ETV Bharat / entertainment

Pinarayi Vijayan Condolence to KG George 'മലയാള സിനിമയിലെ നികത്താനാവാത്ത നഷ്‌ടം'; കെജി ജോര്‍ജിന്‍റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ - കെജി ജോര്‍ജ്

Pinarayi Vijayan on KG George demise സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്‌തതിലൂടെ ആസ്വാദക ഹൃദയത്തിൽ സ്ഥാനം പിടിച്ച ചലച്ചിത്രകാരന്‍ ആയിരുന്നു കെജി ജോർജ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

Pinarayi Vijayan Facebook post on KG George demise  Pinarayi Vijayan condolence to KG George  Director KG George  KG George  condolence to KG George  Pinarayi Vijayan  കെജി ജോര്‍ജിന്‍റെ വിയോഗത്തില്‍ മുഖ്യമന്ത്രി  മലയാള സിനിമയിലെ നികത്താനാവാത്ത നഷ്‌ടം  കെജി ജോര്‍ജ്  കെജി ജോര്‍ജിന് ആദരാഞ്ജലികള്‍
Pinarayi Vijayan Condolence to KG George
author img

By ETV Bharat Kerala Team

Published : Sep 24, 2023, 4:00 PM IST

പ്രശസ്‌ത സംവിധായകന്‍ കെജി ജോര്‍ജിന്‍റെ (Director KG George) വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള ചലച്ചിത്ര രംഗത്തിന് നികത്താനാവാത്ത നഷ്‌ടമാണ് കെജി ജോർജിന്‍റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നത് എന്ന് മുഖ്യമന്ത്രി. ഫേസ്‌ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം (Pinarayi Vijayan condolence to KG George).

Pinarayi Vijayan Facebook post on KG George demise: 'പ്രശസ്‌ത സംവിധായകൻ കെജി ജോർജിന്‍റെ നിര്യാണത്തിൽ അനുശോചിക്കുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്‌തതിലൂടെ ആസ്വാദക ഹൃദയത്തിൽ സ്ഥാനം പിടിച്ച ചലച്ചിത്രകാരന്‍ ആയിരുന്നു കെജി ജോർജ്.

സമൂഹഘടനയും വ്യക്തി മനസ്സുകളുടെ ഘടനയും അപഗ്രഥിക്കുന്നത് അദ്ദേഹത്തിന്‍റെ സവിശേഷ രീതിയായിരുന്നു. കലാത്മകമായ സിനിമയും വാണിജ്യ സ്വഭാവമുള്ള സിനിമയും തമ്മിലുള്ള വേർതിരിവ് അങ്ങേയറ്റം കുറച്ചു കൊണ്ടു വന്ന ഇടപെടലുകളാണ് കെജി ജോർജിന്‍റെ ഭാഗത്തു നിന്നും ഉണ്ടായത്. അതാകട്ടെ സിനിമയുടെ നിലവാരത്തെയും ആസ്വാദന നിലവാരത്തെയും ഒരു പോലെ ശ്രദ്ധേയമാവിധം ഉയർത്തി. ജനങ്ങൾക്ക് മറക്കാന്‍ ആവാത്ത നിരവധി സിനിമകളുടെ സംവിധായകനാണ് അദ്ദേഹം.

  • " class="align-text-top noRightClick twitterSection" data="">

സ്വപ്‌നാടനം എന്ന ആദ്യ ചിത്രത്തിന് തന്നെ ദേശീയ പുരസ്‌കാരം തേടിയെത്തി. യവനിക, പഞ്ചവടിപ്പാലം തുടങ്ങി സിനിമകൾ മലയാളി മനസ്സിൽ എന്നും ഇടം പിടിക്കുന്നവയാണ്. വ്യത്യസ്‌ത പ്രമേയങ്ങൾ കൈകാര്യം ചെയ്‌ത ഇതു പോലുള്ള സംവിധായകർ അധികം ഉണ്ടാവില്ല.

