത്താല്‍ ചില ഭാഗങ്ങള്‍ മോഹന്‍ലാല്‍ ഒഴിവാക്കിയിരുന്നു.
Barroz cast and crew: മോഹന്‍ലാലിനെ കൂടാതെ പ്രതാപ് പോത്തനും പ്രധാനവേഷത്തിലെത്തും. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‌പാനിഷ് താരങ്ങളും ബറോസില്‍ അണിനിരക്കും. ചിത്രത്തില്‍ വാസ്‌കോഡഗാമയുടെ വേഷത്തില്‍ റാഫേലും ഭാര്യയുടെ വേഷത്തില്‍ പാസ് വേഗയും എത്തും. 'സെക്‌സ് ആന്‍ഡ് ലൂസിയ', 'ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മാണം. 'മൈഡിയര്‍ കുട്ടിച്ചാത്ത'ന്‍റെ സംവിധായകന്‍ ജിജോ പുന്നൂസാണ് 'ബറോസി'ന്‍റെ രചന. സന്തോഷ് ശിവന്‍ ആണ് ഛായാഗ്രഹണം. സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനറുമാണ്. അനീഷ് ഉപാസനയാണ് 'ബറോസി'ന്‍റെ സ്‌റ്റില്‍ ഫോട്ടോഗ്രാഫര്‍.
Also Read: 3 ജീവിതങ്ങളാണ് എല്ലാവര്‍ക്കും... ദുരൂഹതയുണര്‍ത്തി ട്വല്‍ത്ത് മാന്‍