ETV Bharat / entertainment

Oscars 2023 : ഓസ്‌കറില്‍ ഇന്ത്യയ്‌ക്ക് ചരിത്ര നിമിഷം ; 'ദ എലിഫന്‍റ്‌ വിസ്‌പറേഴ്‌സ്‌' മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം

മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തിൽ ഓസ്‌കർ നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി ദ എലിഫന്‍റ്‌ വിസ്‌പറേഴ്‌സ്‌

Oscars 2023  ഇന്ത്യയിലേയ്‌ക്ക് ഓസ്‌കര്‍  The Elephant Whisperers Wins Best Documentary  The Elephant Whisperers Wins  The Elephant Whisperers  ദി എലിഫന്‍റ്‌ വിസ്‌പറേഴ്‌സ്‌ മികച്ച ഡോക്യുമെന്‍ററി  ദി എലിഫന്‍റ്‌ വിസ്‌പറേഴ്‌സ്‌  മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം  മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തിൽ  ഓസ്‌കർ നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായ  95ാമത് ഓസ്‌കര്‍ പുരസ്‌കാരം  The Elephant Whisperers Wins Best Documentary
ദി എലിഫന്‍റ്‌ വിസ്‌പറേഴ്‌സ്‌ മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം
author img

By

Published : Mar 13, 2023, 9:11 AM IST

Updated : Mar 13, 2023, 12:30 PM IST

ലോസ്‌ ഏഞ്ചല്‍സ് : ഡോള്‍ബി തിയേറ്ററില്‍ 95ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തിന് അഭിമാന നിമിഷം. ഇന്ത്യന്‍ ഡോക്യുമെന്‍ററി ഫിലിം 'ദ എലിഫന്‍റ്‌ വിസ്‌പറേഴ്‌സ് മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം ആയി തെരഞ്ഞെടുക്കപ്പെട്ടു. 'ഹൗലൗട്ട്', 'ദ മാർത്ത മിച്ചൽ എഫക്‌റ്റ്', 'സ്‌ട്രെയിഞ്ചർ അറ്റ് ദി ഗേറ്റ്', 'ഹൗ ഡു യു മെഷർ എ ഇയർ' എന്നീ നാല് ചിത്രങ്ങളോട്‌ മത്സരിച്ചാണ് 'ദ എലിഫന്‍റ്‌ വിസ്‌പറേഴ്‌സ്‌' അംഗീകാരം നേടിയത്.

ഡോക്യുമെന്‍ററി വിഭാഗത്തിൽ ഓസ്‌കർ നേടുന്ന ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണിത്. അതേസമയം ഇതേ വിഭാഗത്തില്‍ നോമിനേറ്റ് ചെയ്യപ്പെടുന്ന മൂന്നാമത്തെ ചിത്രവുമാണ്. 1969ല്‍ 'ദ ഹൗസ് ദാറ്റ് ആനന്ദ ബില്‍റ്റ്', 1979ല്‍ 'ആന്‍ എന്‍കൗണ്ടര്‍ വിത്ത് ഫെയിസസ്‌' എന്നിവയായിരുന്നു ഈ വിഭാഗത്തില്‍ ഓസ്‌കറിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റ് ചിത്രങ്ങള്‍.

കാർത്തികി ഗോൺസാൽവസ് ആണ് സംവിധാനം.ഗുനീത് മോംഗ നിർമാണവും നിര്‍വഹിച്ചു. തമിഴ്‌നാട്ടിലെ മുതുമല ദേശീയ ഉദ്യാനത്തിലെ ദമ്പതികളായ ബൊമ്മന്‍റെയും ബെല്ലിയുടെയും സംരക്ഷണയിലുള്ള രഘു എന്ന ആനക്കുട്ടിയുടെ കഥ പറയുന്ന ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിമാണ് 'ദ എലിഫന്‍റ്‌ വിസ്‌പറേഴ്‌സ്‌'.

ബൊമ്മ - ബെല്ലി ദമ്പതികളും ആനക്കുട്ടിയും തമ്മിലുള്ള ആത്മബന്ധത്തെ മാത്രമല്ല, അവരുടെ ചുറ്റുപാടുകളിലൂടെ പ്രകൃതി സൗന്ദര്യത്തെയും ഡോക്യുമെന്‍ററി ആഘോഷിക്കുന്നു. 2022 ഡിസംബര്‍ 8ന് നെറ്റ്ഫ്ലിക്‌സിലൂടെയാണ് 'ദ എലിഫന്‍റ്‌ വിസ്‌പറേഴ്‌സ്' റിലീസ് ചെയ്‌തത്.

