ETV Bharat / entertainment

കുന്ദവൈക്ക് മുന്നില്‍ ബന്ധനസ്ഥനായി വന്തിയദേവന്‍, പൊന്നിയിന്‍ സെല്‍വന്‍ 2 പുതിയ അപ്‌ഡേറ്റുമായി ടീം - ജയറാം

തമിഴില്‍ ഇന്‍ഡസ്‌ട്രി ഹിറ്റായ ആദ്യ ഭാഗത്തിന് പിന്നാലെ പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. കാത്തിരിപ്പിനൊടുവില്‍ പുതിയ അപ്‌ഡേറ്റുമായി അണിയറക്കാര്‍

ponniyin selvan 2  ponniyin selvan 2 update  ponniyin selvan 2 movie  ponniyin selvan 2 release date  ponniyin selvan 2 first single  a r rahman  maniratnam  karthi  jayam ravi  trisha krishnan  aiswarya rai bachchan  jayaram  vikram  പൊന്നിയിന്‍ സെല്‍വന്‍  പൊന്നിയിന്‍ സെല്‍വന്‍ 2  പൊന്നിയിന്‍ സെല്‍വന്‍ 2 പാട്ട്  പൊന്നിയിന്‍ സെല്‍വന്‍ 2 ഗാനം  പൊന്നിയിന്‍ സെല്‍വന്‍ 2 ആദ്യ ഗാനം  കാര്‍ത്തി  തൃഷ  മണിരത്‌നം  ജയം രവി  ജയറാം  എആര്‍ റഹ്‌മാന്‍
പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം
author img

By

Published : Mar 18, 2023, 7:57 PM IST

പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ഭാഗത്തിന്‍റെ വന്‍വിജയത്തിന് പിന്നാലെ രണ്ടാം ഭാഗത്തിനായി വലിയ ആകാംഷകളോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. മണിരത്‌നത്തിന്‍റെ ഡ്രീം പ്രോജക്‌ടായ ബ്രഹ്മാണ്ഡ ചിത്രം തമിഴില്‍ ഇന്‍ഡസ്‌ട്രി ഹിറ്റായി മാറിയിരുന്നു. പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറങ്ങിയ സിനിമ 400 കോടിയിലധികം കലക്ഷനാണ് ലോകമെമ്പാടുമുളള തിയേറ്ററുകളില്‍ നിന്നായി നേടിയത്.

കല്‍ക്കി കൃഷ്‌ണമൂര്‍ത്തിയുടെ വിഖ്യാത നോവലിനെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രത്തില്‍ തെന്നിന്ത്യയിലെയും ബോളിവുഡിലെയും വലിയ താരനിരയാണ് അണിനിരന്നത്. വിക്രം, ജയം രവി, കാര്‍ത്തി, ജയറാം, ഐശ്വര്യ റായ്‌, തൃഷ, ശോഭിത ധുലിപാല, ശരത്‌ കുമാര്‍, പാര്‍ഥിപന്‍, റഹ്‌മാന്‍, പ്രഭു, വിക്രം പ്രഭു, പ്രകാശ് രാജ്, ലാല്‍ ഉള്‍പ്പെടെയുളള ശ്രദ്ധേയ താരങ്ങള്‍ പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ഭാഗത്തില്‍ അഭിനയിച്ചു.

സിനിമയില്‍ അഭിനയിച്ച മിക്ക താരങ്ങളും ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തില്‍ കാഴ്‌ചവച്ചത്. മണിരത്നത്തിന്‍റെ സംവിധാനത്തിനൊപ്പം എആര്‍ റഹ്മാന്‍റെ സംഗീതവും, രവി വര്‍മന്‍റെ ഛായാഗ്രഹണവുമെല്ലാം സിനിമയില്‍ മികച്ചുനിന്നു. കമല്‍ഹാസന്‍റെ നരേഷനിലാണ് പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ഭാഗം പ്രേക്ഷകരിലേക്ക് എത്തിയത്. മലയാളം പതിപ്പില്‍ മമ്മൂട്ടിയും ബിഗ് ബജറ്റ് സിനിമ അവതരിപ്പിച്ചു.

