ETV Bharat / entertainment

വീണ്ടും ഞെട്ടിക്കാന്‍ വിക്രം, ഇതുവരെ കാണാത്ത ലുക്കില്‍ താരം; ഫസ്‌റ്റ്‌ ലുക്കിനൊപ്പം ടൈറ്റില്‍ എത്തി - വിക്രമിന്‍റെ 61മത്തെ ചിത്രം

Thangalaan Title Announcement: വിക്രം പാ രഞ്ജിത്ത് ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. തങ്കളാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിക്രമിന്‍റെ 61മത്തെ ചിത്രം കൂടിയാണ്‌.

വീണ്ടും ഞെട്ടിക്കാന്‍ വിക്രം  വിക്രം  ഫസ്‌റ്റ്‌ ലുക്കിനൊപ്പം ടൈറ്റില്‍  Pa Ranjith Vikram movie  Thangalaan Title Announcement  Thangalaan  Vikram Pa Ranjith movie Thangalaan  ചിയാന്‍ വിക്രം  ചിയാന്‍  വിക്രം  പാ രഞ്ജിത്ത്  Vikram makeover in Thangalaan  More about Thangalaan  Thangalaan cast and crew  Vikram latest movies  വിക്രമിന്‍റെ 61മത്തെ ചിത്രം  തങ്കളാന്‍
വീണ്ടും ഞെട്ടിക്കാന്‍ വിക്രം, ഇതുവരെ കാണാത്ത ലുക്കില്‍ താരം; ഫസ്‌റ്റ്‌ ലുക്കിനൊപ്പം ടൈറ്റില്‍ എത്തി
author img

By

Published : Oct 24, 2022, 11:37 AM IST

Vikram Pa Ranjith movie Thangalaan: പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം! ചിയാന്‍ വിക്രം- പാ രഞ്ജിത്ത് ചിത്രം അണിയറയില്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത വന്നതു മുതല്‍ ആകാംക്ഷയിലാണ് ആരാധകര്‍. ചിയാന്‍ 61 എന്ന്‌ താല്‍ക്കാലികമായി പേരിട്ടുകൊണ്ടായിരുന്നു ചിത്ര പ്രഖ്യാപനം നടത്തിയത്.

Thangalaan Title Announcement: ഇപ്പോഴിതാ സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 'തങ്കളാന്‍' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഫസ്‌റ്റ്‌ ലുക്ക്‌ വീഡിയോക്കൊപ്പമാണ് അണിയറപ്രവര്‍ത്തകര്‍ ടൈറ്റില്‍ പുറത്തുവിട്ടത്.

Vikram makeover in Thangalaan: സിനിമയുടെ കഥ പറയുന്ന കാലഘട്ടത്തെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ടുള്ളതാണ് വീഡിയോ. ഇതുവരെ കാണാത്ത ഗംഭീര ഗെറ്റപ്പാണ് ചിത്രത്തില്‍ വിക്രത്തിന്. മലയാളി താരം പാര്‍വതി തിരുവോത്തും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

More about Thangalaan: കര്‍ണാടകത്തിലെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ്‌ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണിത്. 19-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ നടന്ന ഒരു സംഭവത്തെ ആസ്‌പദമാക്കിയുള്ളതാണ് സിനിമ. പിരീഡ്‌ ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം വലിയ സ്‌കെയിലിലാണ് ഒരുങ്ങുന്നത്. 2021 ഡിസംബറിലായിരുന്നു ചിത്ര പ്രഖ്യാപനം. ത്രീ ഡിയില്‍ ഒരുങ്ങുന്ന സിനിമയുടെ ടെസ്‌റ്റ്‌ ഷൂട്ട് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

Thangalaan cast and crew: സ്‌റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന്‌ ഒരുക്കുന്ന സിനിമയുടെ നിര്‍മാണം കെ.ഇ ജ്ഞാനവേല്‍ രാജയാണ്. സ്‌റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ്‌ ചിത്രമായിരിക്കും ഇതെന്ന് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ നേരത്തെ പറഞ്ഞിട്ടുണ്ട്. ജി.വി പ്രകാശ്‌കുമാര്‍ ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കുന്നത്.

കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും സെല്‍വ ആര്‍ കെ ചിത്രസംയോജനവും നിര്‍വഹിക്കും. എസ് എസ് മൂര്‍ത്തിയാണ് കലാ സംവിധാനം. 'കെജിഎഫ്', 'വിക്രം' എന്നീ ചിത്രങ്ങള്‍ക്ക് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ അന്‍പറിവ് ആണ് ആക്ഷന്‍ കൊറിയോഗ്രഫി.

Vikram latest movies: മണിരത്‌നത്തിന്‍റെ 'പൊന്നിയിന്‍ സെല്‍വന്‍' ആയിരുന്നു വിക്രമിന്‍റേതായി ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ ചിത്രം. ആദിത്യ കരികാലന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിച്ചത്. ആദിത്യ കരികാലനായുള്ള വിക്രമിന്‍റെ വേഷപ്പകര്‍ച്ചയെ പ്രേക്ഷകര്‍ വാനോളം പുകഴ്‌ത്തിയിരുന്നു. പിന്നാലെ എത്തുന്ന 'തങ്കളാനി'ലെ താരത്തിന്‍റെ കഥാപാത്രവും പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ.

Also Read: കെജിഎഫ്‌ പശ്ചാത്തലത്തില്‍ ചിയാന്‍ 61; ടൈറ്റില്‍ പ്രഖ്യാപനം ഉടന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.