ETV Bharat / entertainment

നടി നൂറിന്‍ ഷെരീഫും ഫഹിം സഫറും വിവാഹിതരായി; വീഡിയോ വൈറല്‍ - അഹാന കൃഷ്‌ണ

രജിഷ വിജയന്‍, പ്രിയ വാരിയര്‍, അഹാന കൃഷ്‌ണ, ശരണ്യ മോഹന്‍, തുടങ്ങി നിരവധി താരങ്ങളും വിവാഹത്തില്‍ പങ്കെടുത്തു.

Noorin Shereef and Fahim Safar married  Noorin Shereef and Fahim Safar  Noorin Shereef  Fahim Safar  നൂറിന്‍ ഷെരീഫും ഫഹിം സഫറും വിവാഹിതരായി  നൂറിന്‍ ഷെരീഫും ഫഹിം സഫറും  നൂറിന്‍ ഷെരീഫ് വിവാഹിതയായി  പ്രിയ വാരിയര്‍  അഹാന കൃഷ്‌ണ  രജിഷ വിജയന്‍
നടി നൂറിന്‍ ഷെരീഫും ഫഹിം സഫറും വിവാഹിതരായി; വീഡിയോ വൈറല്‍
author img

By

Published : Jul 24, 2023, 4:51 PM IST

മലയാളികളുടെ പ്രിയ നടി നൂറിന്‍ ഷെരീഫ് (Noorin Shereef) വിവാഹിതയായി. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫര്‍ ആണ് വരന്‍. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

രജിഷ വിജയന്‍, പ്രിയ വാരിയര്‍, അഹാന കൃഷ്‌ണ, ശരണ്യ മോഹന്‍, ഇന്ദ്രന്‍സ്, വിധു പ്രതാപ്, ചിപ്പി, നിരഞ്ജന അനൂപ് തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. നൂറിന്‍ ഷെരീഫുമായി ഏറെ സൗഹൃദം സൂക്ഷിക്കുന്ന നടിമാരാണ് രജിഷയും അഹാനയും.

നൂറിന്‍റെ വിവാഹ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേരാണ് നൂറിനും ഫഹിമിനും ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ നിശ്ചയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ജോലിക്കിടെയാണ് ഇരുവരും അവിചാരിതമായി കണ്ടുമുട്ടിയത്. പിന്നീട് ഇവര്‍ അടുത്ത സുഹൃത്തുക്കളായി മാറി. പിന്നീട് സൗഹൃദം പ്രണയത്തിലേയ്‌ക്കും പ്രണയം വിവാഹത്തിലേയ്‌ക്കും എത്തുകയായിരുന്നു.

ഫഹിമിനെ കണ്ടുമുട്ടിയെ കുറിച്ചും തന്‍റെ പ്രണയത്തെ കുറിച്ചും വിവാഹ നിശ്ചയ വേളയില്‍ നൂറിന്‍ വെളിപ്പെടുത്തിയിരുന്നു. 'ജോലിക്കിടെ പരിചയപ്പെട്ട ഞങ്ങള്‍ സുഹൃത്തുക്കളായി ആരംഭിച്ചു. അതിന് ശേഷം ഏറ്റവും അടുത്ത സുഹൃത്തുക്കളായി. പിന്നീട് ആത്മ മിത്രങ്ങളായി. ഈ യാത്ര സ്‌നേഹവും സന്തോഷവും നിറഞ്ഞതാണ്.' -ഇപ്രകാരമാണ് വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ച് നൂറിന്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.

'ഞങ്ങള്‍ക്കൊരു സൗഹൃദ കൂട്ടായ്‌മയുണ്ട്. ഞാന്‍ നൂറിന്‍, അഹാന, രജീഷ എന്നിവരൊക്കെ അടങ്ങിയ. അങ്ങനെ ഒരു ഗ്യാങാണ്. അതില്‍ നിന്നും പതിയെ പതിയെ നമ്മള്‍ ഡിസൈഡ് ചെയ്‌തു. അത്രയേ ഉള്ളൂ. ഇത്ര നാള്‍ മുന്നേ തുടങ്ങി എന്നൊന്നും പറയാനില്ല. ഫഹിം ആണ് ആദ്യം പ്രണയം പറഞ്ഞത്. വിവാഹ നിശ്ചയം ചെറിയ പരിപാടി ആയിട്ടാണ് തീരുമാനിച്ചിരുന്നത്. സിനിമയില്‍ തീര്‍ച്ചയായും അഭിനയിക്കും. - ഇപ്രകാരമായിരുന്നു നൂറിന്‍ പ്രതികരിച്ചത്.

അതേസമയം തന്‍റെ പ്രണയത്തെ കുറിച്ച് ഫഹിമും നേരത്തെ പ്രതികരിച്ചിരുന്നു. പ്രണയം പറഞ്ഞ ശേഷം നൂറിന്‍റെ മറുപടിക്കായി സമയം എടുത്തൂ എന്നാണ് ഫഹിം പറഞ്ഞത്.

കൊല്ലം സ്വദേശിയാണ് നടിയും നര്‍ത്തകിയുമായ നൂറിന്‍ ഷെരീഫ്. ഒമര്‍ ലുലു ചിത്രങ്ങളിലൂടെയാണ് നൂറിന്‍ പ്രേക്ഷകശ്രദ്ധ നേടുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്‌ത 'ചങ്ക്‌സ്‌' (2017) ആയിരുന്നു നൂറിന്‍റെ അരങ്ങേറ്റ ചിത്രം.

പിന്നീട് ഒമര്‍ ലുലുവിന്‍റെ തന്നെ 'ഒരു അഡാര്‍ ലവ്‌', 'ധമാക്ക' എന്നീ ചിത്രങ്ങളില്‍ നൂറിന്‍ അഭിനയിച്ചു. കൂടാതെ ബര്‍മുഡ, വെള്ളേപ്പം, സാന്താക്രൂസ് എന്നീ സിനിമകളിലും നൂറിന്‍ അഭിനയിച്ചു. 'മാലിക്', 'ജൂണ്‍', 'മധുരം', 'ഗാങ്‌സ്‌ ഓഫ്‌ 18' തുടങ്ങി സിനിമകളിലൂടെ ശ്രദ്ധേയനാണ് ഫഹിം.

Also Read: നടി നൂറിന്‍ ഷെരീഫ് വിവാഹിതയാകുന്നു; വരന്‍ നടന്‍ ഫഹിം സഫര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.