ETV Bharat / entertainment

ഉളളടക്കത്തെച്ചൊല്ലി പ്രതിഷേധം; സ്വന്തം രാജ്യത്തിന്‍റെ ഓസ്‌കര്‍ എന്‍ട്രി സിനിമ നിരോധിച്ച് പാകിസ്ഥാന്‍

Pakistan bans its official Oscar entry: സ്വന്തം രാജ്യത്തിന്‍റെ ഓസ്‌കര്‍ എന്‍ട്രി ചിത്രമായ ജോയ്‌ലാന്‍ഡ് ആണ് പാകിസ്ഥാന്‍ നിരോധിച്ചത്. നവംബറില്‍ സിനിമ റിലീസിനൊരുങ്ങവെയാണ് വിലക്കേര്‍പ്പെടുത്തിയത്.

Pakistan bans its official Oscar entry Joyland  Joyland over repugnant material  Joyland  Pakistan bans its official Oscar entry  Pakistan bans  Oscar entry  Oscar entry Joyland  Oscar entry Joyland over repugnant material  Oscar  സ്വന്തം രാജ്യം തന്നെ ഓസ്‌കര്‍ എന്‍ട്രി നിരോധിച്ചു  പാകിസ്‌താന്‍ ചിത്രത്തിന് സ്വന്തം രാജ്യം  ഓസ്‌കര്‍ എന്‍ട്രി നിരോധിച്ചു  ഓസ്‌കര്‍ എന്‍ട്രി  ഓസ്‌കര്‍  ജോയ്‌ലാന്‍ഡ്‌  Pakistan movie Joyland banned  Pakistan film Joyland  Joyland in film festivals  Joyland in Oscar Entry
ഉളളടക്കത്തെച്ചൊല്ലി പ്രതിഷേധം; സ്വന്തം രാജ്യത്തിന്‍റെ ഓസ്‌കര്‍ എന്‍ട്രി സിനിമ നിരോധിച്ച് പാകിസ്ഥാന്‍
author img

By

Published : Nov 14, 2022, 1:19 PM IST

Pakistan bans its official Oscar entry Joyland: ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ പാകിസ്ഥാന്‍ ചിത്രമാണ് സലിം സാദിക്ക് സംവിധാനം ചെയ്‌ത 'ജോയ്‌ലാന്‍ഡ്'. പാകിസ്ഥാന്‍റെ 2023ലെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടത് 'ജോയ്‌ലാന്‍ഡ്' ആണ്. ഇപ്പോഴിതാ സ്വന്തം രാജ്യം തന്നെ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

Pakistan movie Joyland banned: ആക്ഷേപകരമായ ഉള്ളടക്കമാണ് ചിത്രത്തിന്‍റേതെന്ന് ചൂണ്ടിക്കാട്ടിയാണ് സിനിമയ്ക്ക് അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. സിനിമയുടെ പ്രമേയം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനുള്ള അനുമതി ലഭിച്ച് മാസങ്ങള്‍ പിന്നിടുന്ന സാഹചര്യത്തിലാണ് അധികൃതരുടെ ഈ നീക്കം.

Joyland in Oscar Entry: കഴിഞ്ഞ ഓഗസ്‌റ്റ് 17നാണ് പാക് സര്‍ക്കാര്‍ 'ജോയ്‌ലാന്‍ഡിന്' പ്രദര്‍ശനാനുമതി നല്‍കിയത്. പിന്നാലെ സിനിമയുടെ ഉള്ളടക്കത്തെ ചൊല്ലി പ്രതിഷേധങ്ങളും എതിര്‍പ്പുകളും ഉയര്‍ന്നിരുന്നു. പ്രതിഷേധങ്ങള്‍ ശക്തമായതോടെയാണ് വാര്‍ത്ത പ്രക്ഷേപണ വിനിമയ മന്ത്രാലയം സിനിമ നിരോധിക്കണമെന്ന തീരുമാനത്തിലെത്തിയത്. നവംബര്‍ 18ന്‌ 'ജോയ്‌ലാന്‍ഡ്‌' റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയത്.

1979ലെ മോഷന്‍ പിക്‌ചര്‍ ഓര്‍ഡിനന്‍സിന്‍റെ സെക്ഷന്‍ 9ല്‍ പറഞ്ഞിരിക്കുന്നത് പോലെ സമൂഹത്തിന്‍റെ സാമൂഹിക മൂല്യങ്ങളോടും ധാര്‍മിക നിലവാരങ്ങളോടും പൊരുത്തപ്പെടാത്തതും സഭ്യതയുടെയും സദാചാരത്തിന്‍റെയും മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതുമായ കാര്യങ്ങള്‍ സിനിമയില്‍ അടങ്ങിയിട്ടുണ്ടെന്ന് രേഖാമൂലമുള്ള പരാതികള്‍ ലഭിച്ചുവെന്നാണ് സിനിമ നിരോധനത്തില്‍ മന്ത്രാലയം വ്യക്തമാക്കിയത്.

Pakistan film Joyland: ഉറുദു ഭാഷയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലാഹോറിലെ ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ചിത്രം പറയുന്നത്. കുടുംബത്തിലെ ഇളയ മകനാണ് സിനിമയിലെ നായകന്‍. ഈ യുവാവ് രഹസ്യമായി ഒരു ഡാന്‍സ് തിയേറ്ററില്‍ ചേരുന്നതും ട്രാന്‍സ് യുവതിയുമായി പ്രണയത്തിലാകുന്നതുമാണ് 'ജോയ്‌ലാന്‍ഡി'ന്‍റെ ഇതിവൃത്തം.

സലിം സാദിഖിന്‍റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ചിത്രം. സാനിയ സയീദ്, അലി ജുനേജോ, സര്‍വത് ഗിലാനി, അലീന ഖാന്‍, സല്‍മാന്‍ പീര്‍സാദ, റാസ്‌തി ഫാറൂഖ്, സൊഹാലി സമീര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.

Joyland in film festivals: കാന്‍ ചലച്ചിത്ര മേളയിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു. കാന്‍ മേളയില്‍ പ്രദര്‍ശിപ്പിച്ച ആദ്യ പാകിസ്‌ഥാനി ചിത്രം കൂടിയാണ് 'ജോയ്‌ലാന്‍ഡ്‌'. മേളയില്‍ ഈ സിനിമയ്‌ക്ക് ക്വീര്‍ പാം പുരസ്‌കാരവും നേടിയിരുന്നു. കാന്‍ കൂടാതെ ടൊറന്‍റോ, ബുസാന്‍ ചലച്ചിത്ര മേളകളിലും സിനിമ പ്രദര്‍ശനത്തിനെത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.