ETV Bharat / entertainment

'ഇവിടെ ജീവിക്കണെങ്കിലേ കണ്ണടച്ച് ജീവിക്കണം, ഇവന്മാരെല്ലാം കച്ചറകളാണ്' ; തീപ്പൊരിയായി നിവിന്‍ പോളി, തുറമുഖം ട്രെയിലര്‍

മൂത്തോന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് നിവിന്‍ പോളിയും രാജീവ് രവിയും മുന്‍പ് ഒന്നിച്ചത്. രാജീവ് രവിയുടെ ഭാര്യ ഗീതു മോഹന്‍ദാസാണ് സിനിമ സംവിധാനം ചെയ്‌തത്

thuramukham trailer  nivin pauly thuramukham trailer  thuramukham movie official trailer  nivin pauly rajeev ravi thuramukham movie  തുറമുഖം ട്രെയിലര്‍  നിവിന്‍ പോളി തുറമുഖം ട്രെയിലര്‍  നിവിന്‍ പോളി രാജീവ് രവി തുറമുഖം  തുറമുഖം ഒഫീഷ്യല്‍ ട്രെയിലര്‍
'ഇവിടെ ജീവിക്കണെങ്കിലെ കണ്ണടച്ച് ജീവിക്കണം, ഇവന്മാരെല്ലാം കച്ചറകളാണ്', തീപ്പൊരിയായി നിവിന്‍ പോളി, തുറമുഖം ട്രെയിലര്‍
author img

By

Published : May 22, 2022, 9:15 PM IST

Updated : May 22, 2022, 11:01 PM IST

സേഫ് സോണില്‍ നിന്നും മാറി വ്യത്യസ്‌തമായ സിനിമകള്‍ ചെയ്‌ത് പ്രേക്ഷക പ്രശംസ നേടിയ താരമാണ് നിവിന്‍ പോളി. മൂത്തോന്‍, സഖാവ്, ഹേയ് ജൂഡ് പോലുളള സിനിമകള്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം ഏറ്റെടുത്ത ചിത്രങ്ങളാണ്. ഒരിടവേളയ്‌ക്ക് ശേഷം ശക്‌തമായ പ്രമേയം പറയുന്ന മറ്റൊരു സിനിമയുമായി എത്തുകയാണ് നടന്‍.

നിവിന്‍ പോളി-രാജീവ് രവി കൂട്ടുകെട്ടില്‍ റിലീസിനൊരുങ്ങുന്ന തുറമുഖത്തിന്‍റെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരിക്കുകയാണ്. വ്യത്യസ്‌ത ഗെറ്റപ്പുകളില്‍ ട്രെയിലറില്‍ എത്തുന്ന നിവിന്‍ പോളി തന്‍റെ തീപ്പൊരി പ്രകടനത്തിലൂടെ പ്രേക്ഷകരെ വിസ്‌മയിപ്പിക്കുന്നു.

മത്സരിച്ചുള്ള അഭിനയപ്രകടനം നടത്തുന്ന താരങ്ങളെ തുറമുഖം ട്രെയിലറില്‍ കാണാം. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് സിനിമയുടെ പ്രമേയം.

തൊഴിലാളികള്‍ക്ക് പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുളള അവകാശത്തിന് വേണ്ടി പോരാടുന്ന കാലമാണ് സിനിമയില്‍ പറയുന്നത്. നിവിന്‍ പോളിക്കൊപ്പം അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, സുദേവ് നായര്‍, മണികണ്‌ഠന്‍, നിമിഷ സജയന്‍, ദര്‍ശന രാജേന്ദ്രന്‍, പൂര്‍ണിമ ഇന്ദ്രജിത്ത് ഉള്‍പ്പടെയുളള താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ജൂണ്‍ മൂന്നിനാണ് തുറമുഖം തിയേറ്ററുകളിലേക്ക് എത്തുന്നത്. ആക്ഷന്‍ പാക്ക്‌ഡ് പീരിയഡ് ചിത്രമായിട്ടാണ് സംവിധായകന്‍ രാജീവ് രവി സിനിമ ഒരുക്കിയിരിക്കുന്നത്. സംവിധാനത്തിന് പുറമെ ഛായാഗ്രഹണവും രാജീവ് രവി തന്നെയാണ് നിര്‍വഹിച്ചത്.

  • " class="align-text-top noRightClick twitterSection" data="">

കെഎം ചിദംബരത്തിന്‍റെ തുറമുഖം നോവലിനെ ആസ്‌പദമാക്കിയാണ് സിനിമ എടുത്തത്. സുകുമാര്‍ തെക്കേപ്പാട്ട്, ജോസ് തോമസ്, അനൂപ് ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്.

ബി അജിത് കുമാര്‍ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നു. ഷഹബാസ് അമനും കെയും ചേര്‍ന്നാണ് സിനിമയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്.

Last Updated : May 22, 2022, 11:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.