Ponniyin Selvan part 2 release: ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍' രണ്ടാം ഭാഗത്തിന്‍റെ റിലീസ് തീയതി പുറത്ത്. മണിരത്നത്തിന്‍റെ സ്വപ്‌ന പദ്ധതി 2023 ഏപ്രില്‍ 28നാണ് തിയേറ്ററുകളിലെത്തുക. ലൈക്ക പ്രൊഡക്ഷന്‍സാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
Ponniyin Selvan 2 teaser: 'പൊന്നിയിന്‍ സെല്‍വന്‍ 2' ടീസറിനൊപ്പമാണ് ലൈക്ക പ്രൊഡക്ഷന്‍സ് ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്. പുതിയ ടീസറില്‍ വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായ് എന്നിവരുടെ കഥാപാത്രങ്ങളെയും കാണാം. രണ്ടാം ഭാഗത്തോടെ 'പൊന്നിയിന്‍ സെല്‍വന്‍റെ' കഥ അവസാനിക്കും.
Lyca Productions announced PS2 release: രണ്ടാം ഭാഗം സംബന്ധിച്ചുള്ള നിര്‍ണായക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് ലൈക്ക പ്രൊഡക്ഷന്‍സ് നേരത്തെ അറിയിച്ചിരുന്നു. 'കവാടങ്ങള്‍ തുറക്കൂ, ഞങ്ങള്‍ 'പൊന്നിയിന്‍ സെല്‍വന്‍ 2' വിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്.' -ഇപ്രകാരമായിരുന്നു ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ട്വീറ്റ്. ആദ്യ ഭാഗം എത്തി ആറ്, ഒണ്‍പത് മാസത്തിനകം 'പൊന്നിയിന്‍ സെല്‍വന്‍റെ' രണ്ടാം ഭാഗം പുറത്തുവരുമെന്ന് നേരത്തെ മണിരത്‌നം അറിയിച്ചിരുന്നു.
Fans awaiting for Ponniyin Selvan 1: 'ബാഹുബലി' രണ്ടാം ഭാഗത്തിന് ശേഷം പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാണാന്‍ ആഗ്രഹിക്കുന്ന ചിത്രമാണ് 'പൊന്നിയില്‍ സെല്‍വന്‍ 2'. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളില്‍ സെപ്‌റ്റംബര്‍ 30നാണ് ചിത്രം പുറത്തിറങ്ങിയത്.
Ponniyin Selvan 1 records: തമിഴ്‌നാട്ടില്‍ ഏറ്റവും വേഗത്തില്‍ 100 കോടി നേടിയ ചിത്രമെന്ന റെക്കോഡും 'പൊന്നിയിന്‍ സെല്‍വന്' സ്വന്തമായിരുന്നു. ആദ്യ രണ്ട് വാരം കൊണ്ട് തന്നെ ചിത്രം ആഗോള ബോക്‌സ് ഒഫീസില്‍ 400 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ വന്‍ വിജയങ്ങളില്‍ ഒന്നായിരുന്നു ചിത്രം.
Ponniyin Selvan cast: മണിരത്നം മാജിക്കില്‍ തെന്നിന്ത്യയിലെയും ബോളിവുഡിലെയും താരനിര എത്തിയപ്പോള്‍ ഇന്ത്യ മുഴുവന്‍ അത് ആഘോഷമാക്കി. വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ, കിഷോര്‍, ശരത്‌കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, റഹ്മാന്‍, ഐശ്വര്യ ലക്ഷ്‌മി തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 'പൊന്നിയിന്‍ സെല്‍വന്‍' എന്ന സിനിമയുടെ ടൈറ്റില്‍ കഥാപാത്രമായി ജയം രവി എത്തുന്നു.
Ponniyin Selvan characters: രാജ രാജ ചോഴനായാണ് ജയം രവി വേഷമിടുന്നത്. ആദിത്യ കരികാലന്‍റെ ഇളയ സഹോദരനാണ് അരുള്‍മൊഴി വര്‍മന്‍ എന്ന രാജ രാജ ചോഴന്‍. ആദിത്യ കരികാലനായി വിക്രവും, വന്തിയ തേവന്‍ ആയി കാര്‍ത്തിയും, നന്ദിനി രാജകുമാരിയായി ഐശ്വര്യ റായിയും, കുന്ദവ രാഞ്‌ജി ആയി തൃഷയും തുടങ്ങിയവരാണ് ആദ്യ ഭാഗത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്.
Ponniyin Selvan novel based movie: ഏകദേശം 70 വര്‍ഷം മുമ്പെഴുതിയ കല്‍ക്കി കൃഷ്‌ണമൂര്‍ത്തിയുടെ ഇതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയുള്ളതാണ് സിനിമ. നോവല്‍ പരമ്പരയെ അടിസ്ഥാനമാക്കി, 'പൊന്നിയിന്‍ സെല്‍വന്‍' രാജരാജ ചോളന്‍റെയും കിരീടാവകാശിയുടെയും സാങ്കല്‍പ്പിക കഥ പറയുന്നു. ചോള രാജാവായിരുന്ന അരുള്‍മൊഴി വര്‍മനെ കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവല്‍. അഞ്ച് ഭാഗങ്ങള്‍ ഉള്ള ബ്രഹ്മാണ്ഡ നോവല്‍ ചുരുക്കി രണ്ട് ഭാഗങ്ങളായുള്ള സിനിമ ആക്കുകയായിരുന്നു.
Ponniyin Selvan crew: ഇളങ്കോ കുമാരവേലിന്‍റേതാണ് തിരക്കഥ. രവി വര്‍മ്മന്‍ ഛായാഗ്രഹണവും എആര്‍ റഹ്മാന്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. മണി രത്നവും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം.
Also Read: ബ്രഹ്മാസ്‌ത്ര മുതല്‍ വണ്ടര്‍ വുമണ്‍ വരെ; ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ ഇനി ഒടിടിയില്‍