മണിരത്‌നത്തിന്‍റെ മദ്രാസ് ടാക്കീസും സുഭാസ്‌കരന്‍ അല്ലിരാജായുടെ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്. ക്ലൈമാക്‌സില്‍ രണ്ടാം ഭാഗത്തെകുറിച്ച് അറിയിച്ചുകൊണ്ടാണ് പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ഭാഗം അവസാനിച്ചത്. കാത്തിരിപ്പിനൊടുവില്‍ ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ രണ്ടാം ഭാഗം എപ്രില്‍ 28ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്.

റിലീസിങ്ങിനൊരുങ്ങവേ സിനിമയുടെ പ്രൊമോഷന്‍ പരിപാടികളെല്ലാം അണിയറക്കാര്‍ ആരംഭിച്ചുകഴിഞ്ഞു. പൊന്നിയിന്‍ സെല്‍വന്‍ 2വിന്‍റെ ഓരോ അപ്‌ഡേറ്റുകളും ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ ഏറ്റെടുക്കുന്നത്. നിലവില്‍ വലിയ ഹൈപ്പാണ് ചിത്രത്തിനുളളത്.

പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിലെ ആദ്യ ഗാനമായ 'അകമലര്‍' മാര്‍ച്ച് 20ന് റിലീസ് ചെയ്യും എന്നതാണ് സിനിമയെ കുറിച്ച് അണിയറക്കാര്‍ പുറത്തുവിട്ട പുതിയ വിവരം. ലൈക്ക പ്രൊഡക്ഷന്‍സാണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പൊന്നിയിന്‍ സെല്‍വന്‍ 2വിന്‍റെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടത്. എആര്‍ റഹ്‌മാന്‍റെ സംഗീതത്തില്‍ ശക്തിശ്രീ ഗോപാലന്‍, ശില്‍പ റാവു, രക്ഷിത സുരേഷ് എന്നിവരാണ് സിനിമയുടെ വിവിധ ഭാഷകളിലെ പതിപ്പുകളിലെ പാട്ടുകള്‍ ആലപിച്ചിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

മലയാളത്തില്‍ റഫീഖ് അഹമ്മദാണ് വരികള്‍ എഴുതിയിരിക്കുന്നത്. ഇളങ്കോ കൃഷ്‌ണന്‍, ഗുല്‍സാര്‍, അനന്ത ശ്രീറാം, ജയന്ത് കൈകിനി തുടങ്ങിയവര്‍ മറ്റ് ഭാഷകളിലും പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നു. മാര്‍ച്ച് 20ന് ആറ് മണിക്കാണ് ബിഗ് ബജറ്റ് ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങുക. അതേസമയം വാളേന്തിയ കുന്ദവൈ എന്ന തൃഷയുടെ കഥാപാത്രത്തിന് മുന്നില്‍ കണ്ണുകെട്ടി മുട്ടുകുത്തി ബന്ധനസ്ഥനായ കാര്‍ത്തിയുടെ കഥാപാത്രം ഇരിക്കുന്ന ചിത്രമാണ് പുതിയ അപ്‌ഡേറ്റിനൊപ്പം പൊന്നിയിന്‍ സെല്‍വന്‍ 2 ടീം പങ്കുവച്ചിരിക്കുന്നത്. തമിഴിന് പുറമെ മലയാളം, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലായാണ് ബിഗ് ബജറ്റ് ചിത്രം പുറത്തിറങ്ങുക.

Also Read: മഹേഷ് ബാബു ചിത്രത്തിലൂടെ ജയറാം വീണ്ടും തെലുഗുവില്‍, ലൊക്കേഷന്‍ സ്റ്റില്ലുമായി താരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.