ETV Bharat / entertainment

ഗോള്‍ഡ് തിയേറ്ററുകളിലേക്ക്, 'തന്നെ തന്നെ…' ഗാനം ശ്രദ്ധേയം; തകര്‍പ്പന്‍ ഡാന്‍സുമായി പൃഥ്വിരാജ് - Gold cast and crew

Gold first song: ഗോള്‍ഡ്‌ റിലീസിനിടെ ആദ്യ ഗാനം പുറത്തിറങ്ങി. തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായാണ് ഗാനരംഗത്തില്‍ പൃഥ്വിരാജ്‌ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Prithviraj movie Gold  Prithviraj movie  Prithviraj  Gold Thanne Thanne song  Thanne Thanne song  ഗോള്‍ഡ് തിയേറ്ററുകളിലേക്ക്  തകര്‍പ്പന്‍ ഡാന്‍സുമായി പൃഥ്വിരാജും  ഗോള്‍ഡ്  Gold first song  ഗോള്‍ഡ്‌ റിലീസിനിടെ ആദ്യ ഗാനം പുറത്തിറങ്ങി  ഗോള്‍ഡ്‌ റിലീസിനിടെ ആദ്യ ഗാനം  പൃഥ്വിരാജ്‌  Gold song  Gold enters 50 crore club  Gold world wide release  Gold cast and crew  Gold actors
ഗോള്‍ഡ് തിയേറ്ററുകളിലേക്ക്... തന്നെ തന്നെ ഗാനവും ശ്രദ്ധേയം; തകര്‍പ്പന്‍ ഡാന്‍സുമായി പൃഥ്വിരാജും
author img

By

Published : Dec 1, 2022, 11:13 AM IST

Gold Thanne Thanne song: പൃഥ്വിരാജ് നായകനായെത്തുന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം 'ഗോള്‍ഡ്' ഇന്ന് തിയേറ്ററുകളിലേയ്‌ക്ക്. ഈ അവസരത്തില്‍ 'ഗോള്‍ഡി'ലെ ആദ്യ ഗാനമാണ് ശ്രദ്ധേയമാവുന്നത്. സിനിമയിലെ 'തന്നെ തന്നെ' ഗാനമാണ്‌ പുറത്തിറങ്ങിയത്. ഗാനത്തിന് തകര്‍പ്പന്‍ ഡാന്‍സുമായാണ് പൃഥ്വിരാജ് എത്തിയിരിക്കുന്നത്.

Gold song: പൃഥ്വിരാജിനൊപ്പം ദീപ്‌തി സതിയും ഗാന രംഗത്തിലുണ്ട്. ശബരീഷ് വര്‍മയുടെ വരികള്‍ക്ക് രാജേഷ് മുരുകേശന്‍റെ സംഗീതത്തില്‍ വിജയ് യേശുദാസും രാജേഷ് മുരുകേശനും ചേര്‍ന്നാണ് ഗാനാലാപനം. 'വിക്രം' എന്ന സിനിമയിലെ ഏജന്‍റ് ടീന ആയി തിളങ്ങിയ വാസന്തി, അസോസിയേറ്റ്‌ കൊറിയോഗ്രഫറായും എത്തുന്നുണ്ട്. ദിനേഷ് കുമാര്‍ ആണ് കൊറിയോഗഗ്രാഫി.

  • " class="align-text-top noRightClick twitterSection" data="">

Gold enters 50 crore club: 'ഗോള്‍ഡി'ന് ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റും ലഭിച്ചു. ഇന്ന് തിയേറ്ററുകളിലെത്തിയ ചിത്രം, റിലീസിന് മുമ്പ് തന്നെ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. പ്രീ റിലീസിലൂടെയാണ് സിനിമ ഇത്രയും തുക കരസ്ഥമാക്കിയിരിക്കുന്നത്. പൃഥ്വിരാജിന്‍റെ കരിയറിലെ ഉയര്‍ന്ന പ്രി റിലീസ് ചിത്രം കൂടിയാണിത്.

Gold world wide release: വേള്‍ഡ് വൈഡായി 1300ലധികം സ്ക്രീനുകളിലായി ആറായിരത്തിലധികം ഷോകളായിരിക്കും ദിവസേന ഉണ്ടാവുക. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ ലിസ്‌റ്റിന്‍ സ്‌റ്റീഫനും പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മാണം. മാജിക് ഫ്രെയിംസാണ് 'ഗോള്‍ഡ്' വിതരണത്തിനെത്തിക്കുക.

Gold cast and crew: അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. ശബരീഷ് വര്‍മയാണ് ഗാന രചയിതാവ്. രാജേഷ് മുരുഗേശ്‌ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

Gold actors: വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിനയ്‌ ഫോര്‍ട്ട്, അജ്‌മല്‍ അമീര്‍, കൃഷ്‌ണ ശങ്കര്‍, ശബരീഷ്‌ വര്‍മ, റോഷന്‍ മാത്യു, സൈജു കുറുപ്പ്, മല്ലിക സുകുമാരന്‍, ലാലു അലക്‌സ്‌, ജഗദീഷ്, ശാന്തി കൃഷ്‌ണ, സുരേഷ് കൃഷ്‌ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.

Also Read: 'എന്നെ അന്ന് പൊലീസ് പിടിച്ചു, ഗോള്‍ഡ് റിലീസ് എന്നാണെന്ന് ചോദിച്ചു'; അനുഭവം പങ്കുവച്ച് ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.