ഹൈദരാബാദ്: മാസ് സിനിമയായാലും ക്ലാസ് സിനിമയായാലും പ്രേക്ഷകരിൽ സംവിധായകൻ എസ് എസ് രാജമൗലിക്ക് ഉള്ള ഒരു ഹോൾഡ് മറ്റാർക്കും അവകാശപ്പെടാൻ ആകാത്ത ഒന്നാണ് എന്നാണ് തെന്നിന്ത്യൻ സൂപ്പർ താരം നാനി പറയുന്നത്. ബിഗ് സ്‌ക്രീൻ വിനോദത്തിൻ്റെ ആത്യന്തിക 'ബ്രാൻഡ് അംബാസഡർ' എന്നാണ് ആർആർആർ സംവിധായകൻ രാജമൗലിയെ നാനി വിശേഷിപ്പിക്കുന്നത്. സംവിധായകൻ്റെ ഏറ്റവും പുതിയ സിനിമ ‘ആർആർആർ’ന് ലഭിച്ച അതിശയകരമായ പ്രതികരണം രാജമൗലിയെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനാക്കിയെങ്കിലും മാസ്റ്റർ ഫിലിം മേക്കറായ രാജമൗലിയെ ലോക സിനിമ ഇരു കൈകളും നീട്ടി സ്വീകരിച്ചതിൽ തനിക്ക് അത്ഭുതമില്ലെന്ന് നാനി അഭിപ്രായപ്പട്ടു.
2012ൽ റിലീസായ രാജമൗലി സിനിമ ഈഗയിൽ നാനി നായകവേഷം ചെയ്‌തിരുന്നു ഇന്ത്യൻ സിനിമ ലോകം നാനി എന്ന നടനെ തിരിച്ചറിഞ്ഞ സിനിമയായിരുന്നു ഈഗ (ഈച്ച). തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ എത്തിയ സിനിമ അന്ന് ബ്ലോക്ക് ബസ്റ്റർ ഹിറ്റായിരുന്നു.
‘ബിഗ് സ്‌ക്രീൻ എൻ്റർടെയ്‌ൻമെൻ്റിനെ പറ്റി അദ്ദേഹത്തിൻ്റെ കാഴ്‌ച്ചപ്പാട് മറ്റെന്തോ ആണ്. മറ്റാർക്കും അദ്ദേഹത്തെപ്പോലെ ബിഗ് സ്ക്രീൻ എൻ്റർടെയ്‌ൻമെൻ്റിൻ്റെ ബ്രാൻഡ് അംബാസഡർ ആകാൻ കഴിയില്ല. ആർക്കെങ്കിലും സാധിക്കുമോ.. ലഭിച്ച തീയേറ്റർ അനുഭവത്തിന് നമ്മൾ ഏവരും രാജമൗലി സാറിന് നന്ദി പറയണം. കാരണം മറ്റുള്ളവരെക്കാൾ അദ്ദേഹം എപ്പോഴും ആ ബിഗ് സ്ക്രീനിൽ വിശ്വാസം അർപ്പിക്കുന്നു', നാനി തൻ്റെ അഭിമുഖത്തിൽ പറഞ്ഞു.
പ്രേക്ഷകരുടെ സ്‌പന്ദനം മനസിലാക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവ്: ‘പ്രേക്ഷകരുടെ സ്‌പന്ദനം മനസിലാക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവ് മറ്റൊരു തലത്തിലുള്ളതാണ്. അത് ഭാഷ അതിർ വരമ്പുകളും രാജ്യങ്ങളും കടന്നുപോകുന്നു. ഇത്തരത്തിലുള്ള പ്രേക്ഷകർ അത്തരത്തിലുള്ള പ്രേക്ഷകർ എന്ന അതിർ വരമ്പ് അദ്ദേഹം നോക്കുന്നില്ല. ഫാൻ്റസി ആക്ഷൻ ചിത്രമായ ഈഗയിൽ അഭിനയിച്ച താരം താൻ സിനിമയിൽ എങ്ങനെ എത്തിപ്പെട്ടു എന്നും അഭിമുഖത്തിൽ ഓർത്തെടുത്തു. സിനിമയിൽ കിച്ച സുദീപ് വധിക്കുന്ന നാനി തൻ്റെ മരണത്തിന് പ്രതികാരം ചെയ്യാനും തൻ്റെ പ്രണയിനിയായ സാമന്ത റൂത്ത് പ്രഭു അവതരിപ്പിച്ച ബിന്ദുവിനെ സംരക്ഷിക്കാനും ഈച്ചയായി പുനർജനിക്കുന്നു. 2012 ൽ തിയേറ്ററില്‍ എത്തിയ സിനിമയുടെ എല്ലാ ഭാഷകളിലും ഇറങ്ങിയ പതിപ്പുകൾക്ക് വൻ പ്രതികരണമാണ് ലഭിച്ചത്.
Also Read: ജൻമദിനാഘോഷങ്ങൾക്ക് പിന്നാലെ ഭാര്യ ഉപാസനയുമായി ദുബായിലേക്ക് പറന്ന് രാം ചരൺ
അഷ്‌ടാ ചമ്മ, ജെൻ്റിൽമാൻ, ജേഴ്‌സി തുടങ്ങിയവയാണ് നാനിയുടെ മറ്റ് ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾ. തൻ്റെ പുതിയ ചിത്രമായ 'ദസറ'യുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് നാനി. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കി നവാഗതനായ ശ്രീകാന്ത് ഒഡെല സംവിധാനം ചെയ്യുന്ന തെലുഗു ചിത്രമാണ് ‘ദസറ’. മലയാളം സ്റ്റാർ ഷൈൻ ടോം ചാക്കോയാണ് സിനിമയിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കേരളത്തിൽ 140 ൽ അതികം സ്‌ക്രീനുകളിലാണ് ‘ദസറ’ റിലീസിനെത്തുന്നത്. മാർച്ച് 30 ന് ‘ദസറ’ തീയേറ്ററുകളിലെത്തും.
Also Read: അരങ്ങിനെ തീപിടിപ്പിക്കാന്‍ 9 സൃഷ്‌ടികള്‍ ; ഭരത് മുരളി നാടകോത്സവം മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും