ETV Bharat / entertainment

അത്ര പെര്‍ഫക്‌ട് അല്ലാത്ത നിമിഷങ്ങള്‍ പങ്കുവച്ച് പ്രണവ്; സാഹസിക വീഡിയോ വൈറല്‍ - പ്രണവ് മോഹന്‍ലാല്‍

പുതിയ റീല്‍സുമായി പ്രണവ് മോഹന്‍ലാല്‍. ആദ്യത്തേത് പോലെ തന്‍റെ സാഹസികതകള്‍ കോര്‍ത്തിണക്കിയ വീഡിയോ ആണെങ്കിലും അത്ര പെര്‍ഫക്‌ടല്ലാത്ത നിമിഷങ്ങളാണ് ഇക്കുറി താരം പങ്കുവച്ചിരിക്കുന്നത്.

Pranav Mohanlal shares not so perfect moments  Pranav Mohanlal  അനുയോജ്യമല്ലാത്ത നിമിഷങ്ങള്‍ പങ്കുവച്ച് പ്രണവ്  സാഹസിക വീഡിയോ വൈറല്‍  പുതിയ റീല്‍സുമായി പ്രണവ് മോഹന്‍ലാല്‍  റീല്‍സുമായി പ്രണവ് മോഹന്‍ലാല്‍  പ്രണവ് മോഹന്‍ലാല്‍  പ്രണവ്
അത്ര പെര്‍ഫക്‌ട് അല്ലാത്ത നിമിഷങ്ങള്‍ പങ്കുവച്ച് പ്രണവ്
author img

By

Published : Dec 30, 2022, 4:35 PM IST

യാത്രകളെ ഇഷ്‌ടപ്പെടുന്ന താരമാണ് പ്രണവ് മോഹന്‍ലാല്‍. താരത്തിന്‍റെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വീഴ്‌ചകളില്‍ തളരാതെ വീണ്ടും ശ്രമങ്ങള്‍ തുടരുന്ന വീഡിയോ ആണ് പ്രണവ് പങ്കുവച്ചിരിക്കുന്നത്.

ഇന്‍സ്‌റ്റഗ്രാമില്‍ ചെറിയൊരു അടിക്കുറിപ്പോടു കൂടിയാണ് താരം തന്‍റെ റീല്‍സ് ആരാധകര്‍ക്കായി പുറത്തുവിട്ടത്. റോക്ക് ക്ലൈമ്പിങ്ങും സ്‌കേറ്റിറ്റും അടക്കമുള്ള തന്‍റെ പ്രിയ സാഹസിക വിനോദങ്ങള്‍ ചേര്‍ത്തുള്ള ഒരു റീല്‍ വീഡിയോ ആണിത്. വിജയത്തിലേക്ക് എത്തും മുമ്പേ വീണു പോകുന്ന പരാജിത ശ്രമങ്ങളാണ് വീഡിയോയില്‍ കാണാനാവുക.

അത്ര പെര്‍ഫക്‌ട്‌ അല്ലാത്ത നിമിഷങ്ങള്‍ എന്നാണ് പ്രണവ് തന്‍റെ പുതിയ റീല്‍സിന്‌ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. 'ഇന്‍സ്‌റ്റഗ്രാമില്‍ കൂടുതലും കാണുന്നത് ഏറ്റവും പെര്‍ഫെക്‌ട്‌ ആയ നിമിഷങ്ങളാണ്. എന്നാല്‍ ഇത് പെര്‍ഫെക്‌ട്‌ അല്ലാത്ത നിമിഷങ്ങളുടേതാണ്' -പ്രണവ് മോഹന്‍ലാല്‍ കുറിച്ചു.

അടുത്തിടെയാണ് ഇന്‍സ്‌റ്റഗ്രാമില്‍ തന്‍റെ ആദ്യ റീല്‍സ് വീഡിയോ പ്രണവ് പങ്കുവച്ചത്. ആദ്യ റീല്‍സിന് മികച്ച അഭിപ്രായമാണ് ആരാധകരില്‍ നിന്നും ലഭിച്ചത്. യാത്രയും സാഹസികതയും സംഗീതവും ചേര്‍ന്നതാണ് പ്രണവിന്‍റെ ജീവിതം. ഇതെല്ലാം കൂടിച്ചേരുന്നതാണ് പ്രണവിന്‍റെ റീല്‍സും.

Also Read: മരം കയറിയും മല കയറിയും വെള്ളത്തില്‍ ചാടിയും സാഹസികതകളുമായി പ്രണവ്; റീല്‍സ് വീഡിയോ വൈറല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.