Project K first look poster: സൂപ്പര്‍ താരം പ്രഭാസിന്‍റെ 43-ാം ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ താരത്തിന് നിരവധി പേരാണ് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. പിറന്നാളിനോടനുബന്ധിച്ച് താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ പ്രോജക്‌ട് കെ യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
വൈജയന്തി മൂവീസാണ് പ്രോജക്‌ട് കെയുടെ പോസ്‌റ്റര്‍ പങ്കുവച്ചത്. പോസ്‌റ്ററിനൊപ്പം താരത്തിന് ആശംസകളും നേര്‍ന്നിട്ടുണ്ട്. നമ്മുടെ പ്രിയപ്പെട്ട പ്രഭാസിന് ജന്മദിനാശംസകള്‍. സ്വർണ്ണ കവചത്തിൽ പൊതിഞ്ഞ ഒരു കയ്യും ചുറ്റികയുമാണ് പോസ്‌റ്ററില്‍. "വീരന്‍മാര്‍ ജനിക്കുന്നില്ല, അവര്‍ ഉയരുന്നു" -ഇപ്രകാരമാണ് പോസ്‌റ്ററില്‍ കുറിച്ചിരിക്കുന്നത്.
-
Here's wishing our Darling #Prabhas a Super Happy Birthday.#ProjectK #HappyBirthdayPrabhas pic.twitter.com/DwqMXNXHTO
— Vyjayanthi Movies (@VyjayanthiFilms) October 23, 2022 " class="align-text-top noRightClick twitterSection" data="
">Here's wishing our Darling #Prabhas a Super Happy Birthday.#ProjectK #HappyBirthdayPrabhas pic.twitter.com/DwqMXNXHTO
— Vyjayanthi Movies (@VyjayanthiFilms) October 23, 2022Here's wishing our Darling #Prabhas a Super Happy Birthday.#ProjectK #HappyBirthdayPrabhas pic.twitter.com/DwqMXNXHTO
— Vyjayanthi Movies (@VyjayanthiFilms) October 23, 2022
പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രോജക്‌ട് കെ'. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തിലായൊരുങ്ങുന്ന ചിത്രത്തില്‍ പ്രഭാസിനെ കൂടാതെ അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍ എന്നിവരും സുപ്രധാന വേഷത്തിലെത്തും. നടി ദിഷ പഠാനിയും പ്രോജക്‌ട് കെയില്‍ വേഷമിടുന്നുണ്ട്. വൈജയന്തി ഫിലിംസാണ് സിനിമയുടെ നിര്‍മാണം. മിക്കി ജെ മെയര്‍ ആണ് പ്രഭാസ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.