Prithviraj new directorial movie: 'ലൂസിഫറി'ന് ശേഷം പൃഥ്വിരാജിന്‍റെ സംവിധാന സംരംഭത്തില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ടൈസണ്‍'. 'ടൈസന്‍റെ' പോസ്‌റ്റര്‍ പുറത്തിറങ്ങിയിരുന്നു. ആഗോള തലത്തില്‍ വന്‍ വിജയം നേടിയ 'കെജിഎഫ്' സീരീസിന്‍റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് നിര്‍മാതാക്കള്‍.
Prithviraj first pan Indian release: പൃഥ്വിരാജിന്‍റെ കരിയറിലെ ശ്രദ്ധേയമായ പ്രോജക്‌ടുകളിലൊന്നാണ് 'ടൈസണ്‍'. പൃഥ്വിയുടെ ആദ്യ പാന്‍ ഇന്ത്യന്‍ റിലീസ് ആവാനിരിക്കുന്ന ചിത്രം കൂടിയാണിത്. രണ്ട് ദിവസം മുമ്പായിരുന്നു ചിത്ര പ്രഖ്യാപനം. 'ലൂസിഫറി'ന്‍റെ രണ്ടാം ഭാഗമായ 'എമ്പുരാന്‍' പൂര്‍ത്തിയാക്കിയ ശേഷം പുതിയ സിനിമയിലേക്ക് കടക്കും. 'ടൈസണി'ല്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും പൃഥ്വിരാജ് തന്നെ.
Prithviraj about Tyson movie: ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് പുതിയൊരു വിശേഷം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. 'ടൈസണ്‍' എന്ന പ്രോജക്‌ട് രൂപപ്പെട്ട് വന്നതിനെ കുറിച്ചാണ് താരം വെളിപ്പെടുത്തുന്നത്. സംവിധായകന്‍ എന്ന നിലയില്‍ തന്‍റെ അരങ്ങേറ്റ ചിത്രമായിരുന്ന 'ലൂസിഫറി'ന്‍റെ റിലീസിന് ശേഷം തന്നെ ആദ്യം സമീപിച്ച നിര്‍മാണക്കമ്പനികളിലൊന്ന് ഹോംബാലെ ഫിലിംസ് ആയിരുന്നുവെന്ന് പൃഥ്വിരാജ്.
ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ ഈ വെളിപ്പെടുത്തല്‍. '2023ല്‍ ചിത്രീകരണം ആരംഭിച്ച് 2024ല്‍ ടൈസണ്‍ റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്. 'ലൂസിഫറി'ന്‍റെ നിര്‍മാണ സമയത്താണ് മുരളി ഗോപിയും താനും ഈ ചിത്രത്തിന്‍റെ ആശയത്തെ കുറിച്ച് ചര്‍ച്ച ചെയ്‌തതെന്ന് പൃഥ്വിരാജ് പറയുന്നു. പക്ഷേ പിന്നീട് ഞങ്ങള്‍ 'എമ്പുരാന്‍റെ' പ്ലാനിംഗുമായി തിരക്കായി പോയി.
അതേസമയം കൊവിഡ് എത്തിയപ്പോള്‍ ആ പദ്ധതികളെല്ലാം തടസ്സപ്പെടുകയും ചെയ്‌തു. ഞാന്‍ മറ്റു പ്രോജക്‌ടുകളുടെ തിരക്കിലുമായി. പക്ഷേ എന്‍റെ മനസിന്‍റെ ഒരു കോണില്‍ ഈ സിനിമ ഉണ്ടായിരുന്നു. സ്വന്തമായി നിര്‍മിച്ച്, പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാം എന്നാണ് ഞാന്‍ ചിന്തിച്ചിരുന്നത്. അതേസമയം മറ്റൊരാള്‍ സംവിധാനം ചെയ്യട്ടെ എന്നും ഞാന്‍ വിചാരിച്ചിരുന്നു. എനിക്കേറെ പ്രിയപ്പെട്ട ഒരു വിഷയമാണ് ഈ സിനിമ സംസാരിക്കുന്നത്. അതിനായി ഏറ്റവും മികച്ചവരുമായാണ് കൈ കോര്‍ക്കുന്നത് എന്നത് ഏറെ സന്തോഷമുണ്ടാക്കുന്നു. മുരളി ഗോപിയുടെ തിരക്കഥകളെ ഒരൊറ്റ ഴോണറിലയ്‌ക്ക് കൂട്ടാന്‍ പറ്റില്ലെങ്കിലും ആക്ഷന്‍ പാക്ക്‌ഡ് സോഷ്യോ ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാം
Tyson poster: പൃഥ്വിയുടെ നാലാമത്തെ സംവിധാന സംരംഭമാണ് 'ടൈസണ്‍'. 'ടൈസണ്‍' പോസ്‌റ്റര്‍ പുറത്തിറങ്ങിയ വേളയിലും പൃഥ്വിരാജ് ചിത്ര വിശേഷം ആരാധകരുമായി പങ്കുവച്ചിരുന്നു. 'എന്‍റെ നാലാമത്തെ സംവിധാന സംരംഭം. 'എമ്പുരാന്' ശേഷമുള്ള അടുത്ത ചിത്രം. സഹോദരനും സുഹൃത്തുമായ മുരളി ഗോപിക്കൊപ്പം വീണ്ടും. ഇത്തവണ വലിപ്പമേറും. ഞങ്ങളുടെ വീക്ഷണത്തെ പിന്തുണയ്‌ക്കാന്‍ ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് ഒപ്പമുണ്ട്.' -പൃഥ്വിരാജ് കുറിച്ചു.
അതേസമയം സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഹോംബാലെ ഫിലിംസുമായി ഇതിന് മുമ്പും പൃഥ്വിരാജ് സഹകരിച്ചിട്ടുണ്ട്. ബ്രഹ്‌മാണ്ഡ ചിത്രം 'കെജിഎഫ് 2' കേരളത്തില്‍ വിതരണം ചെയ്‌തത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആയിരുന്നു. കൂടാതെ ഹോംബാലെയുടെ അടുത്ത പ്രോജക്‌ട് ആയ പ്രഭാസ്-പ്രശാന്ത് നീല്‍ ചിത്രം 'സലാറി'ലും പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്. മുരളി ഗോപിയുടെ രചനയില്‍ വരുന്ന എട്ടാമത്തെ ചിത്രം കൂടിയാണിത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് 'ടൈസണ്‍' ഒരുങ്ങുന്നത്.
Also Read:'എന്തുകൊണ്ട് സന്ദീപ് ഉണ്ണികൃഷ്‌ണന്‍ ആകാന്‍ പൃഥ്വിക്ക് കഴിഞ്ഞില്ല'? അമ്മ പറയുന്നു