ETV Bharat / entertainment

വാജ്‌പേയിയുടെ ജന്മദിനത്തില്‍ പങ്കജ് ത്രിപാഠി ചിത്രത്തിന്‍റെ ഫസ്‌റ്റ്‌ ലുക്ക് പുറത്ത് - അടല്‍ ബിഹാരി വാജ്പേയി

Pankaj Tripathi first look: മേം അടല്‍ ഹൂന്‍ എന്ന ചിത്രത്തിലെ പങ്കജ് ത്രിപാഠിയുടെ ഫസ്‌റ്റ് ലുക്ക് പുറത്ത്

Pankaj Tripathi first look from Main Atal Hoon  Pankaj Tripathi first look  Main Atal Hoon  Atal Bihari Vajpayee birth anniversary  Atal Bihari Vajpayee  Pankaj Tripathi  പങ്കജ് ത്രിപാഠിയുടെ ഫസ്‌റ്റ്‌ ലുക്ക്  വാജ്‌പേയിയുടെ ജന്മദിനം  മേം അടല്‍ ഹൂന്‍  ങ്കജ് ത്രിപാഠിയുടെ ഫസ്‌റ്റ് ലുക്ക്  പങ്കജ് ത്രിപാഠി  അടല്‍ ബിഹാരി വാജ്പേയി  മേം അടല്‍ ഹൂന്‍ ഫസ്‌റ്റ് ലുക്ക്
വാജ്‌പേയിയുടെ ജന്മദിനത്തില്‍ പങ്കജ് ത്രിപാഠിയുടെ ഫസ്‌റ്റ്‌ ലുക്ക്
author img

By

Published : Dec 25, 2022, 5:26 PM IST

Updated : Dec 25, 2022, 5:36 PM IST

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് 'മേം അടല്‍ ഹൂന്‍'. ചിത്രത്തില്‍ പങ്കജ്‌ ത്രിപാഠി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു. അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സിനിമയിലെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

നടന്‍ പങ്കജ് ത്രിപാഠിയാണ് ചിത്രത്തില്‍ വാജ്‌പേയിയുടെ വേഷം ചെയ്യുന്നത്. മുന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ നടന്‍റെ രൂപമാറ്റം കാണാനായി നാളേറെയായി പ്രേക്ഷകര്‍ കാത്തിരിപ്പിലായിരുന്നു. ഫസ്‌റ്റ്‌ ലുക്ക് പുറത്തുവിട്ടതോടെ ഇതിന് വിരാമം കുറിച്ചിരിക്കുകയാണ്. പുറത്തിറങ്ങിയ പോസ്‌റ്ററില്‍ വാജ്‌പേയിയുമായി പങ്കജ്‌ ത്രിപാഠിക്ക് അപൂര്‍വ സാദൃശ്യമാണുള്ളത്.

ഫസ്‌റ്റ് ലുക്ക് പങ്കജ് ത്രിപാഠിയും തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. 'ഞാന്‍ ഇടറുകയോ തലതാഴ്‌ത്തുകയോ ചെയ്‌തിട്ടില്ല. ഞാന്‍ അചഞ്ചലനാണ്.'-എന്ന അടിക്കുറിപ്പോടുകൂടിയാണ് താരം പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്. നാല് വ്യത്യസ്ത രീതികളിലുള്ള പോസ്‌റ്ററുകളാണ് പുറത്തിറങ്ങിയത്.

കവി, രാഷ്‌ട്രതന്ത്രജ്ഞന്‍, നേതാവ്, മനുഷ്യ സ്‌നേഹി എന്നിങ്ങനെ ബഹുമുഖ പ്രതിഭയായ വാജ്പേയിയെയാണ് 'മേം അടല്‍ ഹൂന്‍' എന്ന ചിത്രത്തില്‍ കാണാനാവുകയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ദേശീയ അവാര്‍ഡ്‌ ജേതാവ് രവി ജാദവ് ആണ് സംവിധാനം. 2023 ഡിസംബറിലാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Also Read: 'വാജ്‌പേയി'യായി പങ്കജ് ത്രിപാഠി; ദേശീയ അവാർഡ് ജേതാവ് രവി ജാദവ് സംവിധാനം ചെയ്യുന്ന 'അടല്‍' 2023 ലെ ക്രിസ്‌മസിന്

ഉത്‌കര്‍ഷ് നൈതാനിയുടേതാണ് തിരക്കഥ. സമീര്‍ ആണ് ഗാന രചന. സലിം സുലൈമാന്‍ സംഗീതവും നിര്‍വഹിക്കും. വിനോദ്‌ ഭാനുശാലി, സന്ദീപ് സിംഗ്, സാം ഖാന്‍, കമലേഷ് ഭാനുശാലി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സീഷന്‍ അഹമ്മദും ശിവ് ശര്‍മയും ചേര്‍ന്നാണ് സഹനിര്‍മാണം. ഭാനുശാലി സ്‌റ്റുഡിയോസ് ലിമിറ്റഡും ലെജന്‍ഡ് സ്‌റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

Last Updated : Dec 25, 2022, 5:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.