മലയാള ചലച്ചിത്ര രംഗത്തിന് നികത്താനാവാത്ത നഷ്‌ടമാണ് കെജി ജോർജിന്‍റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.' -മുഖ്യമന്ത്രി പിണറായി വിജയന്‍ കുറിച്ചു.

Also Read: Tearful Adieu TO KG George : ഹൃദയത്തോട് ചേർത്ത ഒരാൾകൂടി വിട പറഞ്ഞെന്ന് മമ്മൂട്ടി ; കെജി ജോര്‍ജിന്‍റെ വിയോഗത്തില്‍ അനുശോചനവുമായി സിനിമാലോകം

വിഖ്യാത സംവിധായകന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ സിനിമ രാഷ്‌ട്രീയ മേഖലയിലെ നിരവധി പ്രമുഖര്‍ ഇതിനോടകം തന്നെ പ്രതികരിച്ചു. മമ്മൂട്ടി ഉള്‍പ്പെടെയുള്ള താരങ്ങള്‍ രാവിലെ തന്നെ കെജി ജോര്‍ജിന് അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലും പ്രിയ സംവിധായകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

പകരം വയ്‌ക്കാനില്ലാത്ത മഹാ പ്രതിഭയാണ് കെജി ജോര്‍ജ് എന്നാണ് മോഹന്‍ലാല്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്. 'മലയാള സിനിമയ്ക്ക് പുതുഭാവുകത്വം പകർന്ന്, ക്ലാസിക്കുകളുടെ ലോകത്തേയ്‌ക്ക് ആസ്വാദകരെ നയിച്ച അതുല്യ പ്രതിഭയായിരുന്നു പ്രിയപ്പെട്ട കെജി ജോർജ് സർ. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളാണ് അദ്ദേഹം നമുക്ക് സംഭാവന ചെയ്‌തത്. പകരം വെക്കാനില്ലാത്ത ആ മഹാ പ്രതിഭയ്ക്ക് ആദരാഞ്ജലികൾ.' -മോഹന്‍ലാല്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഞായറാഴ്‌ച രാവിലെ 10.15 ഓടെയാണ് കെജി ജോര്‍ജ് അന്തരിച്ചത്. 77 വയസായിരുന്നു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അൽഷിമേഴ്‌സ് രോഗവും അദ്ദേഹത്തെ അലട്ടിയിരുന്നു.

ആഖ്യാനത്തില്‍ നവീനഭാഷ്യം നല്‍കിയ ചലച്ചിത്രകാരനായിരുന്നു കെജി ജോര്‍ജ്. നാല് പതിറ്റാണ്ട് നീണ്ടുനിന്ന ചലച്ചിത്ര ജീവിതത്തില്‍ അദ്ദേഹം 19 സിനിമകളാണ് സംവിധാനം ചെയ്‌തത്. രാമു കാര്യാട്ടിന്‍റെ സഹായിയായി സിനിമയില്‍ എത്തിയ അദ്ദേഹത്തിന്‍റെ അരങ്ങേറ്റ ചിത്രം 'സ്വപ്‌നാടനം' ആയിരുന്നു.

ആദ്യ സംവിധാന സംരംഭത്തിന് തന്നെ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 'പഞ്ചവടിപ്പാലം', 'യവനിക', 'ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്', 'ഇരകള്‍', 'ആദാമിന്‍റെ വാരിയെല്ല്', 'ഉള്‍ക്കടല്‍', 'കോലങ്ങള്‍', 'മണ്ണ്', 'മേള' എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാന ചിത്രങ്ങള്‍. 'ഇലവങ്കോട് ദേശം' (1998) ആണ് കെജി ജോര്‍ജിന്‍റെ അവസാന ചിത്രം.

Also Read: Director KG George Filmography : ആശയത്തിലും ആഖ്യാനത്തിലും പൊളിച്ചെഴുത്ത് ; നവതരംഗത്തിന്‍റെ മാസ്റ്റര്‍ക്ക് വിട

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.