ETV Bharat / entertainment

'ഭീഷ്‌മ പര്‍വത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ട്‌, കെജിഎഫ്‌ കണ്ടിട്ട് ആരെങ്കിലും തല്ലാന്‍ പോയോ?' - നല്ല സമയത്തിനെതിരെ എക്‌സൈസ്

Omar Lulu reacts on Nalla Samayam controversy: ഇതാദ്യമായല്ല മലയാള സിനിമയില്‍ മയക്കുമരുന്ന് ഉപയോഗം കാണിക്കുന്നതെന്ന് ഒമര്‍ ലുലു. മമ്മൂട്ടി മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ സിനിമകളെ താരതമ്യം ചെയ്‌തു കൊണ്ടായിരുന്നു സംവിധായകന്‍റെ പ്രതികരണം.

Nalla Samayam movie controversy  Omar Lulu reacts after excise case  Omar Lulu  Nalla Samayam movie  Nalla Samayam  ഭീഷ്‌മ പര്‍വത്തിലും ലൂസിഫറിലും  എംഡിഎംഎ  കെജിഎഫ്‌ കണ്ടിട്ട് തല്ലാന്‍ പോയോ  കെജിഎഫ്‌  Omar Lulu reacts on Nalla Samayam controversy  Nalla Samayam controversy  Nalla Samayam trailer controversy  Omar Lulu questioning other movies  Omar Lulu compare to KGF movie  Censor Board certified Nalla Samayam  ഒമര്‍ ലുലു  നല്ല സമയം  നല്ല സമയം ട്രെയിലറിനെതിരെ എക്‌സൈസ്  നല്ല സമയത്തിനെതിരെ എക്‌സൈസ്  Omar Lulu Facebook post
നല്ല സമയം വിവാദത്തില്‍ പ്രതികരിച്ച് ഒമര്‍ ലുലു
author img

By

Published : Dec 31, 2022, 12:03 PM IST

Updated : Dec 31, 2022, 12:18 PM IST

Nalla Samayam movie controversy: ഒമര്‍ ലുലുവിന്‍റെ 'നല്ല സമയം' തിയേറ്ററുകളിലെത്തിയ ദിനത്തില്‍ സിനിമയുടെ ട്രെയിലറിനെതിരെ എക്‌സൈസ് കേസെടുത്തതിന് പിന്നാലെ പ്രതികരിച്ച് സംവിധായകന്‍. ട്രെയിലറില്‍ എംഡിഎംഎയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന് കാണിച്ചാണ് എക്‌സൈസ് വകുപ്പ് കേസെടുത്തത്. ഈ സാഹചര്യത്തിലാണ് മറ്റ് സിനിമകളെ താരതമ്യം ചെയ്‌തുകൊണ്ട് വിശദീകരണങ്ങള്‍ നിരത്തി ഒമര്‍ ലുലു രംഗത്തെത്തിയിരിക്കുന്നത്.

Omar Lulu reacts after excise case: ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നിരവധി സിനിമകള്‍ ഇതിന് മുമ്പ് മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെന്നും തന്‍റെ സിനിമയ്‌ക്കെതിരെ ഇപ്പോള്‍ നടക്കുന്നത് എന്തൊക്കെയോ ലക്ഷ്യം വച്ചുള്ള ആക്രമണമാണെന്നാണ് ഒമര്‍ ലുലു പറയുന്നത്. മമ്മൂട്ടിയുടെ 'ഭീഷ്‌മ പര്‍വ'ത്തിലും മോഹന്‍ലാലിന്‍റെ 'ലൂസിഫറി'ലും എംഡിഎംഎ കാണിക്കുന്നുണ്ടെന്നും അവര്‍ക്കെതിരെ എന്തുകൊണ്ട് കേസ് എടുത്തില്ലെന്നും ഒമര്‍ ലുലു ചോദിക്കുന്നു.

Nalla Samayam trailer controversy: 'ട്രെയിലര്‍ റിലീസ് ചെയ്‌തിട്ട് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ ഇത്തരമൊരു കേസ് വന്നത് എങ്ങനെയെന്ന് അറിയില്ല. എന്നെ എക്‌സൈസില്‍ നിന്നും വിളിച്ചിരുന്നു. ഈ സിനിമ മയക്കുമരുന്ന് ഉപയോഗത്തിന് പ്രോത്സാഹിപ്പിക്കുന്നു എന്നാണ് അവര്‍ പറയുന്നത്. ഞാന്‍ അവരോട് സിനിമ കണ്ട ശേഷം പ്രതികരിക്കാന്‍ പറഞ്ഞു. ഇത് ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് സെന്‍സര്‍ ചെയ്‌ത സിനിമയാണ്. മയക്കു മരുന്ന് ഉപയോഗത്തിന്‍റെ പേരില്‍ അഡള്‍ട്‌സ്‌ ഒണ്‍ലി സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്‌ക്ക് ലഭിച്ചത്.

