ETV Bharat / entertainment

'മോശമായി പെരുമാറിയതിന് സഹനടനെ തല്ലിയിട്ടുണ്ട്' ; വെളിപ്പെടുത്തലുമായി നോറ ഫത്തേഹി - Nora fatehi oh my god

കപിൽ ശർമ ഷോയിൽ പങ്കെടുത്തപ്പോഴാണ്, നോറ ഫത്തേഹി മുന്‍പ് താന്‍ നേരിട്ട മോശം അനുഭവവും അതിനോട് പ്രതികരിച്ചതുമായ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്

Nora fatehi  Nora Fatehi during action hero promotion  Nora recalls ugly fight with co star  Nora slapped co actor for misbehaving  മോശമായി പെരുമാറിയതിന് സഹനടനെ തല്ലി  സഹനടനെ തല്ലി  മനസുതുറന്ന് നോറ  കപിൽ ശർമ്മ ഷോ  മുംബൈ  bollywood news  nora  Nora fatehi hot  Nora fatehi oh my god  നോറ ഫത്തേഹി
മനസുതുറന്ന് നോറ
author img

By

Published : Mar 1, 2023, 7:32 PM IST

മുംബൈ : സിനിമ സെറ്റിൽ പലപ്പോഴും അഭിനേതാക്കൾ സഹനടന്മാരുമായി നല്ല രീതിയിൽ ഇടപഴകിക്കൊള്ളണമെന്നില്ല. ഇൻഡസ്ട്രിയിൽ പ്രണയത്തിലാകുന്നവരും അടുത്ത സുഹൃത്തുക്കളായി തുടരുന്നവരും നിരവധിയുണ്ടെങ്കിലും, ചിലർക്ക് സിനിമ സംഘത്തെക്കുറിച്ചോർക്കുമ്പോൾ ചില വേട്ടയാടുന്ന ഓർമകളാണ് അവശേഷിക്കുന്നത്. നർത്തകിയും അഭിനേത്രിയുമായ നോറ ഫത്തേഹിയുടെ ബോളിവുഡിലെ ആദ്യ നാളുകളിൽ അത്തരത്തിലുള്ള ഒരു സംഭവമാണുണ്ടായത്. തൻ്റെ ആദ്യ ചിത്രമായ റോറിൻ്റെ സെറ്റിൽ വച്ച് തനിക്കുണ്ടായ അനുഭവം താരം ഓര്‍ത്തെടുത്തു.

തന്നോട് മോശമായി പെരുമാറിയതിനെതുടർന്ന് സഹനടനെ താരം അടിക്കുകയും കാര്യങ്ങൾ വളരേ മോശപ്പെട്ട രീതിയിലാവുകയുമായിരുന്നു. സിനിമയുടെ സെറ്റിൽ വച്ച് സഹനടൻ തന്നോട് മോശമായി പെരുമാറിയെന്നും തുടർന്ന് സഹനടനെ നോറ അടിക്കുകയും സഹനടൻ നോറയെ തിരിച്ചടിക്കുകയുമായിരുന്നു നടി പറഞ്ഞു. നോറ വീണ്ടും നടനെ അടിച്ചപ്പോൾ നടൻ താരത്തിൻ്റെ മുടിക്ക് കുത്തിപ്പിടിക്കുകയായിരുന്നു. 2014ൽ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ഷൂട്ടിങ് ബംഗ്ലാദേശിൽ നടന്ന സമയമാണ് സംഭവം. തുടർന്ന് താരത്തെ രക്ഷിക്കാൻ സിനിമ സംഘം വേണ്ടിവന്നെന്നും നോറ പറഞ്ഞു.

also read: 'എന്നോട് മത്സരിക്കാനാകുന്നില്ല, കരിയര്‍ നശിപ്പിക്കാനാണ് ശ്രമം' ; ജാക്വിലിൻ ഫെർണാണ്ടസിനെതിരെ നടി നോറ ഫത്തേഹി

ആയുഷ്‌മാൻ ഖുറാനയുടെ ആൻ ആക്ഷൻ ഹീറോ സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി കഴിഞ്ഞ വർഷം നവംബറിൽ കപിൽ ശർമ ഷോയിലാണ് ദുരനുഭവം നോറ തുറന്നു പറഞ്ഞത്. വളരേ ലാഘവത്തോടെയാണ് നോറ തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞതെങ്കിലും ആയുഷ്‌മാനും ഷോയുടെ വിധികർത്താവ് അർച്ചന പുരൺ സിങും സംഭവമറിഞ്ഞ് ഞെട്ടിപ്പോയി. സാജിദ് ഖാൻ സംവിധാനം ചെയ്യുന്ന 100 പേർസൻ്റാണ് നോറയുടെ വരാനിരിക്കുന്ന സിനിമ. നോറയെ കൂടാതെ ജോൺ എബ്രഹാം, ഷെഹ്നാസ് ഗിൽ, റിതേഷ് ദേശ്‌മുഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.