ETV Bharat / entertainment

അനശ്വര പ്രണയത്തിന്‍റെ കഥ; നിവിന്‍റെ 'യേഴ് കടൽ യേഴ് മലൈ' ഗ്ലിംപ്‌സ് വീഡിയോ പുറത്ത് - യേഴ് കടൽ യേഴ് മലൈ

Yezhu Kadal Yezhu Malai Glimpse Video: അഞ്ജലി നായികയാകുന്ന 'യേഴ് കടൽ യേഴ് മലൈ' സംവിധാനം ചെയ്യുന്നത് ദേശീയ അവാർഡ് ജേതാവ് റാം.

Yezhu Kadal Yezhu Malai  Nivin pauly  യേഴ് കടൽ യേഴ് മലൈ  നിവിൻ പോളി
Yezhu Kadal Yezhu Malai Glimpse
author img

By ETV Bharat Kerala Team

Published : Jan 2, 2024, 6:52 PM IST

നിവിൻ പോളി നായകനായി എത്തുന്ന തമിഴ് ചിത്രമാണ് 'യേഴ് കടൽ യേഴ് മലൈ'. റാം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ഗ്ലിംപ്‌സ് വീഡിയോ പുറത്തിറങ്ങി. തമിഴിലെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'മാനാടി'ന് ശേഷം വി ഹൗസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുരേഷ് കാമാച്ചി നിർമിക്കുന്ന ചിത്രമാണിത് (Nivin pauly starrer Yezhu Kadal Yezhu Malai movie's Glimpse Video out).

  • " class="align-text-top noRightClick twitterSection" data="">

ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഏറെ കൗതുകമുണർകത്തുന്ന ടീസറാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പ്രണയം വേറിട്ട രീതിയിൽ പ്രേക്ഷകർക്ക് അരികിലേക്ക് എത്തിക്കുന്ന ചിത്രമാകും 'യേഴ് കടൽ യേഴ് മലൈ' എന്ന് ഉറപ്പുതരുന്നതാണ് ഗ്ലിംപ്‌സ് വീഡിയോ. അഞ്ജലിയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്.

'പേരൻപ്', 'തങ്കമീൻകൾ', 'കട്രത് തമിഴ്', 'തരമണി' എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവ് കൂടിയായ റാം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'യേഴ് കടൽ യേഴ് മലൈ'. ഈ ചിത്രം നേരത്തെ അന്താരാഷ്‌ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്‌ക്രീൻ കോംപറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

2021 ഒക്ടോബറിലാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. തമിഴ് നടൻ സൂരിയും ചിത്രത്തിൽ മുഖ്യ വേഷത്തിലുണ്ട്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം.

എൻ കെ ഏകാംബരം ഛായാഗ്രഹണവും മതി വി എസ് എഡിറ്റിംഗും നിർവഹിക്കുന്നു. ദേശീയ അവാര്‍ഡ് ജേതാവും മലയാളിയുമായ പട്ടണം റഷീദ് ആണ് മേക്കപ്പ്. കോസ്റ്റ്യൂം : ചന്ദ്രക്കാന്ത് സോനവാനെ, പ്രൊഡക്ഷൻ ഡിസൈനർ : ഉമേഷ് ജെ കുമാർ, ആക്ഷൻ : സ്റ്റണ്ട് സിൽവ, കൊറിയോഗ്രഫി : സാൻഡി, പിആർഒ : ശബരി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

അതേസമയം മലയാള ചിത്രമായ 'രാമചന്ദ്രബോസ് ആന്‍ഡ് കോ' ആണ് നിവിൻ പോളിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത് (Ramachandra Boss And Co). ഒരു കൊളളയുടെയും കൊള്ളക്കാരൻ്റെയും കഥ പറഞ്ഞ ചിത്രം ഹനീഫ് അദേനി (Haneef Adeni) ആണ് സംവിധാനം ചെയ്‌തത്. ഒരു പക്കാ ഫാമിലി എൻ്റര്‍ടെയിനറായിതിയേറ്ററുകളില്‍ എത്തിയ 'രാമചന്ദ്രബോസ് ആന്‍ഡ് കോ'യിൽ വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, ആർഷ ബൈജു, വിജിലേഷ്, മമിത ബൈജു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. നിവിൻ പോളിയുടെ പോളി ജൂനിയർ പിക്‌ചേഴ്‌സും മാജിക് ഫ്രെയിംസും ചേർന്നായിരുന്നു സിനിമയുടെ നിർമാണം.

ALSO READ: 'യേഴ് കടൽ യേഴ് മലൈ'; തമിഴ് ചിത്രവുമായി നിവിൻ പോളി, ഗ്ലിംപ്‌സ് ജനുവരി 2ന്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.