ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുന്നൂറിലധികം ചലച്ചിത്രങ്ങളില്‍ വേഷമിട്ട് ജനഹൃദയങ്ങൾ കീഴടക്കിയ താരവുമാണ് അന്തരിച്ച എൻ ടി രാമറാവു എന്ന എൻടിആർ. 1923 മെയ് 28ന് ജനിച്ച അദ്ദേഹത്തിന്‍റെ 100-ാം ജന്മദിനമാണിന്ന്. എൻടിആറിന്‍റെ ജന്മശതാബ്‌ദിയില്‍ ആശംസകൾ നേർന്നും ഓർമകൾ അയവിറക്കിയുമുള്ള പോസ്‌റ്റുകൾ സോഷ്യൽ മീഡിയകളിലാകെ നിറയുകയാണ്.
ഇതിനിടയില്‍ അദ്ദേഹത്തിന്‍റെ ചെറുമകനും തെലുഗു സൂപ്പർ താരവുമായ ജൂനിയർ എൻടിആർ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. മുത്തച്ഛന്‍റെ ജന്മദിനത്തില്‍ ഹൃദയംതൊടുന്ന പോസ്‌റ്റിനൊപ്പം എൻടിആറിന്‍റെ ഒരു ത്രോ ബാക്ക് ചിത്രവും താരം പങ്കുവച്ചു. "ഒരിക്കൽ കൂടി ഞങ്ങളുടെ ഹൃദയത്തിൽ തൊടൂ മുത്തച്ഛാ," ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ ജൂനിയർ എൻടിആർ ഇങ്ങനെ എഴുതി.
"അങ്ങയുടെ പാദങ്ങളാൽ സ്‌പർശിക്കപ്പെടാതെ, ഭൂമി ചുരുങ്ങിപ്പോവുന്നു. അങ്ങയെ കാണാൻ കഴിയാതെ, ജനഹൃദയം തകരുകയാണ്. അങ്ങയുടെ വലിയ ഹൃദയം ഒരിക്കല്‍ കൂടി കാണിക്കൂ, ഈ ഭൂമിയെ സ്‌പർശിക്കാനും ഹൃദയത്തെ തൊടാനും വരൂ മുത്തച്ഛാ-" ജൂനിയർ എൻടിആർ ട്വീറ്റ് ചെയ്‌തു. അങ്ങയുടെ സ്നേഹത്തിന് എന്നേക്കും അടിമയാണ് താനെന്നും കുറിച്ചു കൊണ്ടാണ് ജൂനിയർ എൻടിആർ ട്വീറ്റ് അവസാനിപ്പിക്കുന്നത്.
-
మా గుండెలను మరొక్కసారి తాకి పోండి తాతా 🙏🏻 pic.twitter.com/veKcoCWamx
— Jr NTR (@tarak9999) May 28, 2023 " class="align-text-top noRightClick twitterSection" data="
">మా గుండెలను మరొక్కసారి తాకి పోండి తాతా 🙏🏻 pic.twitter.com/veKcoCWamx
— Jr NTR (@tarak9999) May 28, 2023మా గుండెలను మరొక్కసారి తాకి పోండి తాతా 🙏🏻 pic.twitter.com/veKcoCWamx
— Jr NTR (@tarak9999) May 28, 2023
അതേസമയം, ശതാബ്‌ദി ആഘോഷങ്ങളിലെ ജൂനിയർ എൻടിആറിന്‍റെ അസാന്നിധ്യം ചർച്ചയായിരുന്നു. ചടങ്ങില്‍ നിരവധി സിനിമ- രാഷ്‌ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തിരുന്നു. സിനിമകളുമായി ബന്ധപ്പെട്ട മറ്റ് തിരക്കുകൾ കാരണമാകാം അദ്ദേഹത്തിന് ആഘോഷങ്ങളുടെ ഭാഗമാകാൻ കഴിയാഞ്ഞത് എന്ന തരത്തില്‍ ഊഹാപോഹങ്ങളും പരന്നിരുന്നു.
നിലവില്‍ കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന 'ദേവര'യുടെ തിരക്കുകളിലാണ് ജൂനിയർ എൻടിആർ. ബോക്‌സോഫിസിൽ വന്‍ വിജയമായിരുന്ന 'ജനത ഗാരേജി'ന് ശേഷം കൊരട്ടാല ശിവ ജൂനിയർ എൻടിആറുമായി വീണ്ടും കൈകോർക്കുന്ന ചിത്രമാണ് 'ദേവര'. ബോളിവുഡ് താരം ജാൻവി കപൂറാണ് ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ നായികയായി എത്തുന്നത്.
ALSO READ: വരുന്നത് 'ദേവര': ഫോട്ടോഷൂട്ടിൽ തിളങ്ങി ജൂനിയർ എൻടിആർ, തരംഗമായി മോണോക്രോം ചിത്രങ്ങൾ
ജാൻവിയുടെ ആദ്യ തെലുഗു ചിത്രം കൂടിയാണിത്. ബോളിവുഡ് താരം സെയ്‌ഫ് അലി ഖാനും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ദൈവം അല്ലെങ്കിൽ ദൈവതുല്യം എന്നർഥം വരുന്ന 'ദേവര' എന്ന പേരുമായി എത്തുന്ന ചിത്രം ബിഗ് സ്‌ക്രീനിൽ തരംഗം സൃഷ്‌ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
യുവസുധ ആർട്‌സ്, എന്‍.ടി.ആര്‍ ആർട്‌സ് എന്നിവയുടെ ബാനറിൽ മിക്കിലിനേനി സുധാകറും കോസരാജു ഹരികൃഷ്‌ണയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നന്ദമുരി കല്യാണ്‍ റാം ആണ് 'ദേവര' പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. അടുത്ത വർഷം (2024) ഏപ്രിൽ അഞ്ചിന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
അതേസമയം ചലച്ചിത്ര നടനും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുഗു ദേശം പാര്‍ട്ടിയുടെ സ്ഥാപകനുമായ എൻടിആറിന്‍റെ ഓർമകളിലാണ് ആരാധകരും രാഷ്‌ട്രീയ പിന്തുണക്കാരും. സര്‍ക്കാര്‍ ജോലി രാജിവച്ച് ചലച്ചിത്ര അഭിനയം ആരംഭിച്ച അദ്ദേഹം 300ലധികം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. എംടിആറിന്‍റെ ശ്രീകൃഷ്‌ണ -വിഷ്‌ണു വേഷങ്ങള്‍ അക്കാലത്ത് ഏറെ പ്രസിദ്ധമായിരുന്നു. അഭിനയം ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിച്ച ഇദ്ദേഹം 1982 മാര്‍ച്ച് 29നാണ് തെലുഗുദേശം രൂപീകരിക്കുന്നത്. 1983ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു.
ALSO READ: എൻടിആറിന്‍റെ ശതാബ്‌ദി ആഘോഷങ്ങളിൽ രജനീകാന്ത് പങ്കെടുക്കും; പരിപാടിക്ക് എത്തുക വൻ താരനിര