പൃഥ്വിരാജിന്‍റെതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'കാപ്പ'. ചിത്രം മികച്ച രീതിയില്‍ തിയേറ്ററുകളില്‍ മുന്നേറുമ്പോള്‍ പൃഥ്വിരാജ് തന്‍റെ മകളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മകള്‍ അലംകൃതയെ എപ്പോഴും താന്‍ കെട്ടിപ്പിടിച്ചാണ് കിടന്നുറങ്ങുന്നതെന്നാണ് താരം പറയുന്നത്.
അടുത്തിടെ ഒരു റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് മനസുതുറന്നത്. താന്‍ ജീവിതത്തില്‍ എപ്പോഴും നെഞ്ചോടു ചേര്‍ത്ത് പിടിക്കാന്‍ ആഗ്രഹിക്കുന്നത് തന്‍റെ മകളെ ആണെന്നും പൃഥ്വിരാജ് വ്യക്തമാക്കി. മെസി വേള്‍ഡ് കപ്പ് പിടിച്ച് കിടന്നുറങ്ങുന്നത് കണ്ടില്ലേ, ജീവിതത്തില്‍ അങ്ങനെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നത് അങ്ങനെ കെട്ടിപ്പിടിച്ച് കിടുന്നുറങ്ങുന്നത് എന്തായിരിക്കും എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.
'സ്വകാര്യ ജീവിതത്തിലേക്ക് സമയം കണ്ടെത്താന്‍ ഒരുപാട് സ്‌ട്രഗിള്‍ ചെയ്യുന്ന ഒരാളാണ് ഞാന്‍. എന്‍റെ ചേട്ടനൊക്കെ അതൊക്കെ നല്ലോണം നേടിയിട്ടുള്ള ആളാണ്. എന്‍റെ ജീവിതത്തിന്‍റെ നല്ലൊരു സമയം ഞാന്‍ സിനിമയ്‌ക്കാണ് മാറ്റി വച്ചിരിക്കുന്നത്. പലപ്പോഴും ലൈഫ് സെക്കന്‍ഡ് പ്രയോറിറ്റി ആയി പോകാറുണ്ട്.
ഒരു പക്ഷേ അതിനെനിക്ക് കഴിവ് ഇല്ലാത്തത് കൊണ്ടാകാം. ഞാന്‍ വീട്ടില്‍ ഇല്ലാത്തതിനെ കുറിച്ച് അത്ര നല്ല അഭിപ്രായം അല്ല അല്ലിക്കുള്ളത്. ഞാന്‍ ജോലിക്ക് പോകണം മാറി നില്‍ക്കണം എന്ന് പറയുമ്പോള്‍ പുള്ളിക്കാരത്തിയുടെ വിചാരം ഞാന്‍ അല്ലെ ബോസ് എന്നാണ്.
കുറച്ചു നാള്‍ ഞാന്‍ വീട്ടില്‍ നില്‍ക്കണം എന്നാണ് അവള്‍ പറയുന്നത്. കുട്ടികളോട് പറയാന്‍ ആകില്ലല്ലോ ഇത്രയും പ്രോസസ്. അത്രയും ഗ്രാസ്‌പ് ചെയ്യാനുള്ള പ്രായം ആയില്ലല്ലോ. എന്‍റെ ചെറുപ്പത്തില്‍ ഒരു പക്ഷേ ഞാനും അച്ഛനെ കുറിച്ച് ഇങ്ങനെ ചിന്തിച്ചിരുന്നിരിക്കാം'-പൃഥ്വിരാജ് പറഞ്ഞു.
Also Read: വിലായത്ത് ബുദ്ധ മേക്കിംഗ് വീഡിയോ പുറത്ത്