ആരാധകപിന്തുണയുടെ കാര്യത്തില്‍ മലയാളത്തില്‍ മുന്നില്‍ നില്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് നിവിന്‍ പോളി. എന്‍റര്‍ടെയ്‌നര്‍ സിനിമകള്‍ക്കൊപ്പം ശക്തമായ കഥാപാത്രങ്ങള്‍ ചെയ്‌തും പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട് നടന്‍. കഴിഞ്ഞ വര്‍ഷം തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടത് താരത്തിന്‍റെ കരിയറില്‍ തിരിച്ചടിയായി. സിനിമകള്‍ ഓടാത്തതിന് പുറമെ ശരീരഭാരം കൂടിയതിന്‍റെ പേരില്‍ ബോഡി ഷെയിമിങ്ങും മറ്റ് മോശം കമന്‍റുകളും നിവിനെതിരെ ഉണ്ടായിരുന്നു.
ഇപ്പോഴിതാ നടന്‍റേതായി പുറത്തിറങ്ങിയ പുതിയ ട്രാന്‍സ്‌ഫര്‍മേഷന്‍ ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. അജു വര്‍ഗീസ് ഉള്‍പ്പടെയുളളവര്‍ നിവിന്‍ പോളിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. നിവിന്‍റെ പഴയതും പുതിയതുമായ ചിത്രങ്ങളാണ് അജു പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ശരീരവണ്ണത്തിന്‍റെ പേരില്‍ വിമര്‍ശിക്കപ്പെട്ട താരത്തിന്‍റെ തിരിച്ചുവരവ് ആഘോഷിക്കുകയാണ് ആരാധകര്‍.
- " class="align-text-top noRightClick twitterSection" data="
">
കമന്‍റ് ബോക്‌സുകളില്‍ നടന്‍റെ പുതിയ ലുക്കിന് കയ്യടിച്ച് നിരവധി പേര്‍ എത്തുന്നുണ്ട്. അതേസമയം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് നിവിന്‍റെ ഈ മേക്കോവറെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് മാസം കൊണ്ടാണ് നടന്‍റെ പുതിയ മേക്കോവര്‍ എന്നതും ശ്രദ്ധേയം. കുറച്ചുനാളുകളായി ദുബായിലായിരുന്ന താരം കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്.
അണിയറയില്‍ കൈനിറയെ സിനിമകളാണ് നിവിന്‍ പോളിയുടെതായി ഒരുങ്ങുന്നത്. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന താരം, ഹനീഫ് അദേനി ചിത്രം, റാമിന്‍റെ തമിഴ് സിനിമ യേഴ് കടല്‍ യേഴ് മലൈ തുടങ്ങിയവ നിവിന്‍ പോളിയുടെ പുതിയ ചിത്രങ്ങളാണ്. ഇവയ്‌ക്ക് പുറമെ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ദളപതി 67ല്‍ നിവിന്‍ പോളിയും ഉണ്ടാവുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.