ETV Bharat / entertainment

Matka | പാൻ ഇന്ത്യൻ ചിത്രം 'മട്‌ക' ; ലുക്ക് ടെസ്റ്റിനായി ഹൈദരാബാദിലെത്തി നോറ ഫത്തേഹി

വരുൺ തേജ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കരുണ കുമാർ ആണ്

Nora Fatehi in Hyderabad for Matka look test  Nora Fatehi in Hyderabad  Matka  Matka look test  Nora Fatehi Matka look test  Nora Fatehi movies  Nora Fatehi new movies  Pan Indian film Matka  മട്‌ക  പാൻ ഇന്ത്യൻ ചിത്രം  പാൻ ഇന്ത്യൻ ചിത്രം മട്‌ക  മട്‌ക ലുക്ക് ടെസ്റ്റിനായി നോറ ഫത്തേഹി  ഹൈദരാബാദിലെത്തി നോറ ഫത്തേഹി  നോറ ഫത്തേഹി ഹൈദരാബാദിൽ  നോറ ഫത്തേഹി  നോറ ഫത്തേഹി മട്‌ക  വരുൺ തേജ്  varun tej  varun tej matka movie
Matka Nora Fatehi
author img

By

Published : Aug 16, 2023, 7:37 PM IST

വൈര എന്‍റർടെയിൻമെൻസിന്‍റെ ബാനറിൽ മോഹൻ ചെറുകുരിയും (സിവിഎം) ഡോ. വിജേന്ദർ റെഡ്ഡി ടീഗലയും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് 'മട്‌ക' (Matka). കരുണ കുമാർ ആണ് ഈ പാൻ ഇന്ത്യൻ ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡ് നടിയും നർത്തകിയുമായ നോറ ഫത്തേഹിയാണ് (Nora Fatehi) ചിത്രത്തില്‍ നായികമാരിൽ ഒരാളായി എത്തുന്നത്.

ചിത്രീകരണം ആരംഭിക്കുന്നതിന് മുൻപ് തന്നെ തന്‍റെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ഏറെ നിർണായകമായ ഒരു കഥാപാത്രത്തെയാണ് നോറ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സിനിമയുടെ ലുക്ക് ടെസ്റ്റുമായി ബന്ധപ്പെട്ട് നിലവിൽ ഹൈദരാബാദിലാണ് നോറ ഫത്തേഹിയുള്ളത്. ലുക്ക് ടെസ്റ്റിന് ശേഷം വർക്ഷോപ്പിലും താരം പങ്കെടുത്തു.

തെലുഗു യുവ താരനിരയില്‍ ശ്രദ്ധേയനായ വരുൺ തേജ് (Varun Tej) ആണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വരുൺ തേജിന്‍റെ ആദ്യ പാൻ ഇന്ത്യൻ സിനിമ കൂടിയാണ് 'മട്‌ക'. തെലുഗു, തമിഴ്, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.

നോറ ഫത്തേഹിക്ക് പുറമെ മീനാക്ഷി ചൗധരി ചിത്രത്തിൽ മറ്റൊരു നായികയാണ്. നവീൻ ചന്ദ്ര, കന്നട നടൻ കിഷോർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. 1958 -1982 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് 'മട്‌ക' പറയുന്നത്. അറുപതുകളിലെ വിശാഖപട്ടണത്തെ ചിത്രീകരിക്കുന്നതിനായി കൂറ്റൻ വിന്‍റേജ് സെറ്റാണ് അണിയറ പ്രവർത്തകർ ഒരുക്കുന്നത്.

സംവിധായകൻ കരുണ കുമാർ തന്നെയാണ് ഈ ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിക്കുന്നത്. 'പാലാസ' എന്ന ചിത്രത്തിലൂടെ ശ്രദ്ധയാകർഷിച്ച ചലച്ചിത്രകാരനാണ് അദ്ദേഹം. പുതിയ ചിത്രവുമായി കരുണ കുമാർ എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമാണ്.

ആശിഷ് തേജ പ്രൊഡക്ഷൻ ഡിസൈനറായ ചിത്രത്തിന്‍റെ കലാസംവിധാനം നിർവഹിക്കുന്നത് സുരേഷ് ആണ്. പ്രിയ സേത്ത് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ് കാർത്തിക ശ്രീനിവാസ് ആറും കൈകാര്യം ചെയ്യുന്നു. തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകരിൽ ഒരാളായ ജിവി പ്രകാശ് കുമാറാണ് സം​ഗീതം ഒരുക്കുന്നത് എന്നതും 'മട്‌ക'യുടെ പ്രത്യേകതയാണ്. അടുത്തിടെയാണ് ചിത്രത്തിന്‍റെ ലോഞ്ചിംഗ് ചടങ്ങ് നടന്നത്. പിആർഒ : ശബരി.

വരുൺ തേജിനൊപ്പം മാനുഷി ചില്ലർ, 'ഓപ്പറേഷൻ വാലന്‍റൈൻ' റിലീസ് പ്രഖ്യാപിച്ചു : കഴിഞ്ഞ ദിവസമാണ് വരുൺ തേജ് (Varun Tej) ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട്, താരം നായകനായി എത്തുന്ന 'ഓപ്പറേഷൻ വാലന്‍റൈൻ' (Operation Valentine) എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി നിർമാതാക്കൾ പുറത്തുവിട്ടത്. മാനുഷി ചില്ലർ (Manushi Chhillar) നായികയാകുന്ന ചിത്രം ഡിസംബർ എട്ടിന് തിയേറ്ററുകളില്‍ എത്തും.

'ഇന്ത്യയിലെ ഏറ്റവും വലിയ എയർഫോഴ്‌സ് ആക്ഷൻ ഫിലിം' എന്ന് വിളിക്കപ്പെടുന്ന 'ഓപ്പറേഷൻ വാലന്‍റൈൻ' യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അണിയിച്ചൊരുക്കിയ ചിത്രമാണ് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഒരേസമയം ഹിന്ദി, തെലുഗു ഭാഷകളിലായി ചിത്രീകരിച്ച സിനിമ കൂടിയാണ് 'ഓപ്പറേഷൻ വാലന്‍റൈൻ'.

READ MORE: Operation Valentine| 'ഓപ്പറേഷൻ വാലന്‍റൈൻ' വരുന്നു; വരുൺ തേജിനൊപ്പം മാനുഷി ചില്ലർ, റിലീസ് പ്രഖ്യാപിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.