ETV Bharat / entertainment

'അത് തെറ്റായിരുന്നു, മാപ്പ്‌' ; 'കടുവ'യിലെ അധിക്ഷേപ സംഭാഷണത്തില്‍ ക്ഷമാപണവുമായി പൃഥ്വിയും

Prithviraj shares Shaji Kailas post: ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശവുമായി ബന്ധപ്പെട്ട് 'കടുവ' ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ്‌ പൃഥ്വിയുടെയും ഷാജി കൈലാസിന്‍റെയും ക്ഷമാപണ കുറിപ്പ്

Prithviraj apology post on Kaduva  ഷാജി കൈലാസിന്‍റെ കുറിപ്പുമായി പൃഥ്വി  Prithviraj facebook post  Shaji Kailas apology post  പൃഥ്വിയുടെയും ഷാജി കൈലാസിന്‍റെയും ക്ഷമാപണ കുറിപ്പ്  Prithviraj shares Shaji Kailas post
'അതൊരു തെറ്റായിരുന്നു, മാപ്പ്‌'; ഷാജി കൈലാസിന്‍റെ കുറിപ്പുമായി പൃഥ്വി
author img

By

Published : Jul 10, 2022, 4:36 PM IST

Prithviraj facebook post : കടുവയില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണം ഉള്‍പ്പെടുത്തിയതില്‍ സംവിധായകന്‍ ഷാജി കൈലാസ്‌ ക്ഷമാപണം നടത്തിയതിന് പിന്നാലെ പൃഥ്വിരാജും രംഗത്ത്. സിനിമയിലെ പരാമര്‍ശത്തില്‍ പൃഥ്വിരാജും ഖേദം പ്രകടിപ്പിച്ചു. ഫേസ്‌ബുക്കിലൂടെയായിരുന്നു പൃഥ്വിയുടെ ക്ഷമാപണം.

Prithviraj apology post on Kaduva: 'മാപ്പ്, അതൊരു തെറ്റായിരുന്നു. ഞങ്ങളത്‌ അംഗീകരിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു.' -ഇപ്രകാരമാണ് പൃഥ്വിരാജ്‌ കുറിച്ചത്‌. ഷാജി കൈലാസിന്‍റെ ക്ഷമാപണ കുറിപ്പ് പങ്കുവച്ച് കൊണ്ടാണ് പൃഥ്വിരാജ് പോസ്‌റ്റിട്ടത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശവുമായി ബന്ധപ്പെട്ട് 'കടുവ' ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ്‌ പൃഥ്വിയുടെയും ഷാജി കൈലാസിന്‍റെയും ക്ഷമാപണ കുറിപ്പ്.

Shaji Kailas apology post: 'ഞാന്‍ സംവിധാനം ചെയ്‌ത 'കടുവ' എന്ന സിനിമയില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യര്‍ഥിക്കാനുള്ളത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ ഞാനോ അതിന്‍റെ മറ്റ് വശങ്ങളെ കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം.

വില്ലന്‍റെ ചെയ്‌തികളുടെ ക്രൂരത എത്രത്തോളമുണ്ടെന്ന് അയാളെയും കാണികളെയും ബോധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യം മാത്രമാണ് അതിന് പിന്നിലുണ്ടായിരുന്നത്. നമ്മള്‍ ചെയ്യുന്നതിന്‍റെ ഫലം നമ്മുടെ അനന്തര തലമുറയാണ് അനുഭവിക്കുകയെന്ന വാക്കുകള്‍ കാലങ്ങളായി നാം കേള്‍ക്കുന്നതാണ്. ('പിതാക്കന്മാര്‍ പച്ചമുന്തിരിങ്ങ തിന്നു, മക്കളുടെ പല്ല് പുളിച്ചു' എന്ന ബൈബിള്‍ വചനം ഓര്‍മിക്കുക) മക്കളുടെ കര്‍മ ഫലത്തെ കുറിച്ച് പറയുമ്പോഴൊക്കെ മനുഷ്യര്‍ അത് ആവര്‍ത്തിക്കുന്നു. ഈ സിനിമയിലെ പൃഥ്വിരാജിന്‍റെ കഥാപാത്രത്തില്‍ നിന്നുണ്ടായതും മനുഷ്യസഹജമായ ആ വാക്കുകളായിരുന്നു.

ശരി തെറ്റുകളെ കുറിച്ചോ അതിന്‍റെ വൈകാരികമായ പ്രത്യാഘാതങ്ങളെ കുറിച്ചോ ഓര്‍മിക്കാതെ തീര്‍ത്തും സാധാരണനായ ഒരു മനുഷ്യന്‍ ഒരുനിമിഷത്തെ വികാര വിക്ഷോഭത്തില്‍ പറഞ്ഞ വാക്കുകള്‍ മാത്രമായി അതിനെ കാണുവാന്‍ അപേക്ഷിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്‌തികളുടെ ഫലമാണ് അവര്‍ അനുഭവിക്കുന്നത് എന്ന് ഇതിന് ഒരിക്കലും അര്‍ഥമില്ല. ഞങ്ങളുടെ വിദൂര ചിന്തകളില്‍ പോലും ഒരിക്കലും അങ്ങനെയൊന്നില്ല.

Also Read: 'ആ സംഭാഷണം കൈപ്പിഴ, ആ മാതാപിതാക്കളെ വേദനിപ്പിച്ചതില്‍ മാപ്പ്' ; കുറിപ്പുമായി ഷാജി കൈലാസ്

മക്കളെ സ്‌നേഹിക്കുന്ന ഒരച്ഛനാണ് ഞാനും. അവര്‍ ചെറുതായൊന്ന് വീഴുമ്പോള്‍ പോലും എനിക്ക് വേദനിക്കാറുണ്ട്. അപ്പോള്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ മറ്റാരും പറയാതെ എനിക്ക് മനസിലാക്കാനാകും. 'കടുവ'യിലെ വാക്കുകള്‍ മുറിവേല്‍പ്പിച്ചു എന്ന് കാട്ടി അച്ഛനമ്മമാരുടെ കുറിപ്പുകള്‍ കാണാനിടയായി. നിങ്ങള്‍ക്ക് ലോകത്തിലേറ്റവും വിലപ്പെട്ടത് നിങ്ങളുടെ മക്കളാണെന്നും അവര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ ജീവിക്കുന്നതെന്നും മനസിലാക്കിക്കൊണ്ടുതന്നെ പറയട്ടെ....മാപ്പ്.... നിങ്ങള്‍ക്കുണ്ടായ മനോവിഷമത്തിന് ഈ വാക്കുകള്‍ പരിഹാരമാകില്ല എന്നറിഞ്ഞുകൊണ്ടു തന്നെ ഒരിക്കല്‍ കൂടി ക്ഷമാപണം' - ഷാജി കൈലാസ്‌ കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.