ETV Bharat / entertainment

സ്റ്റാന്‍ലിയും സുഹൃത്തുക്കളും എത്തുന്നു, നിവിന്‍ അജു കൂട്ടുകെട്ടില്‍ സാറ്റര്‍ഡേ, ഫസ്റ്റ് ലുക്ക് പുറത്ത്

author img

By

Published : Aug 17, 2022, 3:00 PM IST

Saturday Night first look poster: സാറ്റര്‍ഡേ നൈറ്റ്‌ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്റര്‍ പുറത്ത്. ഭ്രാന്തിനും വിനോദത്തിനും തയ്യാറാകൂ എന്ന അടിക്കുറിപ്പോടു കൂടിയാണ് നിവിന്‍ പോളി ഫസ്‌റ്റ്‌ ലുക്ക് പങ്കുവച്ചത്.

Saturday Night first look poster  Nivin Pauly starrer Saturday Night  സാറ്റര്‍ഡേ നൈറ്റ്‌ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്റര്‍  ഭ്രാന്തന്‍ സംഘത്തിനൊപ്പമുള്ള യാത്ര  കിറുക്കനും കൂട്ടുകാരും  Nivin Pauly share Saturday Night post  Saturday Night release  Nivin Pauly Roshan Andrews combo
സ്റ്റാന്‍ലിയും സുഹൃത്തുക്കളും എത്തുന്നു, നിവിന്‍ അജു കൂട്ടുകെട്ടില്‍ സാറ്റര്‍ഡേ, ഫസ്റ്റ് ലുക്ക് പുറത്ത്

Saturday Night first look poster: നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ്‌ ഒരുക്കുന്ന പുതിയ ചിത്രമാണ് 'സാറ്റര്‍ഡേ നൈറ്റ്'. ചിത്രത്തിന്‍റെ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. 'കിറുക്കനും കൂട്ടുകാരും' എന്ന ടാഗ്‌ ലൈനോട് കൂടിയാണ് ഫസ്‌റ്റ്‌ ലുക്ക് ഇറങ്ങിയത്.

Nivin Pauly share Saturday Night post: 'ഭ്രാന്തിനും വിനോദത്തിനും തയ്യാറാകൂ.. സ്‌റ്റാന്‍ലിയും സുഹൃത്തുക്കളും ഇതാ വരുന്നു. എന്‍റെ പുതിയ സിനിമ 'സാറ്റര്‍ഡേ നൈറ്റിന്‍റെ' ഫസ്‌റ്റ് ലുക്ക് അവതരിപ്പിക്കുന്നു എന്ന് പോസ്റ്റര്‍ പങ്കുവച്ച് നിവിന്‍ കുറിച്ചു. നവീന്‍ ഭാസ്‌കര്‍ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്യുന്ന ചിത്രം സൗഹൃദത്തിന്‍റെയും പ്രണയത്തിന്‍റെയും ചിരിയുടെയും മനോഹര കഥയാണ് പറയുന്നത്.

  • " class="align-text-top noRightClick twitterSection" data="">

പൂര്‍ണ പിന്തുണ നല്‍കിയ നിര്‍മാതാക്കളായ അജിത് വിനായകനും ശരത്തിനും നന്ദി. അജു വര്‍ഗീസ്‌, സിജു വില്‍സണ്‍, സൈജു കുറുപ്പ്‌, സാനിയ അയ്യപ്പന്‍, ഗ്രേസ്‌ ആന്‍റണി, മാളവിക ശ്രീനാഥ്‌ എന്നിവരടങ്ങുന്ന ഭ്രാന്തന്‍ സംഘത്തിനൊപ്പം സ്‌ക്രീന്‍ പങ്കിട്ട് ഈ യാത്രയെ കൂടുതല്‍ അവിസ്‌മരണീയമാക്കി' എന്നും നിവിന്‍ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

Saturday Night release: പുത്തന്‍ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്‍റെ കഥ പറയുന്ന ഒരു ആഘോഷ ചിത്രമായിരിക്കും 'സാറ്റര്‍ഡേ നൈറ്റ്'. ബിഗ്‌ ബജറ്റ് കോമഡി എന്‍റര്‍ടൈനറായി ഒരുങ്ങുന്ന ചിത്രം പൂജ റിലീസായി സെപ്‌റ്റംബര്‍ അവസാന വാരം പുറത്തിറങ്ങും. ദുബായ്‌, ബെംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലായായിരുന്നു ചിത്രീകരണം. സിനിമയുടെ പോസ്‌റ്റ്‌ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ് ഇപ്പോള്‍.

Nivin Pauly Roshan Andrews combo: 'കായംകുളം കൊച്ചുണ്ണി'ക്ക് ശേഷം നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അസ്‌ലം പുരിയില്‍ ഛായാഗ്രഹണവും ടി.ശിവനടേശ്വരന്‍ ചിത്രസംയോജനവും നിര്‍വഹിക്കും. ജേക്‌സ്‌ ബിജോയ് ആണ് സംഗീതം. മാഫിയ ശശിയാണ് കൊറിയോഗ്രാഫര്‍. സജി കൊരട്ടി മേക്കപ്പും നിര്‍വഹിക്കും.

Also Read: 'നിയമപരമായ കാരണങ്ങള്‍', നിവിന്‍ പോളിയുടെ 'തുറമുഖം' റിലീസ് വീണ്ടും മാറ്റി, പുതിയ തീയതി പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.