Prithviraj movie Khalifa: പൃഥ്വിരാജിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് 'ഖലീഫ'. വൈശാഖിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയുടെ പ്രഖ്യാപനം പൃഥ്വിരാജിന്‍റെ ജന്മദിനത്തിലായിരുന്നു. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.
Khalifa shooting: 2023 മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിന് പുറമെ ദുബായ്, നേപ്പാള്‍ എന്നിവിടങ്ങളിലാകും 'ഖലീഫ'യുടെ ചിത്രീകരണം. ദുബായ് പശ്ചാത്തലമായി ബിഗ് ബജറ്റ് കാന്‍വാസിലാകും സിനിമ ഒരുങ്ങുക.
Khalifa first look poster: സിനിമയുടെ ഫസ്‌റ്റ്‌ലുക്ക് പോസ്‌റ്റര്‍ പൃഥ്വിയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടിരുന്നു. പ്രിതികാരം സ്വര്‍ണ ലിപിയാല്‍ എഴുതപ്പെടും എന്ന ടാഗ്‌ലൈനോടു കൂടിയാണ് പോസ്‌റ്റര്‍ പുറത്തിറങ്ങിയത്. സ്വര്‍ണം ഒലിച്ചിറങ്ങുന്ന കൈ കൊണ്ട് മുഖം പാതി മറച്ച് നില്‍ക്കുന്ന താരത്തെയാണ് പോസ്‌റ്ററില്‍ ദൃശ്യമായത്.
Khalifa team: 12 വര്‍ഷങ്ങള്‍ക്ക് ശേഷം പൃഥ്വിരാജും വൈശാഖും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 'പോക്കിരി രാജ'യിലാണ് ഇതിന് മുമ്പ് ഇരുവരും ഒന്നിച്ചെത്തിയത്. 'കടുവ'യ്‌ക്ക് ശേഷം ജിനു വി.എബ്രഹാം തിരക്കഥ എഴുതുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമയ്‌ക്കുണ്ട്.
സുരാജ് കുമാര്‍, ജിനു വി.എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, സാരിഗമ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കും. ജേക്‌സ് ബിജോയ് ആണ് സംഗീതം.
Also Read: സ്വര്‍ണം കൊണ്ട് പ്രതികാരം എഴുതാന്‍ ഖലീഫ; പിറന്നാള്‍ ദിനത്തില്‍ പുതിയ പ്രഖ്യാപനം