ഓസ്‌കറിലെ ഇന്ത്യന്‍ നേട്ടങ്ങള്‍ : ഇന്ത്യയ്‌ക്ക് ഓസ്‌കര്‍ അവാര്‍ഡില്‍ ഇതൊരു പ്രത്യേക വര്‍ഷമായിരുന്നു.'ദ എലിഫന്‍റ്‌ വിസ്‌പറേഴ്‌സി'ന് മാത്രമല്ല, ബ്രഹ്മാണ്ഡ സംവിധായകന്‍ എസ്എസ് രാജമൗലിയുടെ ബ്ലോക്ക്ബസ്‌റ്റര്‍ ചിത്രം 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിനും ഓസ്‌കര്‍ അവാര്‍ഡ് ലഭിച്ചു. മികച്ച ഗാനത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡാണ് 'നാട്ടു നാട്ടു' സ്വന്തമാക്കിയത്.

കൂടാതെ ചലച്ചിത്ര സംവിധായകന്‍ ഷൗനക് സെന്നിന്‍റെ 'ഓൾ ദാറ്റ് ബ്രീത്ത്‌സ്' മികച്ച ഡോക്യുമെന്‍ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിച്ചെങ്കിലും 'നവാല്‍നി' ആണ് ഈ വിഭാഗത്തില്‍ അംഗീകാരത്തിന് അര്‍ഹമായത്.

Also Read: Oscar 2023 : ഡോള്‍ബി തിയേറ്ററില്‍ ഇന്ത്യന്‍ വസന്തം ; 'ദ എലിഫന്‍റ്‌ വിസ്‌പറേഴ്‌സി'ന് മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിമിനുള്ള ഓസ്‌കര്‍

ഓസ്‌കറിലെ ദീപികയുടെ സാന്നിധ്യം: ബോളിവുഡ് താരം ദീപിക പദുകോണും 2023ലെ ഓസ്‌കര്‍ അവാര്‍ഡില്‍ സാന്നിധ്യം അറിയിച്ചു. അവതാരകയായാണ് ദീപിക പദുകോണ്‍ ലോസ്‌ ഏഞ്ചല്‍സിലെ ഓസ്‌കര്‍ വേദിയിലെത്തിയത്. ഓസ്‌കര്‍ വേദിയിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം കൂടിയായിരുന്നു ദീപിക. പെർസിസ് ഖംബട്ട, പ്രിയങ്ക ചോപ്ര എന്നിവരാണ് ഇതിന് മുമ്പ് ഓസ്‌കര്‍ വേദിയിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍.

ജിമ്മി കിമ്മല്‍ ആയിരുന്നു ഓസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങിലെ അവതാരകന്‍. മൂന്നാം തവണയാണ് ജിമ്മി കിമ്മില്‍ ഓസ്‌കറില്‍ അവതാരകനായെത്തുന്നത്.

ലേഡി ഗാഗ ഒഴികെ, ഈ വർഷത്തെ മികച്ച ഗാനത്തിനുള്ള ഓസ്‌കർ നോമിനികളെല്ലാം ചടങ്ങില്‍ പെര്‍ഫോം ചെയ്‌തു. രാഹുൽ സിപ്ലിഗഞ്ചും കാല ഭൈരവയും ചേര്‍ന്നാണ് നാട്ടു നാട്ടു ഗാനം അവതരിപ്പിച്ചത്. ബ്ലാക്ക് പാന്തറിലെ ലിഫ്റ്റ് മി അപ്പ് എന്ന ഗാനം റിഹാനയും ഡോള്‍ബിയുടെ അരങ്ങിലെത്തിച്ചു. സോഫിയ കാർസണ്‍, ഡയാനെ വാറന്‍ (അപ്ലൗസ്), സ്‌റ്റെഫാനി ഹ്സു, ഡേവിഡ് ബൈറിന്‍, സണ്‍ ലക്‌സ്‌ (ദിസ് ഈസ് എ ലൈഫ്) എന്നിവരും ഓസ്‌കര്‍ വേദിയില്‍ അവതരണങ്ങള്‍ നടത്തി.

Last Updated : Mar 13, 2023, 12:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.