Jana Gana Mana in Netflix: തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്ന പൃഥ്വിരാജ് ചിത്രം 'ജന ഗണ മന' ഒടിടിയില്‍ റിലീസ് ചെയ്‌തു. ഇന്നലെ (ജൂണ്‍ 1) അര്‍ധരാത്രി നെറ്റ്‌ഫ്ലിക്‌സിലാണ് ചിത്രം റിലീസായത്. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലാണ് ചിത്രം നെറ്റ്‌ഫ്ലിക്‌സില്‍ ലഭ്യമാവുക.
Jana Gana Mana in social media discussions: ഏപ്രില്‍ 28ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസായ 'ജന ഗണ മന'യ്‌ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് തിയേറ്ററുകളിള്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിക്കഴിഞ്ഞു. 'ഡ്രൈവിങ് ലൈസന്‍സി'ന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും ഒരിക്കല്‍ കൂടി ഒന്നിച്ച ചിത്രമാണ് 'ജന ഗണ മന'. ഡിജോ ജോസ് സംവിധാനം ചെയ്‌ത ചിത്രം പ്രഖ്യാപനം മുതല്‍ തന്നെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ടീസര്‍ പുറത്തിറങ്ങിയത് മുതല്‍ തന്നെ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി.
- " class="align-text-top noRightClick twitterSection" data="">
Jana Gana Mana collection : ഒരു മാസം പിന്നിടുമ്പോള്‍ സിനിമ 50 കോടി ക്ലബ്ബിലും ഇടംപിടിച്ചു. മൂന്ന് ദിവസം കൊണ്ട് കേരളത്തില്‍ നിന്നുമാത്രം 5.15 കോടി രൂപയാണ് ചിത്രം നേടിയത്. 1.6 കോടി രൂപയാണ് ആദ്യ ദിനം കേരളത്തില്‍ നിന്നുമാത്രം 'ജന ഗണ മന' സ്വന്തമാക്കിയത്. രണ്ടും മൂന്നും ദിവസങ്ങളില്‍ രണ്ട് കോടി വീതമാണ് സിനിമ കേരളത്തില്‍ നിന്നും നേടിയത്.
Also Read: 'ജന ഗണ മന' മട്ടാഞ്ചേരി മാഫിയയുടെ ദേശവിരുദ്ധ സിനിമ : ആരോപണവുമായി സന്ദീപ് വാര്യര്‍
Jana Gana Mana cast and crew: ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, പശുപതി, രാജ കൃഷ്‌ണമൂര്‍ത്തി, അഴകം പെരുമാള്‍, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, വിജയകുമാര്‍, ഹരി കൃഷ്‌ണന്‍, വൈഷ്‌ണവി വേണുഗോപാല്‍, ബെന്‍സി മാത്യൂസ്, ചിത്ര അയ്യര്‍, ധന്യ അനന്യ, ദിവ്യ കൃഷ്‌ണ, നിമിഷ, ജോസ്‌കുട്ടി ജേക്കബ് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരന്നു. ഡിജോ ജോസ് ആന്‍റണിയാണ് സംവിധാനം.
ഷാരിസ് മുഹമ്മദിന്‍റേതാണ് രചന. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്‌റ്റിന്‍ സ്‌റ്റീഫനും ചേര്‍ന്നാണ് നിര്‍മാണം. സുദീപ് ഇളമണ്‍ ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ജേക്‌സ് ബിജോയ് ആണ് സംഗീതം.
Sandeep Varier against Jana Gana Mana: 'ജന ഗണ മന'യ്‌ക്കെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. മട്ടാഞ്ചേരി മാഫിയക്ക് 'ജന ഗണ മന' എന്ന പേരില്‍ ദേശവിരുദ്ധ സിനിമയിറക്കാന്‍ കഴിയുന്ന സാഹചര്യം കേരളത്തിലുണ്ടാകുന്നുവെന്നും അതില്‍ തങ്ങള്‍ക്ക് പ്രയാസമുണ്ടെന്നുമായിരുന്നു പ്രതികരണം.