Omar Lulu Facebook post: കേസുമായി ബന്ധപ്പെട്ട് ഒമര്‍ ലുലു ഫേസ്‌ബുക്കില്‍ കുറിപ്പും പങ്കുവച്ചു. 'കാലിക്കറ്റ് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ വിളിച്ചിരുന്നു. നല്ല സമയം സിനിമയ്‌ക്കെതിരെ കേസ് എടുക്കണോ എന്ന് സിനിമ കണ്ടിട്ട് തീരുമാനിക്കും എന്നും ഇപ്പോള്‍ ട്രെയിലറിനെതിരെ മാത്രമെ കേസ് എടുത്തിട്ടുള്ളൂവെന്നും പറഞ്ഞു. പക്ഷേ എന്‍റെ ചോദ്യം ഇതാണ്. നവംബര്‍ 19ന് ഇറങ്ങി 22 ലക്ഷം പേര്‍ കണ്ട ട്രെയിലറിന് ഇപ്പോഴാണോ കേസ് എടുക്കുന്നത്?' -ഒമര്‍ ലുലു കുറിച്ചു.

Omar Lulu questioning other movies: ഇതാദ്യമായല്ല മലയാള സിനിമയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കാണിക്കുന്നതെന്നും ഒമര്‍ ലുലു പറയുന്നു. ഇതിന് മുമ്പും പല സിനിമകളിലും ഇത്തരം രംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. നമ്മുടെ സിനിമയുടെ കാര്യത്തില്‍ മാത്രം എന്തുകൊണ്ട് ഇത്തരമൊരു കേസ് വന്നു എന്നത് അത്ഭുതപ്പെടുത്തുന്നു. ഈ അടുത്തിറങ്ങിയ 'സാറ്റര്‍ഡേ നൈറ്റ്‌സ്‌', 'ഭീഷ്‌മ പര്‍വം', 'ലൂസിഫര്‍' തുടങ്ങിയ സിനിമകളില്‍ എംഡിഎംഎ കാണിക്കുന്നുണ്ട്. അവര്‍ക്കെതിരെ കേസ് വന്നില്ലല്ലോ?

എനിക്കെതിരെ മന:പൂര്‍വം ടാര്‍ഗറ്റ് ചെയ്യുന്നതു പോലെ തോന്നുന്നു. ഇവിടെ കോടതിയുണ്ടല്ലോ, കോടതിയില്‍ വിശ്വാസമുണ്ട്. ഇത് സമൂഹത്തില്‍ നടക്കുന്ന കാര്യമാണ്. അതുപോലും നമുക്ക് തുറന്ന് കാണിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെന്ത് ആവിഷ്‌കാര സ്വാതന്ത്ര്യമാണ് ഇവിടെയുള്ളത്.

Omar Lulu compare to KGF movie: 'കെജിഎഫ്‌' കണ്ടിട്ട് ആരെങ്കിലും വഴിയെ പോകുന്നവരെ തല്ലാന്‍ പോകുന്നുണ്ടോ? 'കെജിഎഫി'നോളം അടുത്ത് യൂത്തിനെ സ്വാധീനിച്ച സിനിമ വേറെ ഉണ്ടായിട്ടില്ല. അതില്‍ കാണിക്കുന്നത് പക്കാ ഇടിയും മാസുമാണ്. അത് കണ്ടിട്ട് ആരെങ്കിലും വഴിയില്‍ കിടന്ന് ഇടിക്കുന്നുണ്ടോ? ഇതൊക്കെ അസംബന്ധമാണ്. സിനിമ കണ്ട് അതുപോലെ അനുകരിക്കുന്നവരാണ് കേരളത്തിലെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

Censor Board certified Nalla Samayam: സെന്‍സര്‍ ബോര്‍ഡ് കണ്ടതിന് ശേഷം ഡ്രഗിന്‍റെ കണ്ടന്‍റ് ഉള്ളതുകൊണ്ടാണ് എ സര്‍ട്ടിഫിക്കറ്റ് തന്നത്. സിനിമ സ്‌റ്റേ ചെയ്യണം എന്ന് പറഞ്ഞും പരാതി ഉണ്ടെന്ന് കേള്‍ക്കുന്നുണ്ട്. എന്‍റെ സിനിമയ്‌ക്കെതിരെ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ എന്നറിയില്ല. 'ഇടുക്കി ഗോള്‍ഡ്' എന്നൊരു സിനിമ വന്നു അതിനെതിരെ കേസ് വന്നോ? 'ഹണി ബീ' എന്ന സിനിമ വന്നു. പിന്നെ എന്തിനാണ് എന്നെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നത്' -ഒമര്‍ ലുലു പറഞ്ഞു.

Also Read: ഒമര്‍ ലുലുവിന്‍റെ 'നല്ല സമയം' സിനിമയ്‌ക്കെതിരെ എക്‌സൈസ്‌ കേസ്

Last Updated : Dec 31, 2022, 12:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.