ETV Bharat / entertainment

Nivin Pauly Ramachandra Boss And Co രാമചന്ദ്രബോസിനെയും കൊള്ള സംഘത്തെയും ഏറ്റെടുത്ത് പ്രേക്ഷകര്‍ - നിവിന്‍ പോളി

Nivin Pauly Haneef Adeni movie മിഖായേലിന് ശേഷം നിവിന്‍ പോളിയും ഫനീഫ് അദേനിയും ഒന്നിച്ചെത്തിയ ചിത്രമാണ് രാമചന്ദ്രബോസ് ആന്‍ഡ് കോ..

Ramachandra Boss And Co  രാമചന്ദ്രബോസിനെയും കൊള്ള സംഘത്തെയും  Nivin Pauly Haneef Adeni movie  Ramachandra Boss And Co success  Ramachandra Boss And Co  Nivin Pauly  Nivin Pauly Haneef Adeni movie  മിഖായേലിന് ശേഷം നിവിന്‍ പോളിയും ഫനീഫ് അദേനിയും  നിവിന്‍ പോളിയും ഫനീഫ് അദേനിയും  നിവിന്‍ പോളി  ഹനീഫ് അദേനി
Ramachandra Boss And Co
author img

By ETV Bharat Kerala Team

Published : Aug 30, 2023, 4:47 PM IST

നിവിന്‍ പോളിയുടേതായി (Nivin Pauly) ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'രാമചന്ദ്രബോസ് ആന്‍ഡ് കോ' (Ramachandra Boss And Co). ഓണം റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

ചിരിച്ചും ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും പ്രേക്ഷക ഹൃദയങ്ങള്‍ നിറച്ച 'രാമചന്ദ്രബോസ് ആന്‍ഡ് കോ' ഒരു കൊളളയുടെയും കൊള്ളക്കാരൻ്റെയും കഥയാണ് പറഞ്ഞത്. ഒരു പക്കാ ഫാമിലി എൻ്റര്‍ടെയ്‌നറായി എത്തിയ ചിത്രം കാണാന്‍ തിയേറ്റര്‍ പരിസരങ്ങളില്‍ തിക്കും തിരക്കും അനുഭവപ്പെട്ടു.

ഈ ഓണക്കാലത്ത് എല്ലാ പ്രേക്ഷകര്‍ക്കും ഒരുപോലെ ആഘോഷിക്കാന്‍ പാകത്തില്‍ എല്ലാ ചേരുവകളും ചേര്‍ത്താണ് സംവിധായകന്‍ ഹനീഫ് അദേനി (Haneef Adeni) ഈ ചിത്രം ഒരുക്കിയത്. ഒരിടവേളയ്‌ക്ക് ശേഷം നിവിന്‍ പോളി - ഫനീഫ് അദേനി കൂട്ടുകെട്ടില്‍ (Nivin Pauly Haneef Adeni combo) ഒരുങ്ങിയ ചിത്രം തീര്‍ത്തും പ്രേക്ഷകരുടെ ഉള്ളം നിറച്ചു.

നേരത്തെ നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി 'മിഖായേൽ' (Mikhael) എന്ന സിനിമ ഒരുക്കിയിരുന്നു. 'മിഖായേലി'ല്‍ നിന്നും വളരെ വ്യത്യസ്‌തമായി കോമഡി പശ്ചാത്തലത്തിലാണ് സംവിധായകന്‍ 'രാമചന്ദ്രബോസ് ആന്‍ഡ് കോ' ഒരുക്കിയിരിക്കുന്നത്.

Also Read: 'ബോസ്, രാമചന്ദ്രന്‍ ബോസ്, നല്ലവനായ കൊള്ളക്കാരന്‍'; പൊട്ടിച്ചിരിപ്പിക്കാൻ നിവിനും സംഘവും

'രാമചന്ദ്രബോസി'ല്‍ ഒരു കൊള്ളക്കാരന്‍റെ വേഷത്തിലാണ് നിവിന്‍ പോളി പ്രത്യക്ഷപ്പെടുന്നത്. നിവിനെ കൂടാതെ ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്‌, മമിത ബൈജു, ആർഷ ബൈജു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. യുഎഇയിലും കേരളത്തിലുമായിരുന്നു സിനിമയുടെ ചിത്രീകരണം. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്.

തന്‍റെ സിനിമയുടെ റിലീസിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രിയോടുള്ള നിവിന്‍ പോളിയുടെ അഭ്യര്‍ഥനയും മാധ്യമ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം നെടുമങ്ങാട് നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി നിവിന്‍ പോളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയോട് (Minister V Sivankutty) സംസാരിച്ചത്.

സ്‌കൂള്‍ കുട്ടികളുടെ ഇന്‍റര്‍വെല്‍ സമയം കൂട്ടണം എന്ന ആവശ്യമാണ് നിവിന്‍ പോളി, വിദ്യാഭ്യാസ മന്ത്രിയെ ബോധിപ്പിച്ചത്. ഇന്‍റര്‍വെല്‍ സമയം കൂട്ടണമെന്നും കുട്ടികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനും മറ്റും മതിയായ സമയം ലഭിക്കണമെന്നും താരം മന്ത്രിയോട് പറഞ്ഞു. നിവിന്‍ പോളി തന്നോട് ആവശ്യപ്പെട്ട വിവരം വിദ്യാഭ്യാസ മന്ത്രി തന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റില്‍ പങ്കുവയ്‌ക്കാനും മറന്നില്ല. മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന് പിന്നാലെ കമന്‍റുകളുമായി ജനങ്ങള്‍ ഒഴുകിയെത്തി.

'കഴിഞ്ഞ ദിവസം നെടുമങ്ങാട് ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ചലച്ചിത്ര താരം നിവിൻ പോളിയെ കണ്ടത്. സംസാരിച്ചപ്പോൾ നിവിൻ ഒരു കാര്യം പറഞ്ഞു. കുട്ടികളുടെ ഇന്‍റര്‍വെല്‍ സമയം കൂട്ടണം എന്നായിരുന്നു നിവിന്‍റെ ആവശ്യം. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനും മറ്റും മതിയായ സമയം ഇന്‍റര്‍വെല്‍ സമയം കൂട്ടിയാൽ കുഞ്ഞുങ്ങൾക്ക് ലഭിക്കുമെന്ന് നിവിൻ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാം എന്ന്‌ നിവിനെ അറിയിച്ചു. ഓണാശംസകൾ നേർന്നു.' -ഇപ്രകാരമായിരുന്നു മന്ത്രി വി ശിവന്‍കുട്ടി ഫേസ്‌ബുക്കില്‍ കുറിച്ചത്.

Also Read: Ramachandra Boss And Co response പൊട്ടിച്ചിരികളുമായി ഓണക്കാലം കീഴടക്കി കൊള്ളക്കാരനും സംഘവും; നിവിന്‍ പോളി ചിത്രം ഏറ്റെടുത്ത് പ്രേക്ഷകർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.