ETV Bharat / entertainment

'പഠാന്‍' ബോക്‌സ്‌ ഓഫിസിനെ തൊടാതെ 'ഷെഹ്‌സാദ' ; നാലാം ആഴ്‌ചയില്‍ ഷോകള്‍ കൂട്ടി - ഷാരൂഖ് ഖാന്‍

ഒരു മാസത്തോളം പഠാന്‍ സോളോ റിലീസ് ആസ്വദിച്ചിരുന്നു. സിനിമയുടെ ഡിമാന്‍ഡ് ഉയര്‍ന്നതോടെ ഷോകള്‍ കൂട്ടുകയും ചെയ്‌തിരുന്നു

Pathaan continues to rule box office  Pathaan  Shehzada release  SRK movie shows increased despite Shehzada release  SRK movie shows increased  SRK movie  SRK  പഠാന്‍ ബോക്‌സ്‌ ഓഫീസിനെ തൊടാതെ ഷെഹ്‌സാദ  പഠാന്‍ ബോക്‌സ്‌ ഓഫീസ്‌  ഷെഹ്‌സാദ  പഠാന്‍  Pathaan is still going strong at the box office  Exhibitors have increased Pathaan shows  Pathaan to retain a hold at the box office  Pathaan Shehzada marketing tricks  Pathaan enjoyed the benefits of a solo release  Shehzada opening day ticket offer  Shah Rukh Khan came back to big screen after Zero  Pathaan gross collection  Pathaan will cross Bahubali Hindi record  പഠാന്‍ സോളോ റിലീസ്  ഷാരൂഖ് ഖാന്‍  കാര്‍ത്തിക് ആര്യന്‍
പഠാന്‍ ബോക്‌സ്‌ ഓഫീസിനെ തൊടാതെ ഷെഹ്‌സാദ
author img

By

Published : Feb 19, 2023, 4:09 PM IST

Pathaan is still going strong at the box office: ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ 'പഠാന്‍' തിയേറ്ററുകളില്‍ എത്തിയിട്ട് ഒരു മാസത്തോടടുക്കുകയാണ്. നാലാം ആഴ്‌ചയിലേയ്‌ക്ക് കടക്കുമ്പോഴും 'പഠാന്‍റെ' ബോക്‌സ്‌ ഓഫിസ് ശക്തമായി തന്നെ മുന്നേറുകയാണ്.

Pathaan enjoyed the benefits of a solo release: രണ്ട് ദിവസം മുമ്പാണ് (ഫെബ്രുവരി 17) കാര്‍ത്തിക് ആര്യന്‍റെ 'ഷെഹ്‌സാദ'യും, മാര്‍വെല്ലിന്‍റെ ഹോളിവുഡ് ചിത്രം 'ആന്‍റ്‌ മാന്‍ ആന്‍ഡ്‌ ദി വാസ്‌പ്‌: ക്വാണ്ടംമാനിയ'യും തിയേറ്ററുകളിലെത്തിയത്. 'പഠാന്‍' റിലീസായ ജനുവരി 25 മുതല്‍ ഫെബ്രുവരി 16 വരെ മറ്റ് വലിയ റിലീസുകളൊന്നും ഇല്ലാതിരുന്നതിനാല്‍ നാലാഴ്‌ചയോളം 'പഠാന്‍' ഒരു സോളോ റിലീസിന്‍റെ ഗുണങ്ങള്‍ ആസ്വദിച്ചു.

Exhibitors have increased Pathaan shows: ഇപ്പോഴിതാ ഷാരൂഖ് ഖാന്‍ ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. നാലാം ആഴ്‌ചയിൽ 'പഠാന്‍റെ' ഷോകൾ വർധിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. ഇന്ത്യയിലുടനീളം 'പഠാന്‍റെ' ഡിമാന്‍ഡ് വര്‍ധിച്ചതോടെ രാജ്യമൊട്ടാകെ ഷോകള്‍ കൂട്ടാന്‍ എക്‌സിബിറ്റേഴ്‌സ് വിഭാഗം തീരുമാനിച്ചു.

Pathaan to retain a hold at the box office despite new releases: 'ഷെഹ്‌സാദ'യും 'ആന്‍റ്‌ മാന്‍ ആന്‍ഡി ദി വാസ്‌പ്: ക്വാണ്ടംമാനിയ'യും ബോക്‌സ്‌ ഓഫിസില്‍ 'പഠാനോ'ട് കടുത്ത മത്സരം നേരിടും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും, പ്രേക്ഷകര്‍ ആകര്‍ഷിക്കപ്പെട്ടത് സിദ്ധാര്‍ഥ് ആനന്ദിന്‍റെ സ്‌പൈ ത്രില്ലറിലായിരുന്നു. പുതിയ റിലീസുകള്‍ക്കിടയില്‍ ടിക്കറ്റ് നിരക്കിലുണ്ടായ വിലക്കുറവും ബോക്‌സ്‌ ഓഫിസില്‍ പിടിച്ചുനില്‍ക്കാന്‍ 'പഠാന്' സഹായകരമായി.

Pathaan Shehzada marketing tricks: 'ഷെഹ്‌സാദ'യുടെ റിലീസ് ദിനം 110 രൂപയായി 'പഠാന്‍റെ' ടിക്കറ്റ് നിരക്ക് നിര്‍മാതാക്കള്‍ കുറച്ചിരുന്നു. അതേസമയം ശനിയാഴ്‌ച 200 രൂപയ്‌ക്ക് ടിക്കറ്റ് ലഭ്യമാണെന്ന് യാഷ് രാജ് ഫിലിം അറിയിച്ചു.

Shehzada opening day ticket offer: 'പഠാന്‍' നിര്‍മാതാക്കളുടെ പുതിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ 'ഷെഹ്‌സാദ' ടീമും പുതിയ ആശയവുമായി പ്രദര്‍ശന ദിനം എത്തിയിരുന്നു. ഫെബ്രുവരി 17ന് 'പഠാന്‍' ടിക്കറ്റ് 110 രൂപയ്‌ക്ക് വിറ്റപ്പോള്‍, ഒരു ടിക്കറ്റിന് ഒന്ന് സൗജന്യമായാണ് 'ഷെഹ്‌സാദ' നിര്‍മാതാക്കള്‍ ഓഫര്‍ നല്‍കിയത്. 'ഷെഹ്‌സാദ'യുടെ ആദ്യ പ്രദര്‍ശന ദിനത്തില്‍ മാത്രമായിരുന്നു ഈ ആനുകൂല്യം.

Shah Rukh Khan came back to big screen after Zero: നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ്‌ സ്‌ക്രീനിലേയ്‌ക്കുള്ള ഷാരൂഖ് ഖാന്‍റെ തിരിച്ചുവരവ് കൂടിയായിരുന്നു 'പഠാന്‍'. കിംഗ് ഖാന്‍റെ ഈ തിരിച്ചുവരവ് വെറുതെയായില്ല. സമീപകാലത്ത് ബോളിവുഡ് ബോക്‌സ്‌ ഓഫിസ് പരാജയങ്ങള്‍ തുടര്‍ക്കഥയായി മാറിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് തലയെടുപ്പോടെയുള്ള 'പഠാന്‍റെ' വരവ്.

Also Read: മുടി നീട്ടി വളര്‍ത്തില്ല, വിഗ്‌ വയ്‌ക്കും; ഷാരൂഖും സൽമാനും ഒന്നിക്കും; ടൈഗര്‍ 3 ചിത്രീകരണ വിവരങ്ങള്‍ പുറത്ത്

Pathaan gross collection: പ്രദര്‍ശന ദിനം മുതല്‍ മികച്ച രീതിയില്‍ മുന്നേറിയ 'പഠാന്‍' 1000 കോടി എന്ന കടമ്പയിലേയ്‌ക്കുള്ള ഓട്ടത്തിലാണിപ്പോള്‍. 981 കോടി രൂപയാണ് 'പഠാന്‍റെ' ഇതുവരെയുള്ള ആഗോള ഗ്രോസ് കലക്ഷന്‍. 508.10 കോടി രൂപയാണ് സിനിമയുടെ ഡൊമസ്‌റ്റിക് നെറ്റ് ബോക്‌സ്‌ ഓഫിസ് കലക്ഷന്‍.

Pathaan will cross Bahubali Hindi record: അതേസമയം 'ബാഹുബലി 2' ഹിന്ദി പതിപ്പിന്‍റെ എക്കാലത്തെയും കലക്ഷന്‍ റെക്കോഡ് മറികടക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ 'പഠാന്‍'. 'ബാഹുബലി'യുടെ (ഹിന്ദി) റെക്കോഡ് മറികടന്നാല്‍ എക്കാലത്തെയും ഉയര്‍ന്ന വരുമാനം നേടുന്ന ഹിന്ദി ചിത്രമായി 'പഠാന്‍' മാറും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.