ETV Bharat / entertainment

മരം കയറിയും മല കയറിയും വെള്ളത്തില്‍ ചാടിയും സാഹസികതകളുമായി പ്രണവ്; റീല്‍സ് വീഡിയോ വൈറല്‍ - Pranav Mohanlal travel adventure videos

തന്‍റെ സാഹസിക വീഡിയോകള്‍ പങ്കുവച്ച് പ്രണവ് മോഹന്‍ലാല്‍. ഇതാദ്യമായാണ് ഒരു റീല്‍സ്‌ വീഡിയോയുമായി പ്രണവ് രംഗത്തെത്തുന്നത്.

Pranav Mohanlal travel adventure  Pranav Mohanlal  സാഹസികതകളുമായി പ്രണവ്  സഹാസിക വീഡിയോകള്‍ പങ്കുവച്ച് പ്രണവ് മോഹന്‍ലാല്‍  പ്രണവ് മോഹന്‍ലാല്‍  റീല്‍സ്‌ വീഡിയോയുമായി പ്രണവ്  പ്രണവ്  പ്രണവ് വീഡിയോ പങ്കുവച്ചിരിക്കുന്നത്  Pranav Mohanlal travel adventure videos  Pranav Mohanlal travel videos
സാഹസിക വീഡിയോകള്‍ പങ്കുവച്ച് പ്രണവ് മോഹന്‍ലാല്‍
author img

By

Published : Dec 16, 2022, 3:15 PM IST

അഭിനേതാവ് എന്നതിലുപരി യാത്രകളെ സ്‌നേഹിക്കുന്ന വ്യക്തിയാണ് പ്രണവ് മോഹന്‍ലാല്‍. പ്രണവിന്‍റെ സാഹസികതകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്‌. സാഹസിക യാത്രകള്‍ കൊണ്ട് മലയാളികളെ അമ്പരപ്പിക്കാറുളള താരം കൂടിയാണ് പ്രണവ്.

ഇപ്പോഴിതാ തന്‍റെ സാഹസിക യാത്രകളുടെ അനുഭവങ്ങള്‍ ചേര്‍ത്തുവച്ച് വീഡിയോയുമായി എത്തിയിരിക്കുകയാണ് പ്രണവ്. വെള്ളത്തില്‍ ചാടുന്നതും മലകയറുന്നതും മരത്തില്‍ കയറുന്നതും, കളിമണ്‍പാത്രം നിര്‍മിക്കുന്നതും, ഗിത്താര്‍ വായിക്കുന്നതും, പൂച്ചയ്‌ക്കൊപ്പം കളിക്കുന്നതുമൊക്കെ വീഡിയോയിലുണ്ട്. തന്‍റെ സാഹസിക പ്രവൃത്തികളും ഇഷ്‌ട വിനോദങ്ങളുമൊക്കെ കോര്‍ത്തിണക്കിയ വീഡിയോ താരം ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്.

തന്‍റെ ആദ്യ റീല്‍സ്‌ വീഡിയോ എന്ന്‌ പരിചയപ്പെടുത്തി കൊണ്ടാണ് പ്രണവ് വീഡിയോ പുറത്തുവിട്ടത്. ഫേവറൈറ്റ് തിംഗ്‌സ്‌, ലൈഫ്‌ ഇന്‍ എ നട്ട് ഷല്‍ എന്നീ ഹാഷ്‌ടാഗുകളോടു കൂടിയാണ് പ്രണവ് റീല്‍സ് പോസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്.

Also Read പുരാതന കെട്ടിടത്തിന് പുറത്ത് ബെഞ്ചില്‍ കിടന്നുറങ്ങി പ്രണവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.