ETV Bharat / entertainment

സ്‌കൈ ഡൈവ് ആഘോഷമാക്കി നടി പാര്‍വതി തിരുവോത്ത്, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍ - പാര്‍വതി തിരുവോത്ത്

സോഷ്യല്‍ മീഡിയയില്‍ തന്‍റെ നിലപാടുകളും അഭിപ്രായങ്ങളും പങ്കുവെക്കാറുണ്ട് പാര്‍വതി. മുന്‍പ് പലതവണ സൈബര്‍ ആക്രമണം നേരിട്ട താരമാണ് പാർവതി തിരുവോത്ത്.

parvathy actress  parvathy thiruvothu sky dive video  parvathy thiruvothu video  parvathy thiruvothu latest news  പാര്‍വതി സ്‌കൈ ഡൈവ് വീഡിയോ  പാര്‍വതി തിരുവോത്ത്  നടി പാര്‍വതി
സ്‌കൈ ഡൈവ് ആഘോഷമാക്കി നടി പാര്‍വതി തിരുവോത്ത്, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
author img

By

Published : May 15, 2022, 7:28 PM IST

മലയാള സിനിമയില്‍ അഭിനയത്തിന്‍റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് നടി പാര്‍വതി തിരുവോത്ത്. അഭിനയ മികവ് കൊണ്ടും തന്‍റെ നിലപാട് കൊണ്ടും പാര്‍വതി എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. കരിയറിന്‍റെ തുടക്കത്തില്‍ മോളിവുഡില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതിരുന്ന താരം പിന്നീടുളള തിരിച്ചുവരവിലാണ് തിളങ്ങിയത്.

ബാംഗ്ലൂര്‍ ഡേയ്‌സ്, ചാര്‍ലി, എന്ന് നിന്‍റെ മൊയ്‌തീന്‍ പോലുളള പടങ്ങള്‍ പാര്‍വതിയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. സൂപ്പര്‍താര ചിത്രങ്ങളില്‍ എല്ലാം നായികയായി പാര്‍വതി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. സിനിമകള്‍ക്ക് പുറമെ മലയാള സിനിമയിലെ വനിതാ കൂട്ടായ്‌മയായ വിമന്‍ ഇന്‍ സിനിമ കലക്‌ടീവിന്‍റെ അമരത്തും പാര്‍വതിയുണ്ട്.

തനിക്ക് പറയാനുളള കാര്യങ്ങളെല്ലാം ധൈര്യത്തോടെ എപ്പോഴും തുറന്നുപറയാറുണ്ട് നടി. പാര്‍വതിയുടെതായി വന്ന ഒരു പുതിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ദുബായില്‍ വച്ച് നടത്തിയ സ്കൈ ഡൈവ് വീഡിയോ ആണ് താരം പുറത്തുവിട്ടത്.

ആകാശത്ത് പറക്കുന്നതിന്‍റെ ആവേശവും ആഘോഷവുമെല്ലാം നടി പങ്കുവച്ച പുതിയ വീഡിയോയില്‍ കാണാം. പാര്‍വതിയുടെ വീഡിയോ ഇന്‍റര്‍നെറ്റില്‍ ട്രെന്‍ഡിംഗാവുകയാണ്. തന്‍റെ പുതിയ വിശേഷങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ പാര്‍വതി എപ്പോഴും പങ്കുവെക്കാറുണ്ട്.

മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച പുഴുവാണ് പാര്‍വതിയുടെതായി പുറത്തിറങ്ങിയ പുതിയ സിനിമ. ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത സിനിമ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. നവാഗതയായ റത്തീനയാണ് മമ്മൂട്ടി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഉണ്ട സിനിമയുടെ തിരക്കഥാകൃത്ത് ഹര്‍ഷദിന്‍റെ രചനയിലാണ് സംവിധായിക ഈ ചിത്രം ഒരുക്കിയത്. പുഴുവില്‍ നെഗറ്റീവ് ഷേഡുളള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂക്കയ്‌ക്കൊപ്പം പ്രാധാന്യമുളള റോളില്‍ പാര്‍വതിയും എത്